Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘മലയാളഭാഷയുടെ ഭാവി’

മണ്ണിക്കരോട്ട് Published on 18 May, 2017
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘മലയാളഭാഷയുടെ ഭാവി’
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ മെയ്മാസ സമ്മേളനം 13-ന് ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ‘മലയാളഭാഷയുടെ ഭാവി’ എന്ന വിഷയത്തെക്കുറിച്ച് ടോം വിരിപ്പനും എ.സി. ജോര്‍ജും പ്രഭാഷണം നടത്തി.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. പ്രാരംഭമായിട്ട് ഏപ്രില്‍ 8-നു കഴിഞ്ഞ മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷികാഘോഷത്തെക്കുറിച്ച് ചുരുക്കമായി വിശകലനം ചെയ്തു. വളരെ കൃത്യവും വ്യക്തവുമായി സസൂക്ഷമം പ്ലാന്‍ തയ്യാറാക്കി നടത്തിയ സമ്മേളനം കുറവുകളൊന്നുമില്ലാതെ വിജയകരമായി പര്യവസാനിച്ചതായി അംഗങ്ങള്‍ വിലയിരുത്തി. അതോടൊപ്പം മലയാളം സൊസൈറ്റി പ്രസിദ്ധീകരിച്ച ‘സര്‍ഗ്ഗദീപ്തി’ എന്ന പുസ്തകത്തിന്റെ വിതരണവും നടത്തി.

തുടര്‍ന്ന് ചര്‍ച്ചാവിഷയമായ മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ആദ്യമായി ടോം വിരിപ്പന്‍ പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹം ഭാഷയുടെ തുടക്കം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ചുരുക്കമായി വിവരിച്ചു. തമിഴിന്റെയും പിന്നീട് സംസ്കൃതത്തിന്റെയും പിടിയില്‍ ഒതുങ്ങിയിരുന്ന ഭാഷ, 16-ാം നൂറ്റാണ്ടായപ്പോഴേക്കും മലയാളത്തിന്റെ തനതായ ഒരു പുതിയ പാത വെട്ടിത്തുറക്കാന്‍ എഴുത്തച്ഛനു കഴിഞ്ഞു. തുടര്‍ന്ന് ഭാഷയ്ക്ക് എടുത്തുപറയത്തക്ക സംഭാവനകള്‍ ചെയ്തിട്ടുള്ള സാഹിത്യ പ്രതിഭകളെക്കുറിച്ച് ടോം വിരിപ്പന്‍ ചുരുക്കമായി പ്രതിപാദിച്ചു.

ഇന്ന് ഭാഷ ഇംഗ്ലീഷിന്റെ പിടിയിലേക്കമരുകയോണോ എന്നുള്ളതാണ് ഭാഷാസ്‌നേഹികളുടെ സന്ദേഹം. ഇംഗ്ലീഷ് മീഡിയം സ്ക്കുളുകള്‍ വര്‍ദ്ധിക്കുകയും മാതൃഭാഷ അവഗണിക്കുകയും ചെയ്യുമ്പോള്‍ ഭാഷയില്‍ അമിതമായ കലര്‍പ്പുണ്ടാകുന്നു. എന്നാല്‍ അത് കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ അതുകൊണ്ടൊന്നും ഭാഷയുടെ ഭാവിയ്ക്ക് ഒരു കോട്ടവും തട്ടുകയില്ലെന്ന് ടോം വിരിപ്പന്‍ വിലയിരുത്തി.

തുടര്‍ന്ന് എ.സി. ജോര്‍ജ് പ്രഭാഷണം ആരംഭിച്ചു. അദ്ദേഹം ഇന്ന് ഭാഷയില്‍ ഉണ്ടായിട്ടുള്ള, ഉണ്ടായിക്കൊണ്ടിരിക്കുന്ന കലര്‍പ്പിനെക്കൂറിച്ചായിരുന്നു പ്രധാനമായിട്ടും പ്രഭാഷണം നടത്തിയത്. ഇന്ന് കേരളം പഴയ കേരളമല്ല. അതുപോലെ ഭാഷയിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നും പല കാരണങ്ങളാല്‍ ജനങ്ങള്‍ വന്നു പാര്‍ക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ ആളുകള്‍ ദേശത്തിന്റെ പല ഭാഗത്തും വിദേശത്തും ജീവിക്കുന്നു. ഇവരെല്ലാം ഓരോ വിധത്തില്‍ ഭാഷയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. മുമ്പ് വടക്കെ ഇന്ത്യയില്‍ ജീവിച്ചവരുടെ മലയാളത്തില്‍ ഹിന്ദിയുടെ കലര്‍പ്പുണ്ടായെങ്കില്‍ അമേരിക്കയിലെ മലയാളികളില്‍ ഇംഗ്ലീഷിന്റെ കലര്‍പ്പുണ്ട്. ഇത് ഒരു പൊതുരീതിയാണ്. എന്നാലും ഭാഷ നിലനില്ക്കും, അദ്ദേഹം അറിയിച്ചു.

ടി.എന്‍. ശാമുവല്‍ ആയിരുന്നു മോഡറേറ്റര്‍. പൊതു ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. അമേരിക്കയില്‍ ഇന്ന് സജീവമായിരിക്കുന്ന മലയാളഭാഷയുടെ നിലനില്‍പ്പില്‍ പ്രഭാഷകരും സദസ്യരും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ കുടിയേറ്റം നിലനില്‍ക്കുന്നിടത്തോളം ഭാഷയും നിലനില്‍ക്കുമെന്ന് പൊതുവെ ആഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ ഫോര്‍ട് ബെന്റ് കൗണ്ടി സക്കൂള്‍ ട്രസ്റ്റി ബോര്‍ഡിലേക്ക് തൊരഞ്ഞെടുക്കപ്പെട്ട കെ. പി. ജോര്‍ജ് പ്രധാന അതിഥിയായിരുന്നു. കൂടാതെ പൊന്നു പിള്ള, എ.സി. ജോര്‍ജ്, തോമസ് വൈക്കത്തുശ്ശേരി, ടോ വിരിപ്പന്‍, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ജി. പുത്തന്‍കുരിശ്, ടി. എന്‍. ശാമുവല്‍, തോമസ് ചെറുകര, തോമസ് തയ്യില്‍, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

ജി. പുത്തന്‍കുരിശിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

മണ്ണിക്കരോട്ട് (www.mannickarotu.net)
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘മലയാളഭാഷയുടെ ഭാവി’
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘മലയാളഭാഷയുടെ ഭാവി’
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘മലയാളഭാഷയുടെ ഭാവി’
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘മലയാളഭാഷയുടെ ഭാവി’
Join WhatsApp News
വിദ്യാധരൻ 2017-05-20 12:26:22
പണ്ടൊരു കർഷകൻ അവന്റെ കന്നുകാലികൾക്ക് തീറ്റ കൊടുക്കാൻ തൊഴുത്തിൽ പോയി. എന്നാൽ എല്ലാ കന്നുകാലികളും അവിടെ ഇല്ലായിരുന്നു. ഉള്ള കന്നുകാലികൾക്ക് തീറ്റകൊടുത്തു കർഷകൻ സന്തോഷത്തോടെ മടങ്ങി.  സാഹിത്യ സമ്മേളനങ്ങളുടെ അവസ്ഥ ഇതിൽ നിന്നും വിഭിന്നമല്ല.  സാഹിത്യ സമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിക്കേണ്ട ആവശ്യം ഇല്ലെന്നു നമ്മൾക്കറിയാം. പക്ഷെ വന്ന ജനങ്ങളുമായി തങ്ങളുടെ രചനകളോ അറിവോ പങ്കിട്ട് സന്തോഷിക്കുക.   ഒരു വിഷയം തന്നെ പലപ്പോഴും ആവർത്തിച്ചു വായിച്ചെങ്കിൽ മാത്രമേ ചിലപ്പോൾ അതിന്റെ ആന്തരിക അർഥം മനസിലായെന്നിരിക്കൂ. അതുപോലെ  ഒരു വിഷയത്തെക്കുറിച്ച് പലപ്പോഴും ചർച്ചകൾ വയ്ക്കുന്നത് നല്ലതാണ്. പലരുടെയും വാദമുഖങ്ങൾ കേൾക്കാമല്ലോ? ആഗോളവത്ക്കരണവും അതിന്റെ സ്വാധീനവും ഭാഷയെ നശിപ്പിക്കുമെന്ന് ആകുലപെടുന്നവറുണ്ട്.  ഇന്ന് അമേരിക്കയിലെ ഒരു ന്യുനപക്ഷ ഭാഷസ്നേഹികളുടെ ഭാഷയെ നിലനിറുത്താൻനുള്ള ശ്രമങ്ങൾ പരാജയപ്പെടുമെ ന്നും അടുത്ത തലമുറ ഇതിനെ പരിരക്ഷിക്കാൻ പോകുന്നില്ലയെന്നും വിശ്വസിക്കുന്നവരുണ്ട്.  ഇന്ന രീതിയിൽ ചെയ്യതാൽ ഭാഷയേയും സാഹിത്യത്തേയും കാത്തു സൂക്ഷിക്കാൻ കഴിയുമെന്നു വാദിക്കുന്നവരുണ്ട്. ഭാഷയെ കരുവാക്കി സ്വന്ത താത്പര്യമെങ്ങളെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരുണ്ട് മോഷണക്കാരുണ്ട് വിമർശകരുണ്ട്. എന്നാൽ ഭാഷയുടെ ചരിത്രം നോക്കിയാൽ ഇത്തരക്കാരെ എന്നും കാണാൻ കഴിയും. ഈ ഒരു പ്രക്രിയയിലൂടെ മാത്രമേ ഭാഷ വളരുകയുള്ളു അല്ലാതെ ഇതായിരിക്കണം സാഹിത്യം ഇങ്ങനെയായിരിക്കണം സാഹിത്യം എന്നൊക്കെയുള്ള പിടിവാശി നല്ലതല്ല.  ഇടയ്ക്കടി ചിലപ്പോൾ തടവൽ ഇതെല്ലം ആവശ്യമാണ് ഭാഷാസ്‌നേഹി. ചോദ്യങ്ങളും മറുചോദ്യങ്ങളും ആവശ്യമാണ് . ഇടയ്ക്ക് ചിലരെ ശുണ്ഠി പിടിപ്പിക്കണം. ചിലരുടെ ആസനത്തിനടിയിൽ തീയിട്ട് ചൂട് പിടിപ്പിച്ച് എഴുന്നേല്പിക്കണം അങ്ങനെ ചെയ്യുമ്പോൾ നല്ല ഒന്നാന്തരം സാഹിത്യം ജനിക്കും 

ഇടയ്ക്കിടെ നല്ല കുത്തുകൊടുത്തും 
ചന്തിപിടിച്ചു കിഴുക്കി ഞെരിച്ചും 
ചിന്തിപ്പിക്കേണം ഭാഷാ സ്‌നേഹി 
ഭാഷ തഴച്ചു വളർന്നു പടർന്നീടാനായ് (തരംഗിണി  )

അതുകഴിഞ്ഞു കയ്യ്കൊണ്ടു തടവി 'ഓമന തിങ്കൾ ' രീതിയിൽ അശ്വസിപ്പിക്കുക 

സാരമില്ല കുത്തുകൾ ഒന്നും -പിന്നെ 
                             ചന്തിപിടിച്ചുള്ള  കിഴുക്കും
ചിന്തിച്ചു നോക്കിയാൽ ഏല്ലാം -വേണം  
                               ഭാഷ വളർന്നു തഴയ്ക്കാൻ 
തന്നാൽ ആയതും ചെയ്ക -നിങ്ങൾ 
                              അണ്ണാനെ പോലെ ഇപ്പോൾ
എന്നാൽ അങ്ങനെയാട്ടെ -കുട്ടാ 
                                'ഭാഷ-ലിവറെ'  നീയുറങ്ങ് (ഓമന തിങ്കൾ)

Bhasha Lover 2017-05-19 17:37:43
I have a lover affir with Malayalm Bhasha all the time. So, I read the news about the activities of Malayalm Society all the time. I appreciate your efforts to improve Malayalam literary skills. But how many real malayalam literary writers or actvists paricipating in your meetings. I see only handfull of real writers are participating. Bring more people. To attract more people select appropriate Malayalm literary subjects. Do not keep on repeat and repeat the same subjects. "The future of Malayalm language" the Malayalee Samajam of Houston selected and conducted the seminar, I read the same news about 15 days ago. Then again you people presenting the same subjects again and again is not good. On many occassion I read your news, telling the same repetition of short stories, poems, or essays. Even the future of Malayalm language itself is very old subjects and people repeat the same again and again. No Good. Present each time different  Bhasha subjects. Then write your news. As a Bhasha Snahi thsese are all my humble opinion. Do not take my suggestions in a negative sense, take it in apositive sense. According to your report recently yo published a book. Where I can buty that book. Can I buy on amazone? Recently what happened to your writers Forum up in Houston. I do not hear much from them. Are you all related or participating writers forum also. Is both are the same? I just want to know.  Any way congratulations. 
വിദ്യാധരൻ 2017-05-22 08:26:01

ഭാഷാ സ്നേഹിക്ക്

എല്ലാം നമ്മൾക്കു കാണിച്ചു കൊടുക്കാം പക്ഷെ ആരേയും ചിന്തിപ്പിക്കാൻ കഴിയില്ലല്ലോ.  മനസ്സിൽ ഉദ്ദേശ്യ ശുദ്ധിയില്ലാത്തവനെ നേരെയാക്കാൻ പറ്റില്ല. പ്രത്യേകിച്ച് മുന്നിൽ നിന്ന്. അവർ നമ്മളെ തള്ളിയിട്ട് അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കും. എന്നാലും നാം കാണുന്നതും കേൾക്കുന്നതും അറിയുന്നതും പങ്ക് വയ്ക്കുക.

       ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക  ഭാഷയാണ് മലയാളം. എ. ഡി ഒൻപതാം നൂറ്റാണ്ടിലാണ്‌  മലയാള ഭാഷ തമിഴിന്റെ‍യോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയിൽ പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ്‌ പൊതുവായ നിഗമനം. മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവർത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ്‌ . എ.ഡി. 829 ൽ ആണ്‌ ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിൻറെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തിൽ ചീരാമൻ എഴുതിയ  രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും പുരാതനമായ  കൃതി ഇതാണെങ്കിലും 11ം ശതകത്തിൽ തോലൻ രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങൾ കാണാവുന്നതാണ്. അതിനു മുൻപ് തന്നെ തമിഴ്-മലയാളങ്ങൾ വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നു എന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാർക്കിടയിലുണ്ട്.

മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ ഇവയാണ്:
1 ഉപഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിലൊന്നാണ് 'ഉപഭാഷാവാദം'. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർ ഇക്കാര്യം ആനുഷംഗികമായി പരാമർശിക്കുന്നുണ്ടെങ്കിലും കാൾഡ്വൽ ആണ് ഗവേഷണരൂപത്തിൽ ആദ്യമായി ഈ വാദം ഉന്നയിച്ചത്
2 പൂർവ-തമിഴ് മലയാള വാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്‌ 'പൂർവ്വ തമിഴ്-മലയാള വാദം'. പൂർവ്വദ്രാവിഡഭാഷയിൽ നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞതിനു ശേഷം പൂർവ തമിഴ്-മലയാളം എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂർവ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂർവ്വഘട്ടമായി വിശദീകരിക്കുന്നവരിൽ പ്രമുഖർ എൽ.വി. രാമസ്വാമി അയ്യർ, കാമിൽ സ്വലബിൽ, എസ്.വി. ഷണ്മുഖം മുതലായവരാണ്‌.(വിശദ പഠനത്തിന് പൂർവ-തമിഴ് മലയാള വാദംനോക്കുക.)
3 മിശ്രഭാഷാവാദ
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'മിശ്രഭാഷാവാദം'. ചെന്തമിഴിൽ സംസ്കൃതം കലർന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ് ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികൻ.(വിശദ പഠനത്തിന്
മിശ്രഭാഷാവാദംനോക്കുക.)
4 സ്വതന്ത്രഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് സ്വതന്ത്ര ഭാഷാവാദം . തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതി പ്രാചീനകാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് സ്വതന്ത്ര ഭാഷാവാദത്തിൻറെ വക്താക്കൾ മുന്നോട്ടു വെച്ചിട്ടുള്ളത്. പൂർവദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂർ കൃഷ്ണപിഷാരടി ,കെ. ഗോദവർമ്മ, ഡോക്ടർ കെ.എം. ജോർജ്ജ് ഉള്ളൂർ എസ്. പരമേശ്വരയ്യർ സി.എൽ. ആൻറണി(ഭാഷാസംക്രമണ വാദം) മുതലായ ഭാഷാപണ്ഡിതൻമാർ കണക്കാക്കുന്നത്. എന്നാൽ ഈ ഭാഷാപണ്ഡിതൻമാർക്കിടയിൽ തന്നെ അവരുടേതായ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുമുണ്ട്.(വിശദ പഠനത്തിന് സ്വതന്ത്രഭാഷാവാദംനോക്കുക.
5 സംസ്കൃതജന്യ വാദം
മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തിൽ സംസ്കൃതമാണ്‌ മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാൽ മലയാളമടക്കമുള്ള ഭാഷകൾ സംസ്കൃതത്തിൽ നിന്നാണ്‌ ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാർക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങൾ സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ്‌ എന്നതാണ്‌ വാസ്തവം. ഈ സംസ്കൃതാതിപ്രസരമാണ്‌ പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ ഈ വിശ്വാസത്തിലേക്ക് നയിച്ചത്.(വിശദ പഠനത്തിന് സംസ്കൃതജന്യവാദംനോക്കുക.)
ഭാഷോല്പത്തി-നിഗമനം
പൂർണ്ണമായി തീർച്ചയാക്കപ്പെട്ടിട്ടില്ലാത്ത ശരി തെറ്റുകൾ അന്വേഷിക്കുന്നതിനേക്കാൾ അവ കൈകാര്യം ചെയ്തിട്ടുള്ള വിവിധ തെളിവുകളുടെ അടിത്തറയിൽ ഊന്നി നിന്ന്, എ ഡി ഒൻപതാം നൂറ്റാണ്ടിൽ സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു ഭാഷയായി മലയാളം രൂപപ്പെട്ടുതുടങ്ങി എന്ന നിഗമനത്തിൽ എത്തിച്ചേരാവുന്നതാണ്.
ഭാഷാപുരോഗതി പന്ത്രണ്ടാം നൂറ്റാണ്ട് വരെ
ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം  ആദികാലം മുതൽക്കേ  ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജവംശങ്ങൾ മൂവേന്തന്മാർ എന്നാണ് സംഘ സാഹിത്യത്തിൽ അറിയപ്പെടുന്നത്.   രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേൽക്കോയ്മ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഈ ഒരു കാലയളവിൽ അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഈ ഒരു കാരണത്താൽ തന്നെ എല്ലാ തമിഴ്‌നാട്ടുകാർക്കും പരസ്പരസംസർഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതികൾ കേരളദേശത്തിൽ സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാർ ഭരിച്ചിരുന്നതും ഈ കാലത്തു തന്നെയായിരുന്നു. രാഷ്ട്രകൂടർ, ചാലൂക്യർ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങൾ ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ട് ഇതേ കാലയളവിലാണ്  അവസാനത്തെ പെരുമാളായ ഭാസ്കരരവിവർമ്മ ചേരമാൻ പെരുമാൾ സ്വരാജ്യം മുഴുവൻ മക്കൾക്കും മരുമക്കൾക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങൾക്കായെങ്കിലും തമിഴ്‌നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുർഘടമായ കിഴക്കൻ മലകൾ താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂർവ്വവുമായി. ഭാഷാ‍പരമായി ദേശ്യഭേദങ്ങൾ വർദ്ധിച്ചുവരുന്നതിനു ഈ അകൽച്ച ഒരു കാരണമായി എന്നു വേണം കരുതുവാൻ.

പദ്യഭാഷയും ഗദ്യഭാഷയും

മലയാളഭാഷയുടെ വളർച്ചയെ സാഹിത്യ ചരിത്രകാരൻമാർ പ്രധാനമായി മൂന്ന്‌ ശാഖകളായാണ്‌ തിരിച്ചിട്ടുള്ളത്‌. 1) പാട്ടു ഭാഷ 2) മണിപ്രവാള ഭാഷ 3) ഗദ്യഭാഷ. ഗദ്യഭാഷക്കു തന്നെ ശാസനഗദ്യം എന്നും നമ്പ്യാന്തമിഴ്‌ എന്നും പല തരംതിരിവുകളുണ്ട്‌.


വേണ്ടെനിക്ക് ഫലകവും
നീണ്ടതായ പൊന്നാടയും
വേണ്ടെന്നെ ഒതുക്കാനായ്
നോക്കണ്ട നീ ഭാഷസ്‌നേഹി
എനിക്ക് പേരില്ലഡ്രസ്സില്ല
പോസ്റ്റുബോക്സ് നമ്പരില്ല
ഇമെയിൽ അഡ്രസ്സുമില്ല
എന്റെ ലക്‌ഷ്യം ഒന്നുമാത്രം
എഴുത്തുകാരെ ഇളക്കുക
കലക്കുകവരുടെ സാസ്ഥ്യചിന്ത
ഒളിഞ്ഞിരിക്കും കപടത
പുറത്തേക്കു വരുംവരെ
ഫലമില്ലാ ഫലകങ്ങൾ
വിറകായി കത്തിച്ചു നീ
തണുപ്പകറ്റൂ പൊന്നാടയാൽ
പൊതിയു നീ അടിമുടി 
 

ഭാഷാ സ്‍നേഹി 2017-05-20 23:18:40
വിദ്യാധരൻ മാസ്റ്റർജീ നമസ്ക്കാരം: മാസ്റ്റർജീ മുന്നേ നിന്ന് അമേരിക്കയിൽ എല്ലായിടത്തും ഉള്ള മലയാള ചർച്ച ഭാഷ വേദികള ഒന്ന് ഗൈഡ് ചെയ്തു പൊക്കിഎടുക്കണം. ഹ്യൂസ്റ്റൺ മലയാളം സൊസൈറ്റി ഈയിടയായി ഒന്ന് കൊഴുത്തു. അവർ പബ്ലിഷ് ചെയിത ബുക്ക് രണ്ടണ്ണം പോസ്റ്റിൽ വന്നു കിട്ടി. വിദ്യധാരൻ മാസ്റ്റർ താങ്കളുടെ അഡ്രസ്സും, ഫോൺ നമ്പറും ഈമെയിൽ വിലാസവും തന്നാൽ  നാൻ നേരിട്ട് ഒരു ബുക്ക് അവിടെ എത്തിക്കാം. മാസ്റ്റർജി വിലയേറിയ ഒരു നിരൂപണം നടത്തി നിസ്പക്ഷമായി ഈ കോളത്തിൽ എഴുതണം . അവർക്കെന്നല്ല  അമേരിക്കയിലെ എല്ലാ ലിറ്റററി അസ്സോസിയേഷനുകൾക്കും അത് ഗുണകരം ആണ് . അത് പോലെ മാസ്റ്റർജീ ഒന്ന് നിന്ന് തന്നാൽ മതി ഒത്തിരി ഒത്തിരി ഭാഷ ഫലകങ്ങളും പൊന്നാടകളും താങ്കൾക്കായി കാത്തിരിക്കുന്നു. വായിക്കുന്ന റിപോർട്ടുകൾ അനുസരിച്ചു കുറചു കാലായി ഹ്യൂസ്റ്റണിലെ ആ റൈറ്റർ ഫോറമോ മറ്റോ ഒന്ന് മെലിഞ്ഞു തളർന്നു പോയി. മാസ്റ്റർജി നല്ല ഉപദേശം കൊടുത്തു് അതിനേയും ഒന്ന് പൊക്കി എടുക്കണം. ന്യൂയോക്കില വിചാരവേദിയും ഒന്ന് ജീവസുറ്റതാക്കി പൊക്കി എടുക്കണം . വിചാരവേദി ചുമ്മാ പലകയും പൊന്നാടയും കൊടുക്കാൻ മാത്രം ഇരുന്നാൽ അല്ലങ്കിൽ അത് പാർസൽ ആയി അയക്കാൻ ഇരുന്നാൽ പോരാ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക