Image

ഇല്ലിനോയിയില്‍ വാഹനാപകടം: നവവരന്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്

Published on 18 May, 2017
ഇല്ലിനോയിയില്‍ വാഹനാപകടം: നവവരന്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്
വെസ്റ്റ്‌മോണ്ട്, ഇല്ലിനോയി: വില്ലോബ്രൂക്കിലുണ്ടായ കാറപകടത്തില്‍ എബിന്‍ മാത്യു (27) കൊല്ലപ്പെട്ടു. നാലു സുഹ്രുത്തുക്കള്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവരുടെ നില വ്യക്തമല്ല.

ബുധനാഴ്ച അര്‍ധരാത്രിയോടെ റൂട്ട് 83-യിലാണു അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ റോഷില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. 

അപകടത്തിനു ശേഷം സ്ഥലം വിട്ട കാര്‍പിന്നീടു കണ്ടെത്തി. ആഫ്രിക്കന്‍ അമേരിക്കനായ ഡ്രൈവര്‍ മര്‍ലന്‍ മൈത്സിനെ (19) അറസ്റ്റ് ചെയ്തു. യീല്‍ഡ് സൈന്‍ അവഗണിച്ചു ഇടത്തോട്ടു തിരിഞ്ഞപ്പോള്‍ നിസാനില്‍ ചെന്നിടിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തില്‍നിസാന്‍ പലവട്ടം കരണം മറിഞ്ഞു. ശബ്ദം കേട്ട് എത്തിയ അയല്‍ക്കാര്‍ ഗ്ലാസ് തകര്‍ത്ത് ഉള്ളിലുള്ളവരെ പുറത്തെടുത്തു. എത്ര പേര്‍ ഉണ്ടായിരുന്നു എന്നു ചോദിച്ചപ്പോള്‍ അഞ്ചു പേര്‍ എന്ന് കാറിലുള്ളവര്‍ പറഞ്ഞു. പക്ഷെ നാട്ടുകാര്‍ എത്ര നോക്കിയിട്ടും നാലു പേരെയണു കണ്ടെത്തിയത്.

 അപ്പോഴേക്കും എത്തിയ പോലീസ് വാഹനത്തിന്റെ വെളിച്ചത്തില്‍ എബിന്റെ ശരീരവും കണ്ടെത്തി.
ഗ്യാസ് സ്റ്റേഷന്‍ മാനേജറായി ജോലി ചെയ്തിരുന്ന എബിന്‍ വിവാഹത്തിനു നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. 

സംഭവം നടക്കുമ്പോള്‍ എബിന്റെ പിതാവ് ഇന്ത്യയില്‍ നിന്ന് ചിക്കാഗൊയിലേക്കുള്ള വിമാനത്തിലായിരുന്നു.

ഇന്ന് വിമാനം ഇറങ്ങിയപ്പോള്‍ പുത്രന്റെ ചരമവാര്‍ത്തയാണു പിതാവിനെ എതിരേറ്റത്


read also: 
ഇല്ലിനോയിയില്‍ വാഹനാപകടം: നവവരന്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്
Join WhatsApp News
mathew v zacharia 2017-05-19 09:08:08
in prayer.
Mathew V. Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക