Image

ബിനോയി സെബാസ്റ്റ്യനെ സ്‌നേഹ സംഗമത്തില്‍ ആദരിച്ചു

Published on 18 May, 2017
ബിനോയി സെബാസ്റ്റ്യനെ സ്‌നേഹ സംഗമത്തില്‍ ആദരിച്ചു
കൊച്ചി ഗ്രാന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സ്‌നേഹ സംഗമത്തില്‍ ബിനോയി സെബാസ്റ്റ്യനെ ഡോ. കെ.ജെ . യേശുദാസ് ഫലകം നല്‍കി ആദരിച്ചു.
സാഹിത്യ പത്രപ്രവര്‍ത്തന രംഗത്തെ സംഭാവനകളെ മാനിച്ചാണ് ആദരം. ചടങ്ങ് ഡോ. കെ.ജെ.യേശുദാസ് ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി, ബിഷപ്പ് എബ്രഹാം മാര്‍ ജൂലിയോസ്, മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, എഴുത്തുകാരനും ഗാനരചയിതാവുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളി, സംഗീത സംവിധായകന്‍ കെ.ജി. പീറ്റര്‍, ഗായകന്‍ തോപ്പില്‍ ആന്റോ. ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫാ. ജോണ്‍ പിച്ചാപ്പിള്ളിയുടെ പുതിയ ആല്‍ബമായ കുരിശിലെ വചനങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. 
ബിനോയി സെബാസ്റ്റ്യനെ സ്‌നേഹ സംഗമത്തില്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക