Image

ഗോവയില്‍ പാലം തകര്‍ന്ന് 50 യാത്രക്കാര്‍ പുഴയില്‍ വീണു; 30 പേരെ കാണാനില്ല

Published on 18 May, 2017
ഗോവയില്‍ പാലം തകര്‍ന്ന് 50 യാത്രക്കാര്‍ പുഴയില്‍ വീണു; 30 പേരെ കാണാനില്ല


പനാജി: തെക്കന്‍ ഗോവയിലെ കചോരെം ജില്ലയില്‍ നടപ്പാലം തകര്‍ന്ന് 50 പേര്‍ പുഴയിലേക്ക് വീണു . രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത് പേരെ കാണാനില്ല.

ഇന്ന് വൈകുന്നേരമാണ് സംഭവം. നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് പാലത്തിലൂടെ പോകവേയാണ് അപകടം. പോര്‍ച്ചുഗീസ് കാലത്തുള്ള പാലമാണ് അപടത്തില്‍പെട്ടത്. ബസ്സിലെ എല്ലാ യാത്രക്കാരും നദിയില്‍ വീണതായാണ് റിപ്പോര്‍ട്ട്. ജില്ലാ അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക