Image

വിനീതിനെ എജീസ് ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

Published on 18 May, 2017
വിനീതിനെ എജീസ് ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

തിരുവനന്തപുരം: കേരള ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നാണ് വിനീതിനെ ഒഴിവാക്കിയത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പടെയുള്ളവര്‍ വിനീതിനെ പിരിച്ച് വിടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേ സമയം, പിരിച്ച്  വിട്ടതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന് വിനീത് പ്രതികരിച്ചു. കളിയുടെ തിരക്കിലാണ് താനെന്നും ഇപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട്‌പോവാന്‍ സമയമില്ലെന്നും വിനീത് പറഞ്ഞു. കളി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക