Image

പുതുമുഖങ്ങളുടെ `ഡോള്‍സ്‌'

Published on 28 February, 2012
പുതുമുഖങ്ങളുടെ `ഡോള്‍സ്‌'
നവാഗതനായ ഷലില്‍ കല്ലൂര്‍ സംവിധാനംചെയ്യുന്ന ചിത്രം ഡോള്‍സ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടരുന്നു. ജോണ്‍ ജേക്കബ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം രുദ്രാക്ഷ്‌ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജ്യോതി കൃഷ്‌ണയാണ്‌ നായിക. ഷെല്‍ബി ജോസ്‌, സമീര്‍ ഹംസ, ജഗന്നാഥവര്‍മ്മ, ഷാനവാസ്‌, സാദിഖ്‌, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്‌, ബാബു നമ്പൂതിരി, കലാശാല ബാബു, കലാഭവന്‍ ഹനീഫ്‌, ഫൈസല്‍ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പാരമ്പര്യമായി വൈദ്യശാല നടത്തിവന്നിരുന്ന പ്രശസ്‌ത വൈദ്യന്‍ അത്യപൂര്‍വ്വമായ ഒരു വിഷക്കൂട്ട്‌ കണ്‌ടുപിടിച്ചിരുന്നു. വൈദ്യര്‍ മഠത്തിലെ ഇളം തലമുറക്കാരനായ ദിലീപ്‌ ഇപ്പോള്‍ ദുബായിയില്‍ പ്രശസ്‌ത ഹോസ്‌പിറ്റലില്‍ ഡോക്‌ടറാണ്‌.

സഹപാഠിയായിരുന്ന അനൂപ്‌, സന്തോഷ്‌, പ്രൊഫസറായിരുന്ന രവി തുടങ്ങിയവരെല്ലാം ദിലീപിന്റെകൂടെയുണ്‌ട്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കണ്‌ടുപിടിച്ച ആ വിഷക്കൂട്ട്‌ ഇവിടെ സഹപാഠിയില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ വിവരം മറ്റൊരാള്‍ അറിയുന്നതോടെ ഉണ്‌ടാകുന്ന സംഘര്‍ഷാവസ്ഥയാണ്‌ ഡോള്‍സ്‌ എന്ന ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്‌. എം.ജെ.എസ്‌ മീഡിയായുടെ ആദ്യ സിനിമാസംരംഭമാണ്‌ ഡോള്‍സ്‌. സനല്‍കുമാര്‍ തിരക്കഥയെഴുതുന്ന സംരംഭമാണ്‌ ഡോള്‍സ്‌. - എ.എസ്‌. ദിനേശ്‌
പുതുമുഖങ്ങളുടെ `ഡോള്‍സ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക