Image

101 ലേക്ക് കടന്ന ചിരിയുടെ തമ്പുരാന് ഫൊക്കാനയുടെ ആദരം ;അനുഭവങ്ങള്‍ പങ്കിട്ട് ജോര്‍ജി വര്‍ഗീസ്

അനില്‍ പെണ്ണുക്കര Published on 06 May, 2017
101 ലേക്ക് കടന്ന ചിരിയുടെ തമ്പുരാന് ഫൊക്കാനയുടെ ആദരം ;അനുഭവങ്ങള്‍ പങ്കിട്ട് ജോര്‍ജി വര്‍ഗീസ്
ലോകത്തിന്റെ ബിഷപ്പ് എന്ന പദവിയിലേക്ക് എത്തിയ മലയാളത്തിന്റെ ചിരിയുടെയും ചിന്തയുടെയും ആത്മീയ സാന്നിധ്യം ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ ആദരിക്കുന്നു.നൂറ്റി ഒന്നാം വയസിലേക്കു കടന്ന തിരുമേനിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫൊക്കാന തുടക്കമിടുന്നു എന്ന പ്രാധാന്യവും ഫൊക്കാന കേരളാ കണ്‍വന്‍ഷന് ഉണ്ട് .

മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങിലാണ് അഭിവന്ദ്യ തിരുമേനിയെ ആദരിക്കുക.കേരളത്തിന്റെ ആത്മീയ മേഖലയില്‍ ഇത്രത്തോളം വ്യക്തിത്വവും പ്രവര്‍ത്തന ശൈലിയുമുള്ള ഒരാള്‍ ഉണ്ടാകുമോ എന്ന് സംശയമാണ് .

ഫൊക്കാനയുടെ മത സൗഹാര്‍ദ സമ്മേളനങ്ങളില്‍ ഒരു നിത്യ സാന്നിധ്യമായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം.ഫൊക്കാനയുടെ പല വേദികളെയും അദ്ദേഹം സമ്പുഷ്ടമാക്കിയിട്ടുണ്ട് .ഫൊക്കാനയുടെ മിക്കവാറും എല്ലാ പ്രവര്‍ത്തകരും തിരുമേനിയുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട് .തിരുമേനിയുടെ നൂറാം ജന്മദിനവുമായി ബന്ധപ്പെട്ടു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച വിവിധ ജന്മദിന ആഘോഷ പരിപാടികളില്‍ ഫൊക്കാനയുടെ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു .എന്നാല്‍ ഫൊക്കാനയുടെ പ്രൗഢ ഗംഭീരമായ വേദിയില്‍ തിരുമേനിയെ ഫൊക്കാന ആദരിക്കുമ്പോള്‍ പ്രവാസികളുടെ ആദരവുകൂടി ആകും അത് .

."100വയസായിട്ടും ഈ കാലയളവിനുള്ളില്‍ ലോകത്തിനു വലിയ സംഭാവനകള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് ഈ ആത്മീയ ആചാര്യന്‍ പലപ്പോളും പറയുമ്പോള്‍ അദ്ദേഹത്തിന്റെ എളിമ,അര്‍പ്പണ ബോധം ഒക്കെ നമുക്ക്‌ലോ മാതൃക ആണ് . ഈ പുണ്യ പിതാവിന്റെ വാക്കുകള്‍ ,ചിന്തകള്‍ എല്ലാം വലിയ മാറ്റങ്ങള്‍ ആണ് നമ്മുടെ മനസ്സില്‍ സൃഷ്ടിച്ചതും,ഇപ്പോള്‍ സൃഷ്ടിക്കുന്നതെന്നും" ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും,തിരുമേനിയുമായി നല്ല സൗഹൃദം ഇപ്പോളും കാത്തു സൂക്ഷിക്കുന്ന ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ഋലമലയാളിയോട് പറഞ്ഞു .

തിരുമേനിയുമായി അടുത്ത ബന്ധം ഉണ്ടാകുന്നത് തന്റെ വൈ എം സി എ പ്രവര്‍ത്തന കാലഘട്ടത്തില്‍ ആയിരുന്നു .തിരുമേനിയോട് സമൂഹത്തിനു ഗുണം ഉണ്ടാകുന്ന ഏതു കാര്യം പറഞ്ഞാലും തിരുമേനി അതിനൊപ്പം ഉണ്ടാകും.എല്ലാ സഹായവുമായി .വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായിരുന്ന കേരളത്തിലെ ആശുപത്രികള്‍ക്കായി എത്തിച്ചുനല്‍കിയ ആശുപത്രി ഉപകരണങ്ങള്‍ കൊച്ചിന്‍ പോര്‍ട്ടില്‍ കിടന്നു സര്‍ക്കാര്‍ ഏറ്റെടുക്കാതെ ഇരുന്ന സമയത്തു തിരുമേനി നടത്തിയ ഇടപെടലുകള്‍ ഇപ്പോളും ഓര്‍ക്കുന്നു .അങ്ങനെ മനുഷ്യനെ ബാധിക്കുന്ന എന്ത് വിഷയങ്ങള്‍ക്കും തിരുമേനിയെ സമീപിപ്പിച്ചാല്‍ ഉടന്‍ അത്തിനുത്തരം ഉണ്ടാകും.

തിരുവല്ലയില്‍ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടു നിരവധി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു നിരവധി കുടുംബങ്ങള്‍ പെരുവഴിയില്‍ ആയപ്പോള്‍ തിരുവല്ല വൈ എം സി എ കുറച്ചു കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചു.ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് ഒരു വീട് നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിച്ചു .ആ ചടങ്ങില്‍ കൈരളിയുടെ പ്രതിനിധിയായി പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു .ക്രിസോസ്റ്റം തിരുമേനി ആയിരുന്നു ഉത്ഘാടകന്‍ ,ആ ചടങ്ങില്‍ അദ്ദേഹം ഒരു തീരുമാനം പ്രഖ്യാപിച്ചു .കുടിയൊഴിപ്പിക്കപെട്ട എല്ലാ കുടുംബങ്ങള്‍ക്കും തന്റെ നേതൃത്വത്തില്‍ വീടുകള്‍ വച്ച് നല്‍കും എന്ന്.അത് ഒരു വലിയ പ്രോജക്ടായി പിന്നീട് മാറി.അദ്ദേഹം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പണം കണ്ടെത്തി എല്ലാവിധ സൗകര്യങ്ങളോടും കൂടി എല്ലാവര്‍ക്കും വീടുകള്‍ നിര്‍മ്മിച്ച് നല്‍കി.ആ പ്രൊജക്ടില്‍ അമേരിക്കന്‍ മലയാളികളുടെ സഹകരണം വലിയ തോതില്‍ ഉണ്ടായി.എന്നെ സംബന്ധിച്ചു ആ ചടങ്ങു ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു .

ധാരാളം സംസാരിക്കുന്ന തിരുമേനി ആര് തന്നെ കാണാന്‍ ചെന്നാലും നല്ലതുപോലെ സംസാരിക്കും .അവരോടു അഭിപ്രായ വിത്യാസം ഉണ്ടങ്കില്‍ അത് തുറന്നു പറയുവാനായും അദ്ദേഹം മടിക്കില്ല ,താന്‍ വലിയ പ്രസംഗകന്‍ അല്ല എന്നും ആളുകളോട് സംസാരിക്കുന്നതുപോലെ പൊതു സമൂഹത്തോടും സംസാരിക്കുന്നു എന്നെ ഉള്ളു എന്ന് തിരുമേനി പറയും .

നാം പൊതു പ്രവര്‍ത്തകര്‍ക്കെല്ലാം മാതൃക ആകാവുന്ന ശ്രേഷ്ഠ വ്യക്തിത്വത്തെ ആദരിക്കുമ്പോള്‍ മുപ്പത്തി മുന്ന് വര്‍ഷത്തെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു അദ്ദേഹത്തിന്റെ നിറവാര്‍ന്ന അനുഗ്രഹം ഉണ്ടായിരുന്നു എന്ന് വെളിവാകുന്ന ചരിത്രനിമിഷം കൂടി ആയിരിക്കും അത് .

ഈ സുവര്‍ണ്ണ നിമിഷത്തിനു സാക്ഷിയാകാന്‍ എല്ലാ സുഹൃത്തുക്കളെയും മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു
101 ലേക്ക് കടന്ന ചിരിയുടെ തമ്പുരാന് ഫൊക്കാനയുടെ ആദരം ;അനുഭവങ്ങള്‍ പങ്കിട്ട് ജോര്‍ജി വര്‍ഗീസ് 101 ലേക്ക് കടന്ന ചിരിയുടെ തമ്പുരാന് ഫൊക്കാനയുടെ ആദരം ;അനുഭവങ്ങള്‍ പങ്കിട്ട് ജോര്‍ജി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക