Image

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മായുടെ ജന്മ ശതാബ്ദി നിറവില്‍ ആന്‍ഡ്രൂസ് അഞ്ചേരി ഗാനോപഹാരം സമര്‍പ്പിച്ചു

ജീമോന്‍ റാന്നി Published on 06 May, 2017
മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മായുടെ ജന്മ ശതാബ്ദി നിറവില്‍  ആന്‍ഡ്രൂസ് അഞ്ചേരി ഗാനോപഹാരം സമര്‍പ്പിച്ചു
ഡാളസ്: ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴ പോലെയെത്തുന്ന കേരളത്തിന്റെ അഭിമാന ഭാജനം അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ധിയോട നുബന്ധിച്ചു ആന്‍ഡ്രൂസ് അഞ്ചേരി രചിച്ചു ഈണം പകര്‍ന്ന 'ആറ്റരികില്‍ നട്ടതാം നല്‍ ഇലവടാത്തൊരു വൃക്ഷം പോല്‍' എന്നു തുടങ്ങുന്ന അശംസാഗാനം സമര്‍പ്പിക്കുകയുണ്ടായി.
 മാര്‍ത്തോമ്മാ സഭയുടെ മുഖപത്രമായ മലങ്കര സഭാ താരകയുടെ ഏപ്രില്‍ ലക്കത്തിലും സഭയുടെ നോര്‍ത്ത് അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിന്റെ മാസികയായ മെസ്സഞ്ചറിലും ഈഗാനം കവിതയായി പ്രസിദ്ധീകരിച്ചിരുന്നു.   
വിശിഷ്ട ശൈലികൊണ്ടും  ആലാപന രീതി കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഈ ഗാനം  യൂട്യുബിലും ഫേസ്ബുക്കിലും ഇതിനോടകം അനേകായിരം ആളുകള്‍ ദര്‍ശിച്ചു കഴിഞ്ഞു. പൊതുജനങ്ങളില്‍ നിന്നും ഈ മ്യൂസിക് വീഡിയോയ്ക്ക്  വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
ഡാള്ളസിലെ വിവിധ ദേവാലയ ഗായക സംഘങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും ടെക്‌സസിലെ   അറിയപ്പെടുന്ന മ്യൂസിക് ബാന്‍ഡ് ആയ ഡാള്ളസ് കൊരിസ്‌റ്റെര്‍സ് സംഘടനയുടെ ഗായകരും ചേര്‍ന്നാണ് ഗാനാലാപനം നടത്തിയിരിക്കുന്നത്.  
മ്യൂസിക് വീഡിയോയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍: വിഡിയോഗ്രാഫി: പ്രിയ വെസ്‌ലി ഡാളസ് , ക്ലീറ്റസ് ടൈറ്റസ് ,  ഗ്രാഫിക് ഡിസൈന്‍: അജയ് ഫിലിപ്പ് സാബു, ഓര്‍ക്കസ്‌ട്രേഷന്‍: സോണി വര്‍ക്കി, ബെന്‍സണ്‍ മാത്യൂസ് , ബ്ലസണ്‍ ജോണ്‍, ചാര്‍ളി ഏബ്രഹാം, റിക്കോര്‍ഡിങ് സ്റ്റുഡിയോ: ഓഡിയോ ഡാളസ് , സൗണ്ട് എഞ്ചിനീയര്‍ : ടോം സ്മിത്ത്,  വീഡിയോ എഡിറ്റിംഗ് : അനീഷ് മാത്യു, രെന്ജി ഏബ്രഹാം, വീഡിയോ പ്രോഗ്രാം മാനേജര്‍: രെന്ജി ഏബ്രഹാം,
ഗാനരചന & സംഗീതം: ആന്‍ഡ്രൂസ് അഞ്ചേരി   

താഴെ ഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഈ വീഡിയോ ഏവര്‍ക്കും ദര്‍ശിക്കുവാന്‍ സാധിക്കും.
https://www.youtube.com/watch?v=1ubkBf0yao0
https://www.facebook.com/anchery1/videos/10210383948247720/?pnref=story

കൂടുതല്‍ വിവരങ്ങള്‍ക്ക് anchery@gmail.com  ല്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മായുടെ ജന്മ ശതാബ്ദി നിറവില്‍  ആന്‍ഡ്രൂസ് അഞ്ചേരി ഗാനോപഹാരം സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക