Image

ഹോളിഫാമിലി ഹോസ്പ്പിറ്റല്‍ (ബി.ജോണ്‍ കുന്തറ)

Published on 05 May, 2017
ഹോളിഫാമിലി ഹോസ്പ്പിറ്റല്‍ (ബി.ജോണ്‍ കുന്തറ)
ന്യൂഡല്‍ഹി മെയ് 6, അമേരിക്കയില്‍ നേഴ്‌സസ് ഡേ ആയിനാം, നമ്മുടെപ്രിയപ്പെട്ട എല്ലാആതുരശുശ്രൂഷകരേയും പ്രത്യേകമായിഓര്‍മ്മിക്കുന്നു അവരെ ആദരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴുംവേണ്ട അംഗീകാരം ഒരിടത്തുംകിട്ടുന്നില്ല എന്നതാണ് വാസ്തവം.

അമേരിക്കയില്‍ ഇന്ന് കേരളത്തില്‍നിന്നും മാത്രംകുടിയേറിപാര്‍ത്തിട്ടുള്ള ഈപരിചാരികമാരുടെ എണ്ണംഎത്ര എന്ന്എനിക്കറിഞ്ഞു കൂടാ. ഇവിടെ N I N A എന്നൊരുഅസോസിയേഷന്‍ ഉണ്ട്അവരെ ഈവിവരത്തിന്ബന്ധപ്പെടുവാന്‍ പരിശ്രമിച്ചു വിജയിച്ചില്ല. എങ്കിലും എന്‍റ്റെ ഒരുനിഗമനം മാത്രം 5000 ത്തിനുമേല്‍ ആയിരിക്കും എന്നതാണ് അഥവാ ഒരുനല്ലസംഖ്യഉണ്ട് എന്നുകരുതൂ. മലയാളി നേഴ്‌സുമാരെക്കുറിച്ചു ഒരുപാടുപേര്‍ ഞാനടക്കംനേരത്തെ എഴുതിയിട്ടുണ്ട്.

അതിവിടെ വീണ്ടുംആവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇന്നുഞാന്‍ അടിവാരമാക്കുന്ന വിഷയം ,ഈ നേഴ്‌സുമാരില്‍ ഒട്ടനവധിയെ ഇന്ത്യയില്‍ പഠിപ്പിച്ചഒരുസ്ഥാപനമാണ്. ന്യൂഡല്‍ഹയില്‍ ഇന്നുംവളരെ നല്ലരീതിയില്‍ പ്രവൃത്തിക്കുന്ന "ഹോളിഫാമിലി ഹോസ്പിറ്റല്‍"'
ഈ സ്ഥാപനം 1953 ല്‍ മെഡിക്കല്‍മിഷന്‍ സിസ്‌റ്റേഴ്‌സ് എന്ന കത്തോലിക്കാ സഭയിലെ കന്യാസ്ത്രീമാര്‍ തുടങ്ങിയതാണ്. ഈ സംഘടനയുടെ അല്‍പ്പംചരിത്രം എഴുതട്ടെ. Dr. അന്ന ഡെങ്കല്‍ എന്ന ഒരു ഓസ്ട്രിയന്‍ സന്ന്യാസിനിയുടെ നേതൃത്വത്തില്‍ ആയിരുന്നു ആരംഭം. ഇവര്‍ക്കു ഇന്ത്യഒരു അപരിചിത രാജ്യം ആയിരുന്നില്ല.

അന്ന ഡെങ്കല്‍ ഒരുഡോക്ടറോ സന്യാസിനിയോ ആകുന്നതിനു മുന്‍പേ തന്നെ ആതുരശുശ്രുഷാ പ്രവര്‍ത്തനങ്ങള്‍, 1920 കളില്‍ റാവല്‍പ്പിണ്ടി, അന്നു ഇന്ത്യയുടെ ഭാഗം ഇന്നുപാക്കിസ്ഥാനിലുള്ള സ്ഥലത്തു തുടക്കമിട്ടു. അവിടെ പാവപ്പെട്ട മുസ്ലിം സ്ത്രീകളെ പരിചരിക്കുക എന്നതായിരുന്നുജോലി.
പിന്നീട് അയര്‍ലണ്ടില്‍ നിന്നും ഡോക്ടര്‍ ബിരുദംനേടുകയുംഅമേരിക്കയില്‍ എത്തി മറ്റുപലരുടേയും സഹായത്തില്‍ 1925ല്‍ വാഷിംഗ്ടണ്‍ ഡി.സി. ല്‍ സൊസൈറ്റി ഓഫ് കാത്തോലിക്ക് മെഡിക്കല്‍ മിഷനറീസ് എന്ന നാമത്തില്‍ ആ തുരസംരക്ഷണ പ്രസ്ഥാനംആരംഭിച്ചു. ഇവരുടെകൂടെ അന്നുന്നുണ്ടായിരുന്നവര്‍ ജൊഹാന ലയണ്‍സ് എം.ഡി., എവെലിന്‍ ഫ്‌ലയിഗര്‍ R .N, മരി ഉള്‍ബ്രിച്ചു R .N ,എന്നിവരായിരുന്നു.

ഈനാലുസ്ത്രീകളും കന്ന്യാസ്ത്രീമാരെപ്പോലെ ജീവിച്ചിരുന്നു എങ്കിലും സഭാനിയമങ്ങള്‍ ഇവരെ ഒരുപ്രതിജ്ഞഎടുത്ത കന്യാസ്ത്രീ ആകുന്നതിനെ നിരോധിച്ചിരുന്നു. കാരണം ആദ്യകാലഘട്ടങ്ങളില്‍ കത്തോലിക്കാസഭ കന്യാസ്ത്രിമാര്‍ക്ക് ഹോസ്പ്പിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കിയിരുന്നില്ല.
എന്നാല്‍ അതൊന്നും ഈസ്ത്രീകളെ നിരുത്സാഹപ്പെടുത്തിയില്ല ഇവരുടെനിരന്തര അപേക്ഷകള്‍റോം ഒടുവില്‍കേട്ടു 1935 ല്‍നിയമങ്ങള്‍ക്കുമാറ്റംവന്നു.അങ്ങനെഇവര്‍പൂര്‍ണ്ണദൈവദാസികളായി മാറി. Sr. അന്ന ടെങ്കല്‍ ഈസഭയുടെ ആദ്യസുപ്പീരിയര്‍ ജനറല്‍ പദവിയും അലങ്കരിച്ചു. ഇന്ന് ഈസഭയുടെ നോര്‍ത്ത് അമേരിക്കയുടെഉച്ചസ്ഥാനം ഫലാഡല്‍ഫിയ ആണ് .ലോകത്തില്‍ പലേ ഇടങ്ങളിലും ഈസഭ ഇന്നു നിലവിലുണ്ട്.

പിന്നീട ്മദര്‍ അന്ന, അവരുടെ ആതുരശുശ്രുഷാപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേയ്ക്കും വ്യാപിപ്പിച്ചു അങ്ങനെ 1953 ല്‍ഹോളിഫാമിലിഹോസ്പിറ്റല്‍ ന്യൂഡല്‍ഹിയില്‍ തുടങ്ങുന്നത്. നന്നായി പരിശീലനം കിട്ടിയനേഴ്‌സസിന്റെ അഭാവം ഇന്ത്യയില്‍ വലുതായിരുന്നു. ഈസാഹചര്യത്തിലാണ് ഹോളിഫാമിലി ഹോസ്പിറ്റല്‍ ഒരു നഴ്‌സിംഗ് സ്കൂള്‍ കൂടി തുടങ്ങുന്നത്.

ഈകോളേജ് ഇന്ന് ഡോക്ടര്‍ പഠനംഒഴിച്ചു മെഡിക്കല്‍ മേഖലയില്‍ പല വിഷയങ്ങളിലുംയുവ തീയുവാക്കള്‍ക്കു ഉന്നതപരിശീലനം നല്‍കുന്നു. ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്കയിലും ഇവര്‍ഇതുപോലുള്ള സ്ഥാപഞങ്ങള്‍ക്കു തുടക്കംകുറിച്ചു. മദര്‍ അന്ന 1980ല്‍ നിര്യാതയായി. എന്റെ അഭിപ്രായത്തില്‍ ഇവര്‍ പ്രഖ്യാപിക്കപ്പെടാത്ത ഒരു വിശുദ്ധതന്നെ.

കേരളത്തില്‍ നിന്നും ഏതാണ്ട് 1957 മുതല്‍ യുവതികള്‍,കൂടുതലും, പാവപ്പെട്ട ക്രിസ്റ്റ്യന്‍ വീടുകളില്‍നിന്നും നഴ്‌സിംഗ് പഠനത്തിനായി കേരളത്തിനുപുറത്തുപോയിത്തുടങ്ങിഅതിന്റെ കാരണങ്ങള്‍ എഴുതണമെങ്കില്‍ പേജുകള്‍ കൂടിപ്പോകും. അന്ന് പല ക്രിസ്ത്യന്‍കുടുംബങ്ങളിലും നഴ്‌സിംഗ്ഒരുഅംഗീകരിക്കപ്പെട്ട ജോലി ആയിരുന്നില്ല.
അതിനാല്‍ നഴ്‌സിങ്ങിനുപോവുക എന്നത് യുവതികള്‍ക്ക്, അകത്തുനിന്നും പുറത്തു നിന്നുംഒക്കെയുള്ള പ്രതികൂലസാഹചര്യങ്ങളെ തരണംചെയ്യപ്പെടേണ്ടിയിരുന്നു. നഴ്‌സുമാര്‍ക്ക ്ഒരന്യപുരുഷന്റെ ദേഹത്തു സ്പര്‍ശിക്കേണ്ടിവരും, രാത്രികാലങ്ങളില്‍ േജാലിചെയ്യേണ്ടിവരും പിന്നെകുറെ അനാവശ്യകെട്ടു കഥകള്‍. ഇങ്ങനാണ ്ഈതൊഴില്‍ എല്ലാവര്‍ക്കുംചേര്‍ന്നതല്ല എന്നമിഥ്യപലേടത്തും ഉണ്ടായത്.

മാതാപിതാക്കളുടെ മറ്റൊരുഭയം പെണ്‍കുട്ടികളെ പുറത്തുപഠിക്കുന്നതിനയക്കുക. കേരളത്തില്‍അക്കാലത്തു നല്ലനഴ്‌സിംഗ് സ്കൂളുകള്‍ വിരളം ഇവര്‍ എവിടെതാമസിക്കും എങ്ങിനെഉള്ളവര്‍ ആയിരിക്കും ഇവരുമായി സഹവസിക്കുന്നത്? ഇതെല്ലാം മാതാപിതാക്കളുടെ ഉചിതമായ വേവലാതികളായിരുന്നു.

ഹോളിഫാമിലി ഹോസ്പിറ്റല്‍ കന്യാസ്ത്രിമാര്‍ നടത്തുന്നസ്ഥാപനം എന്നതാണ് ഇവിടെപഠനത്തിനുപോകുന്നതിന് ഒരുമ്പെട്ട യുവതികളുടെ, ഒട്ടനവധിഫാമിലികള്‍ക്കും ഒരാശ്വാസംനല്‍കുകയും മക്കള്‍ ഡല്‍ഹിപോലുള്ള സ്ഥലങ്ങളില്‍പോകുന്നതിലുള്ള ഭീ തി കുറെയൊക്കെ മാറിയതും. ഈസ്ഥാപനത്തില്‍ ഒട്ടനവധിമലയാളിപെണ്‍കുട്ടികള്‍ അധ്യയനം നടത്തി.
ഹോളിഫാമിലി ഹോസ്പിറ്റല്‍ മെഡിക്കല്‍മിഷന്‍ സിസ്‌റ്റേഴ്‌സ് എന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ ഭാഗമായതിനാലും യൂറോപ്പിലുംഅമേരിക്കയിലും നഴ്‌സസസിന്റെ ഷാമം അതിരൂക്ഷമായതിനാലും ഇവിടെനിന്നും പഠനംപൂര്‍ത്തീകരിച്ച ആതുരശുശ്രൂഷകര്‍ക്ക് പുറത്തേക്കുപോകുന്നതിന് ഒരുഅനുകൂലസാഹചര്യവും സൃഷ്ടിച്ചു.

ഈഅവസരംനമ്മുടെ പെണ്‍കുട്ടികള്‍ വളരെ സമര്ത്ഥമായി ഉപയോഗപ്പെടുത്തി.
എന്റെ ഒരുഎളിയ നിഗമനത്തില്‍ ഇന്ന് അമേരിക്കയിലും കാനഡയിലുമായി, ഹോളിഫാമിലി ഹോസ്പ്പിറ്റലില്‍നിന്നും പഠനംപൂര്‍ത്തിയാക്കിയ ഏതാണ്ട് അഞ്ഞൂറിനടത്തെങ്കിലും നേഴ്‌സസ ്ഉണ്ടെന്നാണ്. ഇവര്‍ക്ക് ഒരുസംഘടനയും ഉണ്ട് ഹോളിഫാമിലിഹോസ്പ്പിറ്റല്‍ അലുമിനായ് എന്നപേരില്‍. ഇവര്‍എല്ലാരണ്ടു വര്ഷം കൂടുമ്പോഴും അമേരിക്കയില്‍ ഒരുപട്ടണത്തില്‍ ഒത്തുകൂടാറുണ്ട്. ഈപുനഃസമാഗമചടങ്ങുകളില്‍ എല്ലാവരും ഒന്നുംസംബന്ധിക്കാറില്ല മറ്റെല്ലാ പ്രെസ്ഥാനങ്ങളുംപോലെ തന്നെ .

ഏതാണ്ടു നൂറില്‍പരം കുടുംബങ്ങള്‍ ഇതില്‍ ഭാഗവാക്കാകാറുണ്ട്. ഈത്തവണ ഇവരുടെസമ്മേളനം നടക്കുന്നത് ഹ്യൂസ്റ്റന്‍ ടെക്‌സസ്സില്‍ സെപ്റ്റംബര്‍മാസം, ഇവര്‍ക്കൊരുവെബ് സൈറ്റ്ഉണ്ട് holyfamilhospi ttalalumni എന്നപേരില്‍ താല്‍പ്പര്യമുള്ളവര്‍ ഈസൈറ്റില്‍നോക്കിയാല്‍ കൂടുതല്‍വിവരങ്ങള്‍ കിട്ടും.
ആതുര ശുശ്രുഷമാത്രമല്ല ഈ നഴ്‌സുമാര്‍, ഈലോകത്തിനു നല്‍കിയതും നല്‍കുന്നതും കേരളത്തിന്റെ സ്ഥിതിയൊന്നുനൊക്കൂ .പിറന്ന നാടിന്റെ സമ്പല്‍ വ്യവസ്തയിലും ഒരുപാടുകുടുംബങ്ങളുടെ ഉന്നമനത്തിനും ഇവര്‍കാരണക്കാര്‍ ആയിട്ടുണ്ട്. ഇവരുടെ രക്ഷാധികാരത്തില്‍ എത്രയോകുടുംബങ്ങള്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയിരിക്കുന്നു. മൂന്നു ഇംഗ്ലീഷ് വാക്കുഉച്ചരിക്കാന്‍ അറിയാത്തവര്‍മുതല്‍ കോളേജ് പ്രൊഫസര്‍ വരെ. അമേരിക്കയില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒരുതലമുറ ഈനേഴ്‌സുമാരില്‍നിന്നും ഉടലെടുത്തിരിക്കുന്നു. രാജ്യസംരക്ഷണംമുതല്‍എല്ലാതുറകള ിലുംപ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബോണ്‍ ഇന്ത്യന്‍സ് ഇന്നീ രാജ്യത്തിന്റെ ഒരുവലിയമുതല്‍ക്കൂട്ടുതന്നെ. ഈ സ്ത്രീകള്‍ക്കെല്ലാം ഒരുപാട്കഥകള്‍ പറയുവാന്‍ കാണും.

ആദ്യകാല കഷ്ട്ടപ്പാടുകള്‍ ട്രെയിന്‍ യാത്രമുതല്‍ അപരിചിതസ്ഥലത്തെ ഭാഷ,ഭക്ഷണം താമസം അങ്ങിനെ ഒരുപട്ടിക പഠനസമയത്തു ഇന്ത്യയില്‍. അതുകൂടാതെ, അമേരിക്കയില്‍ വന്നശേഷംവീണ്ടുംപഠനം, അതിനിടെ ജോലിമഞ്ഞില്‍ ബസുകളുടെ പുറകേ ഓട്ടം, പരീക്ഷ എഴുതല്‍ മഗ്ഗിങ്‌ലീഷ് അമേരിക്കന്‍ ഇംഗ്ലീഷ് ആക്കുന്നതിനുള്ള ശ്രമം ഇത് ഒരുവശത്ത് .കേരളത്തില്‍ താന്‍ അമേരിക്കയില്‍ എത്തിയഅന്നുമുതല്‍ ഡോളര്‍വാരിക്കൂട്ടുന്നു എന്നുചിന്തിക്കുന്ന ബന്ധുജനം.മറുവശത്തും.

ഇന്ന് അമേരിക്കയില്‍ ഏതുഹോസ്പ്പിറ്റല്‍ നോക്കിയാലും ഒരു മലയാളി നേഴ്‌സിനെ എങ്കിലുംകാണും.ഇവരില്‍പലരും വീണ്ടുംപഠനംനടത്തി വൈദ്യശാസ്ത്രത്തില്‍ ഉന്നത ഡിഗ്രികള്‍ സമ്പാദിച്ചവരുമുണ്ട് .അമേരിക്കയില്‍ ഇന്ന് ബിസിനസ്സ്‌മേഖലകളില്‍ വിജയിച്ചുനില്‍ക്കുന്ന പലേമലയാളികളുടേയും തുടക്കം ഈനേഴ്‌സുമാരുടെ ശമ്പളത്തില്‍നിന്നാണെന്നുപറയുന്നതില്‍ തെറ്റുണ്ടോ?

ഇവരുടെ തളരാത്ത ദേഹവും മനസും ഒരുപാടുനല്ല ഫലങ്ങള്‍ അവര്‍ക്കുവേണ്ടിയുംമറ്റനേകര്‍ക്കും നല്‍കിനല്‍കുന്നു. ഇവരെയെല്ലാംഈഅവസരത്തില്‍ നമ്മാള്‍ കഴിയുന്നവിധം അനുമോദിക്കുക അവര്‍ക്കര്‍ഹമായ അംഗീകാരവും ആദരവും നല്‍കുക,

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക