Image

സൗമ്യയുടെ കഥ ഹോം സിനിമയാകുന്നു

Published on 27 February, 2012
സൗമ്യയുടെ കഥ ഹോം സിനിമയാകുന്നു
തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദച്ചാമിയുടെ ക്രൂര പീഡനത്തെ തുടര്‍ന്ന്‌ കൊല്ലപ്പെട്ട സൗമ്യയുടെ ജീവിതകഥ ഹോം സിനിമയാകുന്നു.പെരുമ്പിലാവ്‌ അയ്യപ്പാ ക്രിയേഷന്‍സ്‌ നിര്‍മിക്കുന്ന സിനിമയുടെ കഥ സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സന്തോഷും ചേര്‍ന്നാണ്‌ തയാറാക്കുന്നത്‌. പാലക്കാട്‌ വിക്ടോറിയ കോളജിലെ രസതന്ത്ര വിഭാഗം മേധാവി പ്രഫസര്‍ ശോഭാറാണിയാണ്‌ തിരക്കഥ തയാറാക്കുക.യൂസഫലി കേച്ചേരി ഗാനങ്ങള്‍ എഴുതുന്നു.

എം.ആര്‍. സന്തോഷ്‌, എം.ആര്‍. മുകേഷ്‌, കുമാരി ഗോകുല ഗോപി, പ്രേംനവാസ്‌ ആനക്കല്ല്‌, അനില്‍ പൊന്നാനി, മോഹനന്‍ ആറങ്ങോട്ടുകര എന്നിവരാണ്‌ മറ്റ്‌ അണിയറ ശില്‍പികള്‍. പ്രദീപ്‌ പെരുമ്പിലാവാണ്‌ സംവിധാനം ചെയ്യുന്നു.

കഴിഞ്ഞ ആഴ്‌ച ഷൊര്‍ണൂര്‍ പ്രഭാതം കലാ സാംസ്‌കാരികവേദിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. മുരളി ഭദ്രദീപം കൊളുത്തി ചിത്രത്തിന്റെ സ്വച്ച്‌ ഓണ്‍ കര്‍മ്മം ഉദ്‌ഘാടനം ചെയ്‌തു.
സൗമ്യയുടെ കഥ ഹോം സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക