Image

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വീണ്ടും സമരപ്പന്തലില്‍; നിരാഹാരം അവസാനിപ്പിച്ചു; സത്യഗ്രഹ സമരം തുടരും

Published on 29 April, 2017
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വീണ്ടും സമരപ്പന്തലില്‍; നിരാഹാരം അവസാനിപ്പിച്ചു; സത്യഗ്രഹ സമരം തുടരും


മൂന്നാര്‍ : പൊലീസ്‌ സമരപ്പന്തലില്‍ നിന്നും ബലംപ്രയോഗിച്ച്‌ നീക്കം ചെയ്‌ത പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറിലേക്ക്‌ തിരിച്ചെത്തി. അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ നിന്നുമാണ്‌ ഇവര്‍ മൂന്നാറിലെ സമരപ്പന്തലിലേക്ക്‌ തിരിച്ചെത്തിയത്‌. നിരാഹാരം സമരം പിന്‍വലിക്കുകയാണെന്നും അതെസമയം സത്യഗ്രഹ സമരം തുടരുമെന്നും പെമ്പിളൈ ഒരുമൈ നേതാവായ ഗോമതി പറഞ്ഞു.

 ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‌ ഇവരെ ഇന്നുച്ചയ്‌ക്ക്‌ പൊലീസ്‌ ബലം പ്രയോഗിച്ച്‌ നീക്കം ചെയ്‌തിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ട്രിപ്പ്‌ ഇടാന്‍ ഇവര്‍ സമ്മതിച്ചിരുന്നില്ല.
ലോ പ്രഷര്‍ ആയതിന്റെ പ്രശ്‌നങ്ങള്‍ മാത്രമാണ്‌ തങ്ങള്‍ക്കുളളതെന്നും ഉപ്പുവെളളം കുടിച്ചാല്‍ മാറുന്ന പ്രശ്‌നമെയുളളുവെന്നും ഗോമതി പറഞ്ഞു. അതേസമയം സ്വന്തം താത്‌പര്യ പ്രകാരമാണ്‌ ഇവര്‍ ആശുപത്രി വിട്ടതെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സമരം തുടരും.

എന്തുവന്നാലും സമരത്തില്‍ നിന്ന്‌ പിന്മാറില്ല. മന്ത്രി മൂന്നാറിലെത്തി മാപ്പുപറയുകയും രാജിവെക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ല.  ഗോമതി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക