Image

ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)

Published on 29 April, 2017
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
വരകളുടെ രാജാവ് കാര്‍ട്ടൂണിസ്റ്റ് ടോംസിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തി.ല്‍ കോട്ടയത്ത് ആദരം. അന്തരിച്ചു ഒരുവര്‍ഷം പൂര്‍ത്തിയായ വേളയി.ല്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ലൂര്‍ദ് പള്ളിയുടെ ഹാളിലായിരുന്നു ടോംസ് ടൂന്‍സ് എന്നപേരിലുള്ള സംഗമവും 'വരയാദരവും'.

കോട്ടയത്തെ ഏക വരറാണി രമാദേവി, സ്‌റ്റേജി.ല്‍ ഒരുക്കിയിരുന്ന ബോര്‍ഡില്‍ ടോംസിന്റെ അനശ്വര കഥാപാത്രങ്ങളായ ബോബനെയും മോളിയെയും വരച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. ദിനമലരിലെ കാര്‍ട്ടൂണിസ്റ്റ് പീറ്റ.ര്‍ രണ്ടാമതെത്തി. പാപ്പച്ചന്‍ ബോബന്റൈായും മോളിയുടെയും സന്തത സഹചാരി പട്ടിക്കുട്ടിയെ വരച്ചിട്ടു.

ടോംസിന്റെ മറ്റൊരു കഥാപത്രമായ അപ്പിഹിപ്പിക്ക് പ്രചോദനം നല്കിയ ഗിറ്റാറിസ്റ്റ് ഈശോയുടെ ആഗമനം സദസിന് ഹരം പകര്ന്നു. ഗായകന്‍ യേശുദാസിന്റേയും മറ്റും സംഗീതപരിപാടികളില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ അപ്പി ഹിപ്പി എന്നാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. സദസ് ഹര്‍ഷാരവത്തോടെയാണ് അദേഹത്തെ സ്വാഗതം ചെയ്തത്.

ബോബനും മോളിയും ചലച്ചിത്രമാക്കാന്‍ പരിശ്രമിച്ചു കേസില്‍ അകപ്പെട്ട കഥ തിരുവല്ലയില്‍ നിന്നുള്ള സംവിധായകന്‍ എ.എന്‍. വിജയകുമാര്‍ വിവരിച്ചു. അന്ന് എഴാംക്ലാസ്സില്‍ പഠിക്കുന്ന കാവ്യാമാധവനെ ആയിരുന്നു മോളിയായി അഭിനയിക്കാന്‍ തെരഞ്ഞെടുത്തത്. കാവ്യ ടോംസിന്റെ മുമ്പി.ല്‍ മോളിയായി അഭിനയിച്ചു കാണിക്കുകയും അത് അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു.

"ബോബനും മോളിയും എന്ന പേരു കൊടുക്കുന്നതിനെ പകര്‍പ്പവകാശത്തിന്റെു പേരില്‍ മലയാള മനോരമ എതിര്‍ത്തു . കഥയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരി.ല്‍ 'ദി പ്രസിഡന്റ്' എന്ന് പേരു മാറ്റി. എന്നിട്ടും പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. ചിത്രം റിലീസ് ചെയ്യാനും കഴിഞ്ഞില്ല. മധു അഭിനയിച്ച മറ്റൊരു ബോബന്‍ മോളി ചിത്രം ഇറങ്ങുകയും ചെയ്തു.

ടോംസിന്റെ 6 മക്കളി.ല്‍ 'വരപ്രസാദം' ലഭിച്ചിട്ടുള്ളത് ഇളയമകന്‍ റോയ് എന്ന പീറ്റര്‍ക്കാണ്. പക്ഷേ അദ്ദേഹം മാന്‍ചെസ്റ്ററി.ല്‍ ഡോക്ടറാണ്. ഡോ.സിമി ഭാര്യ. പക്ഷേ റോയ് എത്തി ബോബനെയും മോളിയെയും അനായാസേന വരച്ചു സര്‍വരെയും അത്ഭുതപ്പെടുത്തി. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍ ഒപ്പം കൂടി. ഒടുവി.ല്‍ കാര്‍ട്ടൂണ്‍ കോറിയിട്ടത് കാര്‍ട്ടൂണ്‍ അക്കാദമി പ്രസിഡന്റ് പ്രസന്നന്‍ ആനിക്കാടും.

ടോംസിന്റെ് മൂത്തമകന്‍ ബോബനും അനുജ.ന്‍ ബോസുമാണ് ടോംസ് പബ്‌ളിക്കേഷന്റെ സാരഥികള്‍.

ടോംസിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന മറ്റു രണ്ടു പ്രതിഭക.ള്‍ പെങ്ങളുടെ മക്കള്‍ ജോണ്‍ ജോസഫും കുര്യന്‍ ജോസഫുമാണ്. ജോണ്‍ തിരൂരിലെ സ്കൂളി.ല്‍ ചിത്രകലാ അധ്യാപകന്‍ ആയിരുന്നു. കുര്യന്‍ ജോസഫ് കാനായി കുഞ്ഞിരാമന്റൈ പ്രിയ ശിഷ്യനാണ്. ബി.എഫ്.എ. ഒമാന്‍ ഡെയിലി ഒബ്‌സര്‍വര്‍ ഉള്‍പ്പെടെ ഗള്‍ഫില്‍ മൂന്ന് പതിറ്റാണ്ട് ഗ്രാഫിക് ആര്‍ടിസ്റ്റായി സേവനം ചെയ്തു കോട്ടയത്തേക്ക് മടങ്ങി. ഇപ്പോഴും സജീവം. "കൊച്ചച്ചന്റെ കൂടെ നിന്നാണ് ഞാന്‍ വരയുടെ ബാലപാഠം പഠിച്ചത്" ജോണച്ചന്‍ ഓര്‍മ്മി്ക്കുന്നു

ഓര്‍മ്മകള്‍ അയവിറക്കാനെത്തിയവരുടെ കൂട്ടത്തി.ല്‍ ജന്മനാടായ കുട്ടനാട്ടിലെ ബന്ധുക്കളും (വെളിയനാട് തോപ്പില്‍ അത്തിക്കളത്തി.ല്‍ വി. ടി. തോമസ് ആണു ടോംസ്), കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ഭാര്യ ത്രേസ്യാകുട്ടിയുടെ (കരിപ്പാപറമ്പില്‍) ബന്ധുക്കളും ഉണ്ടായിരുന്നു. എണ്‍പത്തൊമ്പതില്‍ എത്തിയ തോമസ് ജെ. മാപ്പിളശ്ശേരി ആയിരുന്നു ശ്രദ്ധേയനായ ഒരാ.ള്‍.
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
പ്രസന്നന്‍ ആനിക്കാടിന്റെ ആദരാഞ്ജലി
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
ബോബന്‍, ഡോ.മാത്യു പാറക്കല്‍, ടോംസിന്റെ പത്‌നി ത്രേസ്യകുട്ടി
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
മക്കള്‍ ബോസ്, റോയ്, ബോബന്‍
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
റോയ് വരച്ച ബോബനും മോളിയും, റോയിയുടെ ഭാര്യ ഡോ.സിമി, രാജു നായ.ര്‍ സമീപം
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
ബന്ധു തോമസ് ജെ. മാപ്പിളശ്ശേരി
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
സദസ്സിന്റെ് മുന്‍നിര
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
ടോംസുമൊത്തു മരുമകന്‍ ആര്‍ട്ടിസ്റ്റ് കുര്യ.ന്‍ ജോസഫ്
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
ടോംസിന്റെ ആത്മകഥയുമായി മറ്റൊരു മരുമകന്‍ ജോസഫ് ജോണ്‍
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
പയസ് കുഞ്ചെറിയ (ചിക്കാഗോ), റോസ്‌മേരി കുഞ്ചെറിയ, ത്രേസ്യാമ്മ കരിപ്പാപറമ്പില്‍
ടോംസിന് വരയാദരം: ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കോറിയിട്ട ബാഷ്പാഞ്ജലി (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
ടോംസ്: കോട്ടയം ലൂര്‍ദ് പള്ളിയില്‍ അന്ത്യവിശ്രമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക