Image

ഡാലസില്‍ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതല്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 April, 2017
ഡാലസില്‍ യുവജനങ്ങള്‍ക്കായി  ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതല്‍
ഡാളസ് : ഡാളസിനടുത്തുള്ള പ്രിന്‍സ്റ്റണില്‍  യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മേയ് 26 മുതല്‍ 28വരെ താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനം സംഘടിപ്പിക്കുന്നു. പ്രിന്‍സ്റ്റണിലെ ലേക്ക് ലീമോണ്‍ ക്യാംപ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററാണ് (8050 Co Rd 735, Princeton, TX 75407) വേദി. പ്രമുഖ വചനപ്രഘോഷകരായ ഫാ. ജോസ് ഉപ്പാണി, ഫാ. സജു ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ നയിക്കും.

വചന പ്രഘോഷണത്തിനും ആരാധനക്കുമൊപ്പം കുമ്പസാരത്തിനും ആത്മീയ ചിന്തകള്‍ പങ്കുവെക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും. 19 മുതല്‍ 45 വയസുവരെയുള്ളവരെയാണ് പ്രതീക്ഷിക്കുന്നത്. യുവദമ്പതികള്‍ക്കും വിവാഹിതരല്ലാത്തവര്‍ക്കും വെവ്വേറെ ശുശ്രൂഷകളായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ജിനു ജോര്‍ജ് : (281) 908 8260
മാത്യു തോമസ് : (214) 714 0833
ജില്‍സണ്‍ മാത്യു 972 979 9454
സോണിയ പിള്ളൈ 817 917 3821

ഡാലസില്‍ യുവജനങ്ങള്‍ക്കായി  ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക