Image

ഫീനിക്‌സ് താരപ്രഭയില്‍: ദിലീപ് ഷോ 2017 അവിസ്മരണീയമാകും

മാത്യു ജോസ് Published on 29 April, 2017
ഫീനിക്‌സ് താരപ്രഭയില്‍: ദിലീപ് ഷോ 2017 അവിസ്മരണീയമാകും
ഫിനിക്‌സ്: ജനപ്രിയ താരജോഡി ദിലീപ്- കാവ്യ മാധവനൊപ്പം പ്രശസ്ത ഗായികയും നര്‍ത്തകിയുമായ റിമിടോമി. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താന്‍ പിഷാരടിയും ധര്‍മ്മരാജന്‍ വലപ്പാടും. മലയാളിയുടെ മനസ്സില്‍ ആനന്ദത്തിന്റെ അമിട്ട് പൊട്ടാന്‍ ഇനിയെന്തു വേണം. പ്രശസ്ത ഹാസ്യതാരം നാദിര്‍ഷാ അണിയിച്ചൊരുക്കുന്ന കലാശില്പം ദിലീപ് ഷോ 2017 ഫിനിക്‌സ് സൗത്ത് മൗണ്ടന്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ മെയ് ഏഴാം തീയതി വൈകുന്നേരം അഞ്ച് മണിയ്ക്ക് അരങ്ങേറും. മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്‍മാരും കലാകാരികളുമാണ് ദിലീപ് കാവ്യാ മാധവന്‍ ടീമിനൊപ്പം സ്റ്റേജില്‍ എത്തുക.

മലയാളി മനസില്‍ കൊണ്ടു നടക്കുന്ന ഇഷ്ടതാരങ്ങളുടെ കലാസൃഷ്ടികള്‍ക്കും ആവേശകരമായ വരവേല്‍പുണ്ട്. ദിലീപ് ഷോ 2017 ന്റെ ലോകമെമ്പാടുമുള്ള വിജയമിതാണ് സൂചിപ്പിക്കുന്നത്.
അരിസോണ മലയാളി അസോസിയഷനാണ് ദിലീപ് ഷോ 2017ന് ഫിനിക്‌സില്‍ വേദിയൊരുക്കുന്നത്. പരിപാടിയുടെ 80 ശതമാനത്തോളം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയി. കലയും കാര്യവും രണ്ടാണെന്ന പാണ്ഡിത്യമാണ് അരിസോണ മലയാളിയെയും നയിക്കുന്നത്. ടീമിനൊപ്പം നൃത്തചുവടുവയ്ക്കാന്‍ അരിസോണ ഫീനിക്‌സ് ഈസ്റ്റ് വാലിയിലെ അന്‍പതോളം യുവകലാകാരന്‍മാരും കലാകാരികളും പരിശീലനം പൂര്‍ത്തിയാക്കികഴിഞ്ഞു.


ഫീനിക്‌സ് താരപ്രഭയില്‍: ദിലീപ് ഷോ 2017 അവിസ്മരണീയമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക