Image

മിസ്‌ ക്യൂന്‍ ഓഫ്‌ ഇന്ത്യ മത്സരത്തില്‍ തിളങ്ങി ബെംഗളൂരു മലയാളി വര്‍ണ സമ്പത്ത്‌

Published on 29 April, 2017
മിസ്‌ ക്യൂന്‍ ഓഫ്‌ ഇന്ത്യ മത്സരത്തില്‍ തിളങ്ങി ബെംഗളൂരു മലയാളി വര്‍ണ സമ്പത്ത്‌


 മിസ്‌ ക്യൂന്‍ ഓഫ്‌ ഇന്ത്യ മത്സരത്തില്‍ തിളങ്ങി ബെംഗളൂരു മലയാളി വര്‍ണ സമ്പത്ത്‌. മോഡലിംഗ്‌ രംഗത്തെ പുത്തന്‍ താരോദയമാണ്‌  വര്‍ണ. ഈ വര്‍ഷത്തെ മിസ്‌ ക്യൂന്‍ ഓഫ്‌ ഇന്ത്യ മത്സരത്തില്‍ റണ്ണര്‍അപ്‌ ആയതാണ്‌ വര്‍ണയുടെ ഒടുവിലത്തെ നേട്ടം. മികച്ച നര്‍ത്തകി കൂടിയാണ്‌ വര്‍ണ. 

 ബെംഗളൂരുവില്‍ നടന്ന മിസ്‌ മലയാളി മത്സരത്തില്‍ വിജയിയായിരുന്നു വര്‍ണ. കൊച്ചിയില്‍ നടന്ന ആഗോള മത്സരത്തിലും ബെംഗളൂരു പ്രൊവിന്‍സിനെ പ്രതിനിധീകരിച്ചു.മിസ്‌ മാംഗളൂര്‍ (2014), മിസ്‌ ബാംഗ്ലൂര്‍ (2016) എന്നിവയാണ്‌ വര്‍ണയുടെ മറ്റഅ നേട്ടങ്ങള്‍.

 മലയാളി ആണെങ്കിലും വര്‍ണ പഠിച്ചതും വളര്‍ന്നും ബെംഗളൂരുവില്‍ ആണ്‌. സെന്റ്‌ ഫ്രാന്‍സിസ്‌ എക്‌സാവീര്‍ ഗേള്‍സ്‌ ഹൈസ്‌ക്കൂളിലും മൗണ്‍ കാര്‍മ്മല്‍ കോളേജിലുമായാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌.  വര്‍ണയുടെ അച്ഛന്‍ കന്നഡിക,അമ്മ കോട്ടയംകാരി. 

കെആര്‍പുരം കേബ്രിഡ്‌ജ്‌ പി.യു കോളേജില്‍ ബയോളജി ലക്‌ച്ചറാണ്‌ വര്‍ണ. ലൈഫ്‌ സയന്‍സില്‍ പിഎച്ച്‌ ഡിയും ചെയ്യുന്നു.  ഉത്തര്‍പ്രദേശിന്റെ ആകാന്‍ഷ മിശ്രയാണ്‌ മിസ ക്യൂന്‍ ഓഫ്‌ ഇന്ത്യ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക