Image

പോലിസുകാരെ വെട്ടിച്ച് കൊടും കുറ്റവാളി സിനിമാസ്‌റ്റൈലില്‍ രക്ഷപ്പെട്ടു

Published on 29 April, 2017
പോലിസുകാരെ വെട്ടിച്ച് കൊടും കുറ്റവാളി സിനിമാസ്‌റ്റൈലില്‍ രക്ഷപ്പെട്ടു
നെയ്യാറ്റിന്‍കര: കോടതിയിലേക്കു കൊണ്ടുപോകവേ കുപ്രസിദ്ധ കുറ്റവാളി പള്‍സര്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. കൊലപാതകവും പീഡനവും ഉള്‍പ്പടെ നൂറോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജുവാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കൊണ്ടു വരവേ രക്ഷപ്പെട്ടത്.

ഒരു പീഡനക്കേസിന്റെ വിചാരണയ്ക്കായി  കെഎസ്ആര്‍ടിസി ബസ്സിലാണ് ഇയാളെ കോടതിയിലേക്ക്് കൊണ്ടുപോയത്. നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ വച്ച് പോലിസുകാരുടെ കണ്ണുവെട്ടിച്ച് ബസില്‍ നിന്ന് ഇറങ്ങിയോടിയ ബിജു തൊട്ടു പിന്നാലെ വരികയായിരുന്ന പള്‍സര്‍ ബൈക്കില്‍ സാഹസികമായി ചാടിക്കയറിയാണ് രക്ഷപ്പെട്ടത്. നേരത്തേ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ബിജുവിനെ കൊണ്ടു പോയ ബസിനെ ഇയാളുടെ കൂട്ടാളി ബൈക്കില്‍ പിന്തുടരുകയായിരുന്നു. കുപ്രസിദ്ധ കുറ്റവാളി പറക്കും തളിക ബൈജുവിന്റെ ബൈക്കിലാണ് ബിജു രക്ഷപ്പെട്ടതെന്നാണ് സൂചന. പൊലിസുകാര്‍ ബൈ്ക്കിന് പിന്നാലെ പാഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല.

ഇയാള്‍ ജയില് ചാടുമെന്നു പൊലീസിനും ഇന്റലിജന്‍സിനും നേരത്തെ വിവരം ലഭിച്ചിരുന്നതായി റിപോര്‍ട്ടുണ്ട്്്്. ജയില്‍ ചാടി നാലു പോലിസുകാരെ കൊലപ്പെടുത്തുമെന്ന്് ഇയാള്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നുവത്രേ. എന്നിട്ടും മതിയായ സുരക്ഷയില്ലാതെയാണ് ഇയാളെ കോടതിയിലേക്ക് കൊണ്ടുപോയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പോലിസുകാരെ വെട്ടിച്ച് കൊടും കുറ്റവാളി സിനിമാസ്‌റ്റൈലില്‍ രക്ഷപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക