Image

തൃശൂര്‍ പൂരം കൊടിയേറി

Published on 29 April, 2017
തൃശൂര്‍ പൂരം  കൊടിയേറി

തൃശൂര്‍: പൂരങ്ങളുടെ പൂരം  തൃശൂര്‍ പൂരത്തിന്‌ കൊടിയേറി.  തൃശൂര്‍ പൂരലഹരിയില്‍. വെള്ളിയാഴ്‌ചയാണ്‌ തൃശൂര്‍ പൂരം. അതിനിടെ പൂരം. വെടിക്കെട്ടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്‌. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന്‌ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

കേന്ദ്ര എക്‌സ്‌പ്ലോസീവ്‌ വിഭാഗത്തിന്റെ തീരുമാനം വൈകുന്നതാണ്‌ ഇതിന്റെ കാരണം. വെടിക്കെട്ടിന്‌ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കൊടിയേറ്റത്തിലെ വെടിക്കെട്ട്‌ ഉപേക്ഷിക്കാനും പൂരം ആചാരപ്രകാരമുള്ള ചടങ്ങ്‌ മാത്രമാക്കാനും പാറമേക്കാവ്‌ ദേവസ്വം ആലോചിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

വെള്ളിയാഴ്‌ച സര്‍ക്കാര്‍ വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പാറമേക്കാവ്‌ ദേവസ്വം പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. വെടിക്കെട്ടിന്‌ അനുമതി നിഷേധിച്ചാല്‍ ഇനിയുള്ള ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ്‌ അവര്‍ അറിയിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക