Image

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില വഷളായി; രാജേശ്വരിയെ ആശുപത്രിയിലേക്ക്‌ മാറ്റി

Published on 29 April, 2017
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില വഷളായി; രാജേശ്വരിയെ ആശുപത്രിയിലേക്ക്‌ മാറ്റി

 മൂന്നാര്‍: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടം ആരോഗ്യസ്ഥിതി വഷളായി. എംഎം മണിയുടെ രാജി ആവശ്യപ്പെട്ടാണ്‌ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുന്നത്‌. പെമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. 

അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ആരോഗ്യസ്ഥിതി വിഷളായതിനാല്‍ ആശുപത്രിയിലേക്ക്‌ മാറ്റണമെന്ന്‌ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചുവെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം സമരക്കാര്‍ തള്ളുകയായിരുന്നു. നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക്‌ മാറ്റി. മറ്റുള്ളവരെയും ഉടന്‍ ആശുപത്രിയിലേക്ക്‌ മാറ്റുമെന്നാണ്‌ സൂചന. ഗോമതിയും കൗസല്യയും സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്‌. 

 മന്ത്രി രാജിവെയ്‌ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക