ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും മൂന്നാറില്‍ ബിനാമി കയ്യേറ്റഭൂമിയുണ്ടെന്നു
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. രാഷ്ട്രീയക്കാരുടെ
ഭൂമികയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍
ബി.ജെ.പി തയാറാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി എം.എം.മണിയെ
സംരക്ഷിക്കുന്ന സമീപനമാണു മുഖ്യമന്ത്രിയുടേതെന്നു പറഞ്ഞ ശോഭ സുരേന്ദ്രന്‍ ഉന്നത
നേതാക്കളുടെ സ്വത്തുവിവരം മണി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് അദ്ദേഹത്തിനെതിരെ
നടപടിയെടുക്കാന്‍ ഭയക്കുന്നതെന്നും ആരോപിച്ചു.