Image

എന്‍.എ.എ.സി.പി ഡോ. ആനി പോളിനെ ആദരിച്ചു

Published on 28 April, 2017
എന്‍.എ.എ.സി.പി ഡോ. ആനി പോളിനെ ആദരിച്ചു
ന്യു യോര്‍ക്ക്: സാമൂഹിക നീതിക്കു വേണ്ടിയുള്ള മതുകാപരമായ പ്രവര്‍ത്തനത്തിനു റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററിലെ മജോറിട്ടി ലീഡര്‍ ഡോ. ആനി പോളിനെ നയാക്ക് എന്‍.എ.എ.സി.പി (നാഷനല്‍അസോസിയേഷന്‍ ഓഫ് ദി അഡ്വാന്‍സ്മന്റ് ഓഫ് കളേഡ് പീപ്പിള്‍) ആദരിച്ചു.

ദീര്‍ഘകാലമായി എന്‍.എ.എ.സി.പിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോ. ആനി പോള്‍ ഏറെക്കാലം നയാക്ക് ചാപ്ടറിന്റെ ഹെല്‍ത്ത് കമ്മിറ്റി ചെയര്‍ ആയിരുന്നു. ആ പദവിയിലിരിക്കെ സൗജന്യ ഹെല്‍ത്ത് ഫെയറുകള്‍ സംഘടിപ്പിക്കുകയും ആരോഗ്യ രംഗത്തെപറ്റി പഠനത്തിനു അവസരമൊരുക്കുകയും ചെയ്തു.

ലെജിസ്ല്രേറ്ററിലേക്കു രണ്ടാം വട്ടം എതിരില്ലാതെയാണു വിജയിച്ചത്. നഴ്‌സ് പ്രാക്ടീഷണറായ അവര്‍ നഴ്‌സിംഗ് രംഗത്തെ വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 
എന്‍.എ.എ.സി.പി ഡോ. ആനി പോളിനെ ആദരിച്ചുഎന്‍.എ.എ.സി.പി ഡോ. ആനി പോളിനെ ആദരിച്ചുഎന്‍.എ.എ.സി.പി ഡോ. ആനി പോളിനെ ആദരിച്ചുഎന്‍.എ.എ.സി.പി ഡോ. ആനി പോളിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക