Image

ബുര്‍ഖ ഭാഗിക നിരോധനത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

Published on 28 April, 2017
ബുര്‍ഖ ഭാഗിക നിരോധനത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

 
ബെര്‍ലിന്‍: ജര്‍മനിയില്‍ ബുര്‍ഖ ഭാഗികമായി നിരോധിക്കാന്‍ ജര്‍മന്‍ പാര്‍ലമെന്റ് നിയമം പാസാക്കി. ഇതനുസരിച്ച് മുസ് ലിം വിഭാഗത്തില്‍പ്പെട്ട സിവില്‍ ഓഫീസര്‍മാരും ജഡ്ജിമാരും പട്ടാളക്കാരും ജോലി സമയത്ത് മുഖം മറയ്ക്കാന്‍ പാടില്ലെന്നുള്ള നിയമമാണ് ജര്‍മന്‍ പാര്‍ലമെന്റില്‍ പാസായിരിക്കുന്നത്.

തീവ്രവാദി ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നിരോധന അംഗീകാരം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൈനിക ജുഡീഷ്യല്‍ സ്റ്റാഫ് ഉള്‍പ്പെടെ ഉള്ളവരുടെ കൃത്യനിര്‍വഹണത്തിനും നിരോധനം ബാധകമാകും.

ഫേഷ്യല്‍ മൂടികള്‍ മുഴുവനായി നീക്കം ചെയ്യണമെന്ന് വലതുപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടുവെങ്കിലും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുവന്നത് വോട്ടിനിട്ട് തള്ളി. പൊതു സ്ഥലങ്ങളില്‍ മൊത്തം നിരോധനമാണ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ജര്‍മനിയിലെ ബവേറിയ സംസ്ഥാനം നിയമം മൂലം ബുര്‍ഖ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. 

കഴിഞ്ഞ 18 മാസമായി ഏതാണ്ട് ഒരു മില്യണ്‍ ആള്‍ക്കാര്‍ ജര്‍മനിയില്‍ കുടിയേറിയിട്ടുണ്ട്. ഇവരില്‍ ഏറെപേരും ബുര്‍ഖ ധരിക്കുന്നവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക