Image

ബാഹുബലി കാര്‍ട്ടൂണ്‍ ചിത്രമെന്ന് കെആര്‍കെ

Published on 28 April, 2017
ബാഹുബലി കാര്‍ട്ടൂണ്‍ ചിത്രമെന്ന് കെആര്‍കെ


ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 കണ്‍ക്ലൂഷന്‍. ഹോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടുന്നതാണ് ബാഹുബലിയെന്നാണ് പലരും പറയുന്നത്. എന്നാല്‍ ബാഹുബലിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് കെആര്‍കെ. കാര്‍ട്ടൂണ്‍ ചിത്രം പോലെയാണ് ബാഹുബലി തനിക്ക് തോന്നിയതെന്ന് കെആര്‍കെ ട്വീറ്റ് ചെയ്തു.

തന്റെ മൂന്ന് മണിക്കൂറും 3000 രൂപയും വെറുതെ കളഞ്ഞുവെന്നും ബാഹുബലിയുടെ രണ്ടാം ഭാഗം തന്നെ വളരെയധികം നിരാശപ്പെടുത്തിയെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ സംവിധായകനായ എസ്എസ് രാജമൗലി പ്രേക്ഷകരെ പറ്റിച്ചെന്നും കെആര്‍കെ. സാമൂഹ്യ മാധ്യമങ്ങള്‍ പോലും വെളിപ്പെടുത്താത്ത ചിത്രത്തിന്റെ സീക്രട്ടും കെആര്‍കെ തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തി.

ബോളിവുഡ് ചിത്രമായ മുഗള്‍ ഇസാമിന്റെ സംവിധായകന്‍ ഈ ചിത്രം കണ്ടാല്‍ ഉടന്‍ തന്നെ രാജമൗലിയുടെ വീട്ടിലെത്തി അദ്ദേഹത്തെ വെടിവെച്ചു കൊല്ലുമെന്നാണ് മറ്റൊരു ട്വീറ്റ്. ബാഹുബലിയിലെ ഓരോ രംഗവും യാഥാര്‍ഥ്യത്തില്‍ നിന്നും 100 മൈല്‍ അകലെയാണ്. കാര്‍ട്ടൂണ്‍ സിനിമ പോലെയാണ് തനിക്ക് തോന്നിയതെന്നും കെആര്‍കെ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക