Image

സാത്താന്‍ ആരാധന കേരളത്തില്‍. എന്ത്, എങ്ങനെ, എപ്പോള്‍; പ്രത്യാഘാതങ്ങളും (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)

Published on 27 April, 2017
സാത്താന്‍ ആരാധന കേരളത്തില്‍. എന്ത്,  എങ്ങനെ, എപ്പോള്‍; പ്രത്യാഘാതങ്ങളും (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)
നന്തന്‍കോട് കൂട്ടക്കൊലപാതകം വീണ്ടും കേരളത്തിലെ സാത്താന്‍ ആരാധന മാധ്യമ ചര്‍ച്ചയ്ക്ക് വിഷയമാക്കിയിരിക്കുന്നു.

പിതാവിനെയും മാതാവിനെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും സാത്താന്‍ സേവയുടെ ഭാഗമായാണു കൊല നടത്തിയതെന്ന് അറസ്റ്റിലായ കേഡല്‍ ജെന്‍സണ്‍ രാജ പോലീസിനോടു സമ്മതിച്ചു.

പത്തു വ?ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ താന്‍ സാത്താന്‍ സേവ നടത്തിവരികയായിരുന്നെന്നും മനസിനെ ശരീരത്തില്‍ നിന്നു വ്‌പെടുത്തുന്നതിനുള്ള അസ്ട്രല്‍ പ്രൊജക്ഷനെന്ന പരീക്ഷണമാണു താന്‍ നടത്തിയതെന്നും കേഡല്‍ പോലീസിനു മൊഴി നല്‍കി. ചെറുപ്പം മുതല്‍ തന്നെ കേഡല്‍ സാത്താന്‍ സേവയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ചു നിരവധി പുസ്തകങ്ങള്‍ വായിക്കുകയും ഓണ്‍ലൈല്‍ സഹായത്തോടെ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ പഠനത്തിനായി പോയ കാലത്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ആഭിചാര കര്‍മ്മത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കുന്നത്. ശരീരത്തെ കുരുതികൊടുത്ത് ആത്മാവിനെ മോചിപ്പിക്കുക എന്ന വിചിത്രമായ ഈ പ്രക്രിയ സാത്താന്‍ സേവയുമായി ബന്ധപ്പെട്ടതാണ്. ദുര്‍മന്ത്രവാദികള്‍ ശക്തിപ്രാപിക്കാന്‍ വേണ്ടി ചെയ്യുന്നതാണത്രേ ഇത്തരം കര്‍മ്മങ്ങള്‍.
നന്തന്‍കോട് കൂട്ടക്കൊലപാതകത്തോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ കോച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം.

കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സാത്താന്‍ സേവാസംഘം ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചു വിട്ടുവെന്ന് പെണ്‍കുട്ടിയുടെ മൊഴി. സാത്താന്‍ സേവാ സംഘങ്ങളുടെ സംസ്ഥാനത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്റ്‌സ് വിഭാഗത്തിന് നിര്‍ദ്ദേശം ലഭിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി മുഖവിലയ്‌ക്കെടുത്ത് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

പീഡന കേസില്‍ പിടിയിലായ രണ്ട് യുവതികള്‍ വഴി കുട്ടിയെ ഫോര്‍ട്ട്‌കൊച്ചിയിലെത്തിച്ചുവെന്നും ഹോം സ്റ്റേയിലെ അടച്ചിട്ട മുറിയില്‍ വച്ച് ജ്യോൂസ് നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചുവെന്നുമാണ് കുട്ടി പറയുന്നത്. മയക്കത്തില്‍ നിന്നുമുണര്‍ന്നപ്പോള്‍ ഉച്ചത്തിലുളള ആരാധനയാണ് നടന്നിരുന്നതെന്നും കുട്ടി വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും സാത്താന്‍ സേവ കേരളത്തില്‍ കൂടുന്നതായി വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളും പൊലീസ് ഇന്റലിജന്റ്‌സ് വിഭാഗം പരിശോധിക്കുന്നുണ്ട്.

ഒക്ടോബര്‍ 31 ആണ് സാത്താന്‍ ദിനമായി സംഘം ആഘോഷിക്കാറുള്ളത്. കഴിഞ്ഞ 31 ന് ഈ ആരാധന സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട്ട് രണ്ടും കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ചിലേറെ കേന്ദ്രങ്ങള്‍ ഉള്ളതായും ഇവിടെയെല്ലാം സാത്താന്‍ ആരാധന നടന്നു എന്നും വിവരമുണ്ട്. നഗരങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും വന്‍കിട ഫ്‌ളാറ്റുകളിലുമാണ് ആരാധന . ഓരോ കേന്ദ്രത്തിലും യുവതികളടക്കം ഇരുപതിലധികം പേര്‍ എത്തുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭയാനകവും വിചിത്രവുമായ ഈ ആരാധനയില്‍ പങ്കെടുക്കുന്നവരിലേറെയും സമൂഹത്തിലെ ഉന്നതരാണെന്നുമാണ് വിവരം. ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള കുര്‍ബാനയുടെ വികൃതാനുകരണമെന്ന് അറിയപ്പെടുന്ന കറുത്ത കുര്‍ബാന അര്‍പ്പിച്ചാണിവര്‍ ചെകുത്താനെ ആരാധിക്കുന്നത്. ചെകുത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെ തുടങ്ങുന്ന ശുശ്രൂഷ മൂന്നുമണിക്കൂറിലധികം നീളും. മദ്യവും മയക്കുമരുന്നും ഇതിന്റെ ഭാഗമാണ്. നഗ്നനൃത്തത്തിലും പരസ്യമായ ലൈംഗികവേഴ്ചയിലുമാണ് സാത്താന്‍പൂജ അവസാനിക്കുക. കറുത്ത പുരോഹിത വസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. കറുത്ത മെഴുകുതിരികള്‍, തലതിരിഞ്ഞ കുരിശ് തുടങ്ങിയവയും ആരാധനയില്‍ ഉപയോഗിക്കും. ബലിപീഠത്തില്‍ പൂര്‍ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ ഉണ്ടായിരിക്കും.

സാത്താനെ ഒരു ദുഷ്ട ശക്തിയായല്ല, മറിച്ച് എന്തിനെയും ചോദ്യം ചെയ്യുന്ന ഒരു പ്രതീകമായിട്ടാണ് ഇവര്‍ പരിഗണിക്കുന്നത്. തങ്ങള്‍ക്കു ശല്യം എന്നു തോന്നുന്നവരെ നിഷ്കരുണം നശിപ്പിക്കാനും സംഘം പഠിപ്പിക്കുന്നു. അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന്‍ ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കഴിഞ്ഞതായാണ് വിവരം. ഇവരുടെ സൈറ്റിലും അനുബന്ധ സംഘടനകളിലും അംഗങ്ങളായവരില്‍ മലയാളികളുമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്.
ഈ സംഘടനയില്‍ രണ്ടു തരം അംഗങ്ങളുണ്ട്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ആക്ടീവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. അവിടെയും വിശ്വാസമാര്‍ജിച്ചാല്‍ പൂജകള്‍ അര്‍പ്പിക്കുന്നതില്‍ തുടങ്ങി മറ്റ് ആരാധനകളിലെല്ലാം പങ്കെടുക്കാന്‍ കഴിയും. നിലവിലെ ഒരു അംഗത്തിന്റെ കൂടെ മാത്രമേ ഇവിടെ പ്രവേശിക്കാന്‍ കഴിയൂ.

പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ മൊഴിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്. നിലവില്‍ പൊലീസ് പിടിയിലായ യുവതികളില്‍ ഒരാള്‍ വഴിയാണ് പെണ്‍കുട്ടി ഫോര്‍ട്ട്‌കൊച്ചിയിലെത്തിയത്. ഇതേ യുവതി അവരുള്‍പ്പെടുന്ന പളളിയില്‍ നിന്നും തിരുവോസ്തിയും ബൈബിളും മോഷ്ടിച്ചതിന് പുറത്താക്കപ്പെട്ട ആളുമാണ്. തിരുവോസ്തി സാത്താന്‍ ആരാധനയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പറയുന്നത്. മനുഷ്യകുലത്തിനായി കുരിശില്‍ മരിച്ച ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രതീകാത്മകമായ വിശുദ്ധവസ്തുവായാണ് തിരുവോസ്തിയെ ക്രൈസ്തവര്‍ കരുതുന്നത്. യുവതി പളളിയില്‍ നിന്നും മോഷ്ടിച്ച തിരുവോസ്തി ഫോര്‍ട്ട് കൊച്ചിയിലെ സംഘത്തിന് കൈമാറി എന്നാണ് സഭയുടെ വാദം.

അതിനിടെ സംസ്ഥാനത്തുള്ള സംഘങ്ങള്‍ ചെകുത്താനെ സേവിക്കുന്നതിന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് മാധ്യമങ്ങളോട് പറയുന്നത്. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
*
സാത്താന്‍ ആരാധന കേരളത്തില്‍ വ്യാപകമാകുകയാണ് എന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ദുരൂഹ മരണങ്ങള്‍ കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മേല്‍സൂചിപ്പിച്ച പേണ്‍കുട്ടിയുടെത് പോലെയുള്ള മൊഴികള്‍ പൊലീസിന്റെ പക്കലുണ്ടെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ ഏര്‍പ്പെടുത്താറുണ്ടെങ്കിലും കേരളത്തിലെ പൊ ലീസ് ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ഒന്നും നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല ഇതുവരെ.

*
ലോകാരംഭം മുതല്‍ നന്മയും തിന്മയും യുദ്ധത്തിലാണ്. തിന്മയ്ക്കായിരുന്നു ലോകഗതിയില്‍ ജയം കൂടുതലെങ്കിലും ആത്യന്തികമായി നന്മ വിജയിക്കുമെന്ന് ഭൂരിഭാഗവും വിശ്വസിക്കുന്നു. കൊമ്പും വാലും, ഉന്തിയ നാക്കും ഉള്ള ഒരു ജീവിയല്ല തിന്മ. തിന്മ ഒരു അവസ്ഥ മാത്രമാണ്. അത് നന്മയുടെ അഭാവമാണ്. ദാര്‍ശനികമായി ചിന്തിക്കുമ്പോള്‍ ഇപ്പറഞ്ഞത് ശരിയാണ്. തിന്മ ഒരു അഭാവം (അയലെിരല ീള ീൊലവേശിഴ) മാത്രമാണ്. എന്നാല്‍, തിന്മയ്ക്കു നിയതമായ രൂപമുണ്ടെന്നാണ് മതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കുക. പൈശാചികതയുടെ മൂര്‍ത്തീഭാവമായ ഒരു മൃഗം, വ്യക്തി, അല്ലെങ്കില്‍ മൃഗത്തിന്റെയും മനുഷ്യന്റെയും രൂപം ഉള്ള ഒരു ജീവി — ഇതാണ് മതങ്ങള്‍ സാത്താന് പൊതുവേ നല്‍കാറുള്ള രൂപം. പാലിനെ പുളിപ്പിക്കുന്ന ഈസ്റ്റിന്‍ പോലെ, ശവശരീരത്തെ ജീര്‍ണ്ണിപ്പിക്കുന്ന ബാക്ടീരിയയെ പോലെ, അദൃശ്യമെങ്കിലും പ്രകൃതിയുടെ സംഹാര ചുമതല നിര്‍വഹിക്കുന്ന, നിയതമായ സ്വഭാവവും രൂപവുമുള്ള ഒരു സത്ത (കള്‍) — അതാണ് തിന്മ! പ്രപഞ്ചത്തിലെ ഏതൊരു നെഗേറ്റെവ് എനര്‍ജിയുടെയും, നശീകരണത്തിന്റെയും ശ്രോതസ്സ്… സൃഷ്ടിക്കും സംഹാരത്തിനുമിടയില്‍ സന്തുലിത നിലനിര്‍ത്തുന്ന വിനാശകാരി… ക്രിസ്ത്യാനികള്‍ ഇതിനെ സാത്താന്‍ എന്ന് വിളിക്കുന്നു.
*
ചെക്ക് റിപ്പബ്ലിക്കിലെ ബൊഹമിയ എന്ന സ്ഥലത്ത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതപ്പെട്ട, മധ്യകാലഘട്ടത്തെ മഹാത്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഒരു ഭീമന്‍ പുസ്തകമാണ് ഠവല ഇീറലഃ ഏശഴമ െഅഥവാ ഡെവിള്‍സ് ബൈബിള്‍. മധ്യ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ കയ്യെഴുത്ത് പുസ്തകം ആണിത് .900 മില്ലീമീറ്റര്‍ നീളവും 505 മില്ലീമീറ്റര്‍ വീതിയും 75 കിലോ ഭാരവുമുള്ള ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ലത്തീനിലാണ്. 160 കഴുതകളുടെ തോല് കൊണ്ടുണ്ടാക്കിയ 624 പേജുകളാണ് ഇതിനുള്ളത്. ലാറ്റിന്‍ ഢൗഹഴമലേ ബൈബിളും അനുബന്ധ ലേഖനങ്ങളും ആണ് ഇതില്‍ പ്രധാനമായും എഴുതിയിരിക്കുന്നത് .പുസ്തകം എഴുതപ്പെട്ട് 65 വര്‍ഷം കഴിഞ്ഞ് 1295ലാണ് ഇതിനെകുറിച്ച് ലോകം ആദ്യമായി അറിയുന്നത് തന്നെ. അത്രയും കാലം വിവിധ സ്ഥലങ്ങളില്‍ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു.
ഗ്രന്ഥകര്‍ത്താവിനെ കുറിച്ചോ പുസ്തകം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ഇല്ലെങ്കിലും, ഗ്രന്ഥത്തെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ഐതീഹ്യം നിലവിലുണ്ട്.ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസ മഠത്തില്‍  ജീവിച്ചിരുന്ന ഒരു സന്യാസി (ആലിലറശരശേില ാീിമേെലൃ്യ ീള ജീറഹമžശരല ശി ആീവലാശമ) ചില കുറ്റകൃത്യങ്ങളുടെ പേരില്‍ തുറങ്കിലടയ്ക്കപ്പെട്ടത്രേ. ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍, ഒറ്റ രാത്രി കൊണ്ട് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹത് ഗ്രന്ഥം രചിക്കാമെന്ന് അയാള്‍ ഭരണാധികാരികള്‍ക്ക് വാക്കു നല്‍കുന്നു. അങ്ങനെ, ശിക്ഷയില്‍ നിന്ന് ഒഴിവാക്കാം എന്ന ഉടമ്പടി പ്രകാരം എഴുതാനിരുന്ന ആ സന്യാസിക്ക് നിശ്ചയിച്ച സമയത്തിനുള്ളില്‍ പുസ്തകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നു. ഗത്യന്തരമില്ലാതെ അയാള്‍ സാത്താനെ സഹായത്തിന് വിളിക്കുന്നു. സാത്താന്‍ അയാളെ സഹായിക്കുന്നു. അതിനുള്ള നന്ദി സൂചകമായി പുസ്തകത്തിന്റെ ഒരു താളില്‍ തനിക്ക് മുന്നില്‍ പ്രത്യക്ഷനായ സാത്താന്റെ ചിത്രം അയാള്‍ വരയ്ക്കുന്നു. ഇതാണ് ഐതീഹ്യം. സംഗതി നിസാരമായി തോന്നാമെങ്കിലും, കഥയെയും അതിനാസ്പദമായ ഡെവിള്‍സ് ബൈബിളിനെയും എഴുതിത്തള്ളാന്‍ കഴിയില്ലെന്നാണ് പണ്ഡിതമതം. ഡെവിള്‍സ് ബൈബിളിനെ കുറച്ച് ഇതിനോടകം തന്നെ ഒട്ടനവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡെവിള്‍സ് ബൈബിളിലെ സാത്താന്‍ ചിത്രത്തിന്റെ ആധികരികതയെ ഒരു പരിധി വരെ സ്ഥിരീകരിക്കുന്ന തരത്തിലാണ് ആ പഠനങ്ങളെല്ലാം അവസാനിക്കുന്നതും! ഇന്ന് സ്വീഡനിലെ സ്റ്റോക്ക് ഹോമിലുള്ള ചമശേീിമഹ ഘശയൃമൃ്യ ീള ടംലറലി ലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത് .
ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെയുള്ള പുസ്തകങ്ങളില്‍ സാത്താനെ കുറിച്ച് ബൈബിള്‍ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. അതുകൊണ്ടുതന്നെ, സാത്താന്റെ അസ്തിത്വം ബൈബിള്‍ സ്ഥിരീകരിക്കുന്നു. , യേശു പലരുടേയും ശരീരത്ത് നിന്ന് പിശാചിനെ ഉച്ഛാടനം ചെയ്തതായി ബൈബിളില്‍ പറയുന്നുണ്ട്. ക്രൈസ്തവ ആരാധന ക്രമങ്ങളിലും സാത്താനെ സമീപിച്ചിരിക്കുന്നത് തെറ്റിലേക്കുള്ള മനസിന്റെ പ്രവണതയായിട്ടല്ല. മറിച്ച്, ദൈവീകതയുടെ വൈരുദ്ധ്യദിശയില്‍ നില്‍ക്കുന്ന നശീകരണ മൂര്‍ത്തിയായിട്ടാണ്. അതുകൊണ്ട് തന്നെയാണ്, പൈശാചിക ശല്യങ്ങളില്‍ നിന്ന് തങ്ങളെ കാത്തുകൊള്ളണമേ എന്ന പ്രാര്‍ത്ഥനകളും, വെഞ്ചരിപ്പുകളും, കൈവയ്പ്പുകളും ക്രൈസ്തവര്‍ അനുവര്‍ത്തിക്കുന്നത്.
*
കത്തോലിക്കാ കുര്‍ബാനയെ പരിഹസിക്കുന്ന വിധത്തില്‍ സാത്താന്‍ സേവകര്‍ അവരുടെ ഒത്തുകൂടല്‍ ദിനമായ ണശരേവല’െ ടമയയമവേ ല്‍ ചെയ്യുന്ന കര്‍മ്മങ്ങളെ ആണ് പൊതുവേ ബ്ലാക്ക് മാസ്സ് എന്ന് പറയുന്നത് . ശത്രു സംഹാര പൂജ പോലെ മറ്റുള്ളവരുടെ നാശത്തിനായി കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് മധ്യ ശതകങ്ങളില്‍ യൂറോപ്പിലെ ചില ഗ്രാമങ്ങളില്‍ നില നിന്നിരുന്നു . ബൈബിളിന് വിപരീതമായ ഈ ഏര്‍പ്പാട് സഭ നിരോധിക്കുകയും അത് പിന്നീട് ബ്ലാക്ക് മാസ്സ് ആയി മാറുകയും ചെയ്തു .കറുത്ത കുര്‍ബാനയുടെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായ ചരിത്ര രേഖകള്‍ ഇല്ലെങ്കിലും, ലഭ്യമായ രേഖകള്‍ പരിശോധിക്കുമ്പോള്‍ ഫ്രാന്‍സാണ് കറുത്ത കുര്‍ബാനയുടെ ജന്മദേശം. ഫ്രാന്‍സിന്റെ രാജ്ഞിയായിരുന്ന ഇമവേലൃശില റല’ ങലറശരശയാണ് ചരിത്രത്തിലാദ്യമായി കറുത്ത കുര്‍ബാന അ?പ്പിച്ചതെന്ന് പറയപ്പെടുന്നു, 1500ലായിരുന്നു ഇത്.
ഞശരവമൃറ ഇമ്‌ലിറശവെ’ െ“ഠവല ആഹമരസ അൃെേ” (1967) , ഒ.ഠ.എ. ഞവീറല’െ “ഠവല ടമമേിശര ങമ”ൈ (1954), “ഠവല ഉമൃസ ഏീറ: ടമമേി ണീൃവെശു മിറ ആഹമരസ ങമലൈ”െ (1964) എന്നിവയാണ് കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്ന ചില പ്രധാന പുസ്തകങ്ങള്‍.
*
തന്റെ ഭര്‍ത്താവിനു തന്നില്‍ പ്രീതി തോന്നുവാന്‍ വേണ്ടിയാണ് രാജ്ഞി ഇത് ചെയ്തത് . അതിനുശേഷം, 1600ല്‍ ഋശേലിില ഏൗശയീൗൃഴ എന്ന വൈദീകന്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയി പതിനാലാമനായി കറുത്ത കുര്‍ബാന അര്‍പ്പിച്ചു. രാജാവിന്റെ പത്‌നി ങമറമാല റല ങീിലേുെമിയെ ബലിപീഠത്തില്‍ നഗ്നയായി കിടത്തി, അവളുടെ വയറില്‍ കാസയും, കറുത്ത മെഴുകുതിരികളും വച്ച് നടത്തപ്പെട്ട ആ കുര്‍ബാനയെ അനുകരിച്ചുകൊണ്ടാണ് പിന്നെ നടക്കുന്ന എല്ലാ കറുത്ത കുര്‍ബാനകളും വികാസം പ്രാപിച്ചത്. പതിനേഴാം നൂറ്റാണ്ടോടെയാണ് കറുത്ത കുര്‍ബാനകള്‍ ജനകീയമാവുന്നത്. സന്യാസികള്‍, വൈദീകര്‍ എന്നിവര്‍ ഉള്‍പ്പെടെ മാര്‍പ്പാപ്പമാര്‍ പോലും കറുത്ത കുര്‍ബാന അര്‍പ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ കോവന്‍ (ഇീ്‌ലി )എന്നൊരാള്‍ ചര്‍ച്ച് ഓഫ് സാത്താന്‍ ആരംഭിച്ചതോടെ കറുത്ത കുര്‍ബാനകള്‍ സര്‍വ സാധാരണമായിത്തീരുന്നു.
*
കൊച്ചി ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കല്‍ ഒരു യുവതിയെ ദത്തെടുക്കുകയും ആ യുവതിയെ ഉപയോഗിച്ച് കറുത്ത കുര്‍ബാന അര്‍പ്പിക്കുകയും ച്ചതിന്റെ പേരില്‍ കത്തോലിക്ക സഭയില്‍ നിന്ന് പുറത്താക്കിയത് 2008ലാണ്
*
” കറുത്ത കുര്‍ബാന “എന്നത് സാത്താന്‍ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന പദമായിരുന്നില്ല ആദ്യകാലങ്ങളില്‍, മധ്യകാലഘട്ടത്തില്‍ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികള്‍ കാഴ്ചവച്ചിരുന്ന ദിവ്യബലികളെയാണ് പിന്നീട് കറുത്ത കുര്‍ബാന’ (ആഹമരസ ങമ)ൈ എന്നു വിളിക്കപ്പെട്ടിരുന്നത്. നമ്മുടെ നാട്ടിലെ ശത്രുസംഹാര പൂജകള്‍ക്കു സമാനമായ ലക്ഷ്യത്തോടെ ക്രൈസ്തവര്‍ അര്‍പ്പിച്ചിരുന്ന കുര്‍ബാനകളായിരുന്നു ഇത്. എന്നാല്‍ ഇത്തരം ബലിയര്‍പ്പണ രീതികള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ സഭയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ്‍കറുത്ത കുര്‍ബാന’ എന്നപേരില്‍ സാത്താന്‍ ആരാധന രംഗപ്രവേശം ചെയ്യുന്നത്. സാത്താനുമായി ബന്ധപ്പെട്ട ആരാധനാരൂപങ്ങള്‍ പുരാതനകാലംമുതലേ നിലനിന്നിരുന്നുവെങ്കിലും ലാറ്റിന്‍ കുര്‍ബാനക്രമത്തിന്റെ ആക്ഷേപാനുകരണം എന്ന രീതിയിലുള്ള ആദ്യ കറുത്ത കുര്‍ബാന നടക്കുന്നത് 17ാം നൂറ്റാണ്ടിലാണ്. എന്നാല്‍ ഇവിടെ സാത്താന്‍ ആരാധനയായിട്ടല്ല ബലിയര്‍പ്പണം നടത്തിയത്. എന്നാല്‍ ഈ വിചിത്രരീതിയിലുള്ള ബലിയര്‍പ്പണത്തിന്റെ നടപടിക്രമങ്ങളെ സാത്താന്‍ ആരാധനയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് കറുത്ത കുര്‍ബാന’ എന്ന പേരില്‍ നിലവിലുള്ള അഭിനവ സാത്താന്‍ ആരാധന രൂപംകൊണ്ടത്. അമേരിക്കയിലെ കോവന്‍ ഗ്രൂപ്പ് 1968ല്‍ 13 മിനിട്ട് ദൈര്‍ഘ്യമുള്ള കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത് അവരുടെസ്റ്റേജ് ഷോ’യുടെ ഭാഗമാക്കുകയും ചെയ്തതോടെയാണ് കറുത്ത കുര്‍ബാനയ്ക്ക് ഇന്നുള്ള പേരും പെരുമയും ലഭിച്ചത്. റോമന്‍ റീത്തിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ രീതിയില്‍ ആലപിച്ച ഈ ആല്‍ബത്തിലെ ഗാനങ്ങളും പ്രാര്‍ത്ഥനയും ഇതിനെ കത്തോലിക്കാ ദിവ്യബലിയുടെ ആക്ഷേപാനുകരണമാക്കി മാറ്റി…
*
പൂര്‍വകാലങ്ങളില്‍ പ്രഛന്നമായ വേഷങ്ങളിലും പേരുകളിലും ദൈവപരിവേഷമണിഞ്ഞായിരുന്നു ചെകുത്താന്‍ മനുഷ്യരെ തന്റെ അടിമകളും ആജ്ഞാനുവര്‍ത്തികളുമാക്കിയിരുന്നത്. ചെകുത്താന്റെ ആരാധകരാരും തങ്ങളെ നയിക്കുന്നത് ചെകുത്താനാണെന്നറിഞ്ഞിരുന്നില്ല. ഒരുവശത്ത് ചെകുത്താനെ ആരാധിക്കുമ്പോള്‍ തന്നെ മറുവശത്ത് അതേ ചെകുത്താനെ വെറുക്കുകയും ശപിക്കുകയുമായിരുന്നു അവര്‍. 17ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ അവര്‍ മറനീക്കി പുറത്തുവന്ന്, സ്വന്തം പേരില്‍ തന്നെ ആളുകളെ സംഘടിപ്പിച്ചു ‘കറുത്ത കുര്‍ബാന’ക്ക് തുടക്കമിട്ടു. വലിയ പ്രചാരമൊന്നും ഈ പ്രസ്ഥാനം നേടിയില്ല. പിന്നീട് 1960കളില്‍ അമേരിക്കക്കാരനായ ആന്റണ്‍ എസ് ലാവേയാണ് സാത്താനിക് തത്ത്വശാസ്ത്രം രൂപീകരിച്ചതും ‘ചര്‍ച്ച് ഓഫ് സാത്താന്‍’ സ്ഥാപിച്ചതും. ഭൂമിയുടെ കാര്യങ്ങള്‍ നോക്കുന്നത് കറുത്ത ശക്തിയായ ചെകുത്താനാണ്. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകത്തുകയായ പ്രകൃതി ജീവിയാണ് മനുഷ്യന്‍. ജഡികത ആഘോഷിക്കപ്പെടാനുള്ളതാണ്. സുഖഭോഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ധാര്‍മികസദാചാര ആശയങ്ങളും അതുപദേശിക്കുന്ന ശക്തികളും അഭിശപ്തരാണ്. ഭോഗതൃഷ്ണയും മൃഗീയമായ പ്രതികാരവാഞ്ഛയുമാണ് ലാവേ തന്റെ അനുയായികളില്‍ വളര്‍ത്തിയത്. ദൈവവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വര്‍ഗത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് പുറംതള്ളപ്പെട്ട മാലാഖ എന്ന് ബൈബിള്‍ പരാമര്‍ശിക്കുന്ന ‘ലൂസിഫര്‍’ ആണ് ആധുനിക സാത്താന്‍ സഭയുടെ ആരാധനാ മൂര്‍ത്തി. ക്രൈസ്തവ സഭകളുടെ പല അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും ചെകുത്താന്‍ സഭ രൂപാന്തരപ്പെടുത്തി സ്വന്തമാക്കിയിട്ടുണ്ട്. ഇവരുടേത് കറുത്ത കുര്‍ബാനയാണ്.

കത്തോലിക്ക പള്ളികളില്‍ കുര്‍ബാനകളില്‍ വിതരണം ചെയ്യുന്ന ‘തിരുവോസ്തി’ എന്ന അപ്പം തന്നെ ഇവരും ഉപയോഗിക്കുന്നു. അതിനു വേണ്ടി ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്ന് തിരുവോസ്തി മോഷ്ടിക്കപ്പെടുന്നത് സഭക്ക് എന്നും തലവേദനയാണ്. ക്രൈസ്തവസഭകളുടെ കുരിശ് തലതിരിച്ചതാണ് സാത്താന്‍ സഭയുടെ കുരിശ്. നഗ്നയായ സ്ത്രീയുടെ ജനനേന്ദ്രിയമാണ് കറുത്ത കുര്‍ബാനയിലെ അള്‍ത്താര. മദ്യപാനവും ലൈംഗികകേളികളും സാത്താന്‍ പൂജയുടെ മുഖ്യ ഘടകങ്ങളാണ്. നരമാംസഭോജനം പോലും നടക്കുന്നതായി പറയപ്പെടുന്നു
(തുടരും)

അടിക്കുറിപ്പ്
സാത്താന്‍ ആരാധന ഒരു ദൃശ്യം
ഡെവിള്‍സ് ബൈബിള്‍
സാത്താന്‍ ആരാധനയില്‍ നഗ്നയായ യുവതിയുടെ ശരീരം അള്‍ത്താരയായി ഉപയോഗിക്കുന്നു
സാത്താന്‍ ആരാധന കേരളത്തില്‍. എന്ത്,  എങ്ങനെ, എപ്പോള്‍; പ്രത്യാഘാതങ്ങളും (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)സാത്താന്‍ ആരാധന കേരളത്തില്‍. എന്ത്,  എങ്ങനെ, എപ്പോള്‍; പ്രത്യാഘാതങ്ങളും (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)സാത്താന്‍ ആരാധന കേരളത്തില്‍. എന്ത്,  എങ്ങനെ, എപ്പോള്‍; പ്രത്യാഘാതങ്ങളും (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)സാത്താന്‍ ആരാധന കേരളത്തില്‍. എന്ത്,  എങ്ങനെ, എപ്പോള്‍; പ്രത്യാഘാതങ്ങളും (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)
Join WhatsApp News
വിദ്യാധരൻ 2017-04-27 21:08:15
ഒന്നിൽ നിന്ന് രണ്ടുണ്ടാകുന്നു 
രണ്ടിൽ നിന്ന് മൂന്ന് ഉണ്ടാകുന്നു 
മൂന്നിൽ നിന്ന് എല്ലാം ഉണ്ടാകുന്നു 

ഒന്നും ഇല്ലായ്മയിൽ നിന്നാണ് എല്ലാം ഉണ്ടാകുന്നത് എന്നതാണ് ടേയോ മതം, ബുദ്ധ മതം, ഹിന്ദുമതം, ക്രൈസ്തവ മതം എല്ലാം പറയുന്നത് . ഒന്നും ഇല്ലായ്മയിൽ നിന്ന് പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടു. പ്രപഞ്ചത്തിൽ നിന്ന് രണ്ടു വസ്തുക്കൾ ഉണ്ടായി. 'യിന്നും' 'യാങ്ങും'. 'യിൻ' എന്ന് പറഞ്ഞാൽ നല്ലതെന്നോ 'യാങ്' എന്ന്‌ പറഞ്ഞാൽ ചീത്തയെന്നോ അർത്ഥം ഇല്ല  ഇവ .ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള ഊർജജ യുഗ്മങ്ങൾ മാത്രമാണ്. ഒന്നിന് മറ്റൊന്നില്ലാതെ നിൽക്കാനാവില്ല. ഒരു വെള്ള കടലാസ്സിൽ ഞാൻ ഈ കാര്യങ്ങൾ  എഴുതിയില്ലായിരുന്നു എങ്കിൽ നിങ്ങൾക്ക് ഇത് വായിക്കാൻ കഴിയുകയില്ലായിരുന്നു.  കറുത്ത കടലാസിൽ കറുത്ത മഷികൊണ്ട് എഴുതിയാൽ എന്ത് പ്രയോചനം?. നമ്മളുടെ ഏറ്റവും വലിയ വെല്ലുവിളി സമതുലനാവസ്ഥ സൃഷ്ടിക്കുക എന്നുള്ളതാണ്.   'യിൻ'  ചീത്തയാകുന്നത് ധാരാളിത്തംകൊണ്ടാണ് . മഴ നല്ലതാണ് പക്ഷെ കണ്ടമാനം മഴ ആയാലോ ? വെള്ളപൊക്കം ഉണ്ടാകും. യാങിന്റെ ധാരാളിത്തം കൊണ്ട് യാങ്ങും ചീത്തയാകും. വഴങ്ങാത്ത ഒരു മരം കാറ്റത്ത് ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട് . റെയോ മതം പറയുന്നത്  ഒരു മരം കാറ്റിനെ അതിജീവിക്കണം എങ്കിൽ വളഞ്ഞു കൊടുത്തേ പറ്റു എന്നാണ്.  യേശുവും ചെകുത്താനും തമ്മിലുള്ള മത്സരത്തിന്റെ പിന്നിലെ കഥയും ഇതിൽ നിന്ന് വിഭിന്നമല്ല. ചെകുത്താനും ദൈവവും അദ്ദേഹത്തിൻറെ ഉള്ളിൽ അധിവസിക്കുന്ന തുല്യ ശക്തികളാണ്. അതിന്റെ പോരാട്ടമാണ് ക്രൈസ്തവ വേദത്തിൽ   രേഖപെടുത്തിയിരിക്കുന്നത് നാൽപ്പത് ദിവസത്തെ മണലാരണ്യത്തിലെ ചെകുത്താനും യേശുവും തമ്മിലുള്ള പോരാട്ടം.  ഇവിടെ യേശുവിൽ 'യാങിന്റെ" ധാരാളിത്തം കാണാൻ സാധിക്കും. ചെകുത്താനിൽ 'യിൻ' ധാരാളിത്തവും. യേശുവിന് ഒരിക്കലും പരിപൂർണമായി നശിപ്പിക്കാനാവില്ല. യേശുവിന്റെ നിലനില്പിനും തന്റെ കാര്യപരിപാടികളുടെ മുന്നോട്ടുള്ള നീക്കത്തിനും 'യിൻ' കൂടിയേ കഴിയു.  അതുകൊണ്ടു ചെകുത്താനുമായിട്ടുള്ള യേശുവിന്റെ സംവാദങ്ങൾ എല്ലാം നയതന്ത്രപരമാണ് . ഈ കല്ലിനെ ഞാൻ അപ്പം ആക്കിത്തരാം എന്ന് പറയുമ്പോൾ യേശുവിന്റെ നയതന്ത്രപരമായ മറുപടി മനുഷ്യൻ അപ്പം കൊണ്ട് മാത്രം അല്ലല്ലോ ജീവിക്കുന്നതെന്നാണ്.  

ചെകുത്താനെ വേട്ടയാടുന്നവർ രഹസ്യമായി നമ്മളുടെ പ്രവർത്തികൾ വീഡിയോ ചെയ്യിതിട്ടു പരിശോധിച്ചാൽ അവരിൽ തന്നെ കണ്ടെത്താൻ കഴിയും.  അതുകൊണ്ട് ഓരോ വ്യക്തികളും തലപുകഞ് സമയം കളയാതെ ജീവിതം സമതുലനാവസ്ഥയിൽ നിറുത്താൻ നോക്കുക. കാരണം 'യിന്നും യാങ്ങും തുല്യ ശക്തികളാണ് ; ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള ഊർജജ യുഗ്മങ്ങൾ.

 ബ്രഹ്മാ യേന കുലാലവന്നിയമിതോ
           ബ്രഹ്മാണ്ഡ ഭാണ്ഡോദരേ 
വിഷ്‌ണുർയേന ദശാവതാര ഗഹനേ 
           ക്ഷിപ്തോ മഹാസങ്കടെ 
രുദ്രോയേന  കപാലെ പാണി പുടകെ 
           ഭിക്ഷാടനം സേവതേ 
സൂര്യോ ഭ്രമാതി നിത്യമേവ ഗഗനേ 
           തസ്മൈ നമഃ കർമ്മണേ  (ഭർത്തൃഹരി)

ഏതു ശക്തികൊണ്ടാണോ ബ്രഹ്‌മാണ്ഡകടാഹത്തിനകത്തിരുന്നു വിധാതാവ് കുശവനെപ്പോലെ സൃഷ്‌ടി കർമ്മങ്ങൾ നിർവഹിക്കുന്നു ദേശാവതാരങ്ങളുടെ ഗഹനമായ മഹാസങ്കടത്തിൽപ്പെട്ട് മഹാവിഷ്ണു കിടക്കുന്നു കയ്യിൽ തലയോടുമേന്തി ശിവൻ ഭിക്ഷാടനം ചെയ്യുന്നു സൂര്യൻ എന്നും ആകാശത്തിൽ ഭ്രമണം ചെയ്യുന്നു ആ കർമ്മ ശക്തിക്കുമുന്നിൽ ഞാൻ നമിക്കുന്നു 

ബ്രഹ്‌മാണ്ഡത്തിനകത്തെഴുന്ന സകല 
             പ്രാണിക്കുമുൾക്കാമ്പതിൽ 
ബ്രഹ്മാനന്ദവുമല്ലലും പരമണ- 
              ച്ചേറ്റം മതിച്ചങ്ങനെ 
വൻമായാ വലതന്നിലിട്ട്  ശതകം 
              ചൊല്ലിക്കുമാച്ചിത്തജൻ 
തൻമാഹാത്മ്യം അതോർത്ത്  നന്മകളിണ-
            ങ്ങീടാൻ വണങ്ങിടുന്നേൻ   (വെണ്മണി  മഹൻനമ്പൂതിരിപ്പാട് - കാമതിലകം -ഭരണം )

സമസ്ത ലോകങ്ങളിലുമുള്ള  സകല ജീവജാലങ്ങളുടെയും ഉൾക്കാമ്പിൽ (മനസ്സിൽ ) പരമാനന്ദവും ദുഖവും നൽകി വളരെ മദിച്ചു, മായ ആകുന്ന വലിയ വലയിൽ കുരുക്കി ശതകം ചൊല്ലിക്കുന്ന (കഷ്ടപ്പെടുത്തുന്ന) കാമദേവന്റെ മാഹാത്മ്യങ്ങളോർത്ത് നന്മ കൈവരാൻ ഞാൻ നമസ്കരിക്കുന്നു 

ദൈവവും ചെകുത്താനും തമ്മിൽ യുദ്ധം നടക്കാത്ത ഒരു മനുഷ്യരെയും കണ്ടെത്താൻ കഴിഞ്ഞെന്നിരിക്കില്ല . മാത്തുള്ളയും, അന്തപ്പനും, ആൻഡ്‌റൂസും നടത്തുന്ന  ദിവ്യ യുദ്ധം ചെകുത്താനും ദൈവവും തമ്മിലുള്ള യുദ്ധമാണ്. അതിൽ ആരും വിജയിക്കില്ല.  വിജയിക്കാൻ ഒന്നേ മാർഗ്ഗമുള്ളു . ചെകുത്താനെ സ്നേഹിക്കാൻ ദൈവവും ദൈവത്തെ സ്നേഹിക്കാൻ ചെകുത്താനും പഠിക്കുക. 

"സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം" (ചണ്ഡാലഭിക്ഷുകി -ആശാൻ )

Ninan Mathullah 2017-04-28 06:28:34
Non-Christians are the so called authority on Christian faith and theology. They see into the mind of Jesus and make statements that Christian Theologians dare not make. Then they use the comment column to paint their religion and faith in the best light. If Christians question any of their traditions, faith or myth behind their faith they become very sensitive and call it 'Mathanindha' in India. Is this right?. Let readers think. Pride is the root cause of such tactics. We need to learn to respect others and their faith. A type of intolerance to other faith is common now.
നിരീശ്വരൻ 2017-04-28 08:58:35
ഒരു നിരീശ്വരവാദിക്ക് കാണാൻ കഴിയുന്നടത്തോളം സത്യം ഈശ്വരവാദികൾക്ക് കാണാൻ കഴിയില്ല. കാരണം അവർ അവരവരുടെ തത്വസംഹിതകളെ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതരാണ്.  അതുകൊണ്ടാണ് വിദ്യാധരനും അന്തപ്പനും ആൻഡ്‌റൂസും ഒക്കെ വിളിച്ചുപറയുന്ന കാര്യങ്ങൾ മാത്തുള്ളയുടെ തലയിൽ കയറാതെ ചുറ്റിക്കളിക്കുന്നതും  മറ്റുള്ളവരെയും മതത്തിന്റെ ലേബലിൻ കീഴിൽ നിറുത്തി വിചാരണ ചെയ്യുന്നതും .  ഇവിടെ എഴുതിയിരിക്കുന്ന ലേഖനത്തെക്കാളും നല്ല ചിന്തകളിലേക്കാണ് വിദ്യാധരൻ നമ്മെ നയിക്കുന്നത് അത് സത്യമല്ലയെന്ന് കാര്യകാരണ സഹിതം ന്യായികരിക്കണ്ട മാത്തുള്ള വീണ്ടും തെങ്ങിലേക്ക് വലിഞ്ഞു കയറിയിരിക്കുന്നു
കുട്ടിച്ചാത്തൻ 2017-04-28 09:09:17
ചുമ്മാ ഇരുന്ന സാത്താനെ എന്തിനാ ചേട്ടാ ഇളക്കി വിട്ടത്?
ചാത്തൻസേവകരുടെ വയറ്റത്തടിക്കുമല്ലോ. 
Johny 2017-04-28 10:55:43
ഈ സാത്താനെ ആരാണ് സൃഷ്ടിച്ചത് ? ഏതെങ്കിലും കിതാബിൽ അതിനെ കുറിച്ച് പറയുന്നുണ്ടോ എന്നറിയാൻ താല്പര്യം ഉണ്ട്. 
എനിക്ക് പലപ്പോഴും തോന്നുന്നത് ദൈവവും പിശാചും തമ്മിൽ ഒരു ധാരണയിൽ ആണെന്നാണ്. അല്ലെങ്കിൽ അന്ന് ഏദന്തോട്ടത്തിൽ വച്ച് ഹൗവയെ പീഡിപ്പിച്ചപ്പോ ഒരു വടി എടുത്തു ആ പാമ്പിന്റെ രൂപത്തിൽവന്ന സാത്താനെ ആരാണേലും തല്ലിക്കൊന്നെനെ.  സാത്താനെ ചുമ്മാ  വിട്ടിട്ടു പാവം ആദാമിനെയും ഹൗവ്വയെയും ചവിട്ടി പുറത്താക്കി . എം എം മണി പറയുമ്പോലത്തെ  ഒരു ഏർപാടല്ലേ ദൈവം കാണിച്ചത്. അറിവിന്റെ ഫലം തിന്നാതെ മന്ദ ബുദ്ധികളെപോലെ ജീവിക്കാൻ പറഞ്ഞ ദൈവം ആണോ അതോ അത് തിന്നു അറിവ് നേടി മനുഷ്യരെപ്പോലെ ജീവിക്കാൻ നിർബന്ധിച്ച സാത്താനാണോ നല്ലവൻ. 
andrew 2017-04-28 11:14:10

Like Fire & Smoke; Satan & God are interrelated.

Satan & God are products of human's fear of the unknown. Primitive humans had no logical idea about life after death, cause of illness, thunder lightning etc. The fear factor caused by the unknown gave birth to ideas like god & devil.

Human brain is very complex and average person use less than 20% of it. The rest of the unknown of the brain is still a medical mystery. God & devil are only nouns in imagination, in fact they are products of creative imagination.

But they can incarnate through the deeds of humans. In the said stories of gods, there was never a good god, all were killers, so we cannot say god is good and devil is bad. But if we use god for good & devil for bad, they come to life only through the good or bad deeds of humans.

Millions got killed in the name of god. And for the 'god believer' only his own god exist or good and all others gods don't exist or not good. The only difference between a god believer & non believer is : the believer = all gods except his is good or real; non- believer = all gods are fiction . Historically, all gods are bad. But humans made good use of both devil& god. Both were used to exploit, terrorize other humans. The priests & evil magicians are not different. Both survive and live by exploiting the ignorance of humans. The more humans will get educated rationally, god & devil will be dead & gone. So until that time we need civil laws to prohibit worship of god & Satan. Heaven & hell too are myths. But humans can create them by their good or bad deeds.

Love other humans, preserve Nature, then we can create a heaven in this Earth.  

JOHNY 2017-04-28 12:41:26
ശ്രീ ആൻഡ്രൂസ് വളരെ നന്ദി. ചെവിയുള്ളവർ കേൾക്കട്ടെ. തലച്ചോറ് പുരോഹിതർക്ക് അടിയറ വെച്ചവർ ദൈവത്തെയോ സാത്താനെയോ സാക്ഷാൽ ഡിങ്ക ഭഗവാനെയോ ആരാധിക്കട്ടെ. അന്യന്റെ വിയർപ്പു കൊണ്ട് അപ്പം കഴിക്കുന്നവർ തടിച്ചു കൊഴുക്കട്ട. 
Jack Daniel 2017-04-28 11:20:08
മാത്തുള്ള തെങ്ങും പനയും ദയവായി ഒഴിവാക്കുക
Dr. Know 2017-04-28 11:39:45

According to the book of a Physicist, Satan is negative energy and God is positive energy and without these two energy there is no existence  


Jonhy Walker 2017-04-28 11:46:06
ഞാൻ കള്ളു കുടിക്കാതിരുന്നാൽ ദൈവമാണ്  കള്ളുകുടിച്ചാലുടൻ ചെകുത്താനാവും
Curious 2017-04-28 12:59:52
ഈ വിഷയത്തിലാണോ ഡോക്ട്രേറ്റ്?
andrew 2017-04-29 14:06:42

MORNING STAR

ISAIAH; is known for his fire emitting oracles & prophesies. In modern days he would be in psychiatric cell. He believed like the stone age humans and some ignorant religious fanatics of America that the Earth is flat and the sky is a dome over the Earth like an open umbrella where stars and other celestial objects are hanging. How much significance should be given to the ignorance ?

Isaiah; is uttering about the down fall of Babylon. '' how you are fallen from heaven,O Day Star,son of Dawn !....Babylon was always a threat to Israel & destroyed the kingdom in 586 BCE.

Planets Venus, Mercury & Sirius star are called the Morning star when it appears in the east before sunrise.

In Christian theology 'Lucifer' the Latin name of Morning star is believed as the Satan.

But as per Revelations;22: 16- Jesus himself is the Morning Star. But as per Rev.2: 28, Morning Star is a trophy given by Jesus to who ever conquer and continue to do his work until the end. A full analysis of the book of Revelations reveal that the book was written 'under the influence' or hallucinated or a schizophrenic.

In 2nd book of Peter, 2:19- the rising of the morning star in you heart is like a lamp shining in the dark- a symbol the glory of Jesus.

Eastern orthodox literature calls, john the baptist -morning star. Mary the mother of Jesus too is called morning star.

You have plenty of choices here for Morning star.

The Earth is only a planet in the mighty Solar system, if you are in space or has a vision or imagination of the magnitude of the Milky way, to infinite Universes, there is no up or down. Heaven above & Hell underneath are just imagination or incarnation of ignorance. Bible is a product of people who had no knowledge of real Astronomy. For them Earth is the center of the Universe and they refuse to learn. They live in ignorance & die in ignorance & the cunning exploit them all through their life.

Iblis 2017-04-28 19:33:58
After God created man, he asked the angels to
prostrate themselves before Adam. Everybody prostrated
themselves except Iblis, or Satan, who refused. “Why did
you not prostrate yourself?” Allah asked. “You created me
of fire and him of clay. Does not that make me nobler than
Adam?” Satan contended. God said, “Be gone from
paradise! This is no place for your contemptuous pride.”
Satan obeyed, but not before cursing Adam with the same
fate. Soon Adam followed suit by becoming a transgressor
after eating the forbidden fruit. Allah said, “Go hence and
may your descendants live a life of doubt and mistrust.”
Satan 2017-04-28 20:25:04

once I was a handsome guy and part of God.   God always wanted to dominate on me saying that he is right. I had the same problem.   So we decided to part with by dividing our strength  equally.  So don’t underestimate me. I am everywhere.  I usually live in temple, synagogue, church and such places where people gather for worshipping god. In fact those places are my breeding place.  People those who gather in these places have complex personalities.  They all have piles disease.  They cannot sit in one place for a long time.  They get restless and jealous for no reasons and hate each other.  Most of the churches after holy communion they meet for general body meeting.  And, this is the time I crawl in and start working on them.  Usually God gets from 8 am to 11 am and depart his worshippers and then I take over.  I screw up real good.   It is fun to watch these god loving people get crazy.  Some times I am even threatened by these people.  Then I immediately distract them and get beaten up with someone.  I some times laugh to death.  Some of these people who claim that they are Christians, they are really nuts.  I even fell to fire them from my camp.   By the by  I am little busy. I have to visit Trump. He needs my help.  He is one my trusted client. Good by .  Don’t spend too much time with god.   

Rev. Dr. Abraham, 2017-04-29 07:50:21

Read Issa: 14; 12 to 15. The would-be Satan , a disobedient, ambitious challenger for God, got cut 

Down, and gravity brought him down to Earth.



Ninan Mathullah 2017-04-29 06:18:47

സാത്താനെ ആരാണ് സൃഷ്ടിച്ചത് ? ഏതെങ്കിലും കിതാബിൽ അതിനെ കുറിച്ച് പറയുന്നുണ്ടോ എന്നറിയാൻ താല്പര്യം ഉണ്ട്

എനിക്ക് പലപ്പോഴും തോന്നുന്നത് ദൈവവും പിശാചും തമ്മിൽ ഒരു ധാരണയിൽ ആണെന്നാണ്. അല്ലെങ്കിൽ അന്ന് ഏദന്തോട്ടത്തിൽ വച്ച് ഹൗവയെ പീഡിപ്പിച്ചപ്പോ ഒരു വടി എടുത്തു പാമ്പിന്റെ രൂപത്തിൽവന്ന സാത്താനെ ആരാണേലും തല്ലിക്കൊന്നെനെ.  സാത്താനെ ചുമ്മാ  വിട്ടിട്ടു പാവം ആദാമിനെയും ഹൗവ്വയെയും ചവിട്ടി പുറത്താക്കി . എം എം മണി പറയുമ്പോലത്തെ  ഒരു ഏർപാടല്ലേ ദൈവം കാണിച്ചത്അറിവിന്റെ ഫലം തിന്നാതെ മന്ദ ബുദ്ധികളെപോലെ ജീവിക്കാൻ പറഞ്ഞ ദൈവം ആണോ അതോ അത് തിന്നു അറിവ് നേടി മനുഷ്യരെപ്പോലെ ജീവിക്കാൻ നിർബന്ധിച്ച സാത്താനാണോ നല്ലവൻ

Many think that they are wiser than God. Some even laugh silently thinking of the stupidity of God. For example some think it is stupid to give the same wages for those who come six in the morning and two in the afternoon for work as God did. They site this example for the eccentricity of God’s behavior. Those who know God better as they learned the hard way warn others to be careful in His presence as God can act a little eccentric (thalakku oolam) at times. You can be judged from the words from your own mouth.

 

God did not create Satan. He was an angel and due to pride fall down, and with that evil came to the world. God does not react to our stupidity and foolishness as some so called smart expect God to react. God has a Master plan for humanity and things are moving according to that Master plan.

Ninan Mathullah 2017-04-29 18:04:40
Ignorance from pride that boast of full knowledge is the reason behind such statements. Bible is not written to teach astronomy to people. The message is more important. In ancient days message was more important than messenger. Technology was not available or was not revealed as to the true nature of planets. So if the true nature of the solar system was explained to them by the prophets they will consider the message as not trustworthy. This was explained many times here and again doubt creep in to the minds of some.The purpose was to convey message in a language people can understand. For that as in any other literature in Bible also imagery is used. Those who take such imagery (Kalpanikatha) in a literary sense is living in ignorance.
Morning Star 2017-04-29 20:59:20
All vedaas including Bible are  written by human beings possessed by me. I scare the hell out of the people with death and  make them run helter–skelter.  Everyone is possessed by Satan including Ninan Matthulla and Rev. Dr. Abraham. I am like American Express; you cannot leave home without me.  You better start loving me.   I will send Andrew, Anthappan and many other people to irritate you so that you will show my characteristics hidden in you.  You cannot escape me boys. I
Rev. Dr. George 2017-04-30 08:26:14
How many schizophrenic guys can write today like issahia or John ?
Rich imagery, symbols, and great Vision ? 


Pothulla 2017-04-30 10:44:50
മിക്കവാറും അച്ചന്മാർക്കു മാത്തുള്ള ഉപദേശിയെ കണ്ടുകൂടാ. എന്നാൽ അവർ മാത്തുള്ളയെ മുന്നിൽ നിറുത്തി അന്തപ്പനെയും ആൻഡ്രൂസിനെയും എതിർക്കാൻ നോക്കുന്നു. Dr. rev George, Rev. Dr. Abraham അക്കൂട്ടത്തിൽ പെടും 
Dare Devil 2017-04-30 16:16:42
Do you think Issahia  was schizophrenic ? Rev. Dr. George's own word attest it .  No further questions case  dismissed.
ചെകുത്താൻ 2017-04-30 20:39:51
എന്റെ സാമ്പ്രാജ്യം വിശാലമാണ് മക്കളെ. അതിനെ അങ്ങനെ ഒതുക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല.  എന്നെ പിടിക്കാൻ വന്നാൽ ഞാൻ അവനെ പിടിക്കും  അതുകൊണ്ടാണ് ഞാൻ കാക്കനാടന്റെ ദേഹത്ത് കടന്നുകൂടി ഇങ്ങനെ ഒരു ലേഖനം എഴുതിച്ചത്. ഇപ്പോൾ നോക്കിക്കേ എത്ര പേരാണ് ഇതേൽ തൂങ്ങിയിരിക്കുന്നതെന്ന്. ഇതാണ് എന്റെ കളി. കളി തുടങ്ങാൻ ഇരിക്കുന്നതായുള്ളു.  അടുത്ത ലേഖനത്തിൽ എന്നെ മൂപ്പിക്കണം എന്നാണ് കാക്കനാടൻ പറയുന്നത്;

ചെകുത്താൻ കയറിയ വീട്‌ (2) 
ചിരിയ്ക്കാത്ത വീടിത്‌ 
ചിലയ്ക്കാത്ത കൂടിത്‌ 
ചെകുത്താൻ കയറിയ വീട്‌ 
ചെകുത്താൻ കയറിയ വീട്‌
Rev. truth seeker 2017-04-30 19:15:47

What Is Schizophrenia?

It’s a serious mental illness that can be disabling without care. About 1% of Americans have it. People with the condition may hear voices, see imaginary sights, or believe other people control their thoughts. These sensations can frighten the person and lead to erratic behavior. Although there is no cure, treatment can usually manage  the most serious symptoms.  It is not the same as multiple personality disorder.

andrew 2017-05-02 08:44:03
Research has found religious belief is associated with certain regions of the human brain, but there is still much to learn about how these areas influence religious belief. A new study in the journal Neuropsychologiafound that lesions in a particular brain region tend to increase religious fundamentalism.

“Human beliefs, and in this case religious beliefs, are one of the cognitive and social knowledge stores that distinguish us from other species and are an indication of how evolution and cognitive/social processes influenced the development of the human brain,” Jordan Grafman of Northwestern University, the study’s corresponding author, told PsyPost.

ലൂസിഫർ 2017-05-02 10:09:52

അതെ അതാണ് ചെകുത്താൻ. നിന്റെ ഒക്കെ തലക്കകത്ത് കടന്നു കൂടി അവിടയുള്ള വയറിങ് മുഴുവൻ കരണ്ടു തിന്നിട്ട് നിന്നെ ഒക്കെ എന്റെ താളത്തിനു തുള്ളിക്കും.  കണ്ടാൽ തോന്നും ബിഷാപ്പോ സന്യാസിയോ ആണെന്ന് അടുത്തു വന്നുകഴിയുമ്പോൾ എന്റെ  നിറം മാറും ഓന്തിനെപ്പോലെ ഭക്തിയിലൂടെ ഞാൻ ജനത്തെ ആകർഷിക്കുന്നത്.  നിങ്ങളുടെ  ദുര്ബലതകളിൽ പിടിച്ചു ഞാൻ അകത്തു കയറും. ലോകം പാപമാണെന്നും ഈ ജീവിതത്തേക്കാൾ മനോഹരമായ ഒരു ലോകം ഉണ്ടെന്നും തെറ്റുധരിപ്പിക്കും അങ്ങനെ നിങ്ങളിൽ അശുഭപ്രതീക്ഷകൾ വളർത്തി നിങ്ങളുടെ ഒരേ ഒരു പ്രതീക്ഷ എന്നിലാക്കി മാറ്റും.  ആ സമയം ഞാൻ നിങ്ങളെ കൊള്ളയടിക്കും ഞാനാണ് ചെകുത്താൻ. എന്റെ വാല് മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു. തല കാക്കനാടന്റെ കയ്യിലാണ്,.അദ്ദേഹം അത് പതുക്കെ പതുക്കെ പുറത്തേക്ക് ഇറക്കി വിടും. എന്റെ സാമ്പ്രാജ്യത്തിൽ ഒരു കസേര അദ്ദേഹത്തിനുണ്ടായിരിക്കും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക