Image

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

Published on 27 April, 2017
ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന്  റിപ്പോര്‍ട്ട്
ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളെ റാങ്ക് ചെയ്തതില്‍ ഇന്ത്യയുടെ സ്ഥാനം 136ാമതാണ്.

അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. യു.എസ്, യു.കെ., കാനഡ എന്നീ രാജ്യങ്ങളിലും മാധ്യമസ്വാതന്ത്യം കുറഞ്ഞു.

ഇന്ത്യയിലും അമേരിക്കയിലുമെല്ലാം മാധ്യമസ്വാതന്ത്ര്യം കുറയാന്‍ കാരണം അമിതമായ ദേശീയതാ വാദമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്ക് മൂന്ന് സ്ഥാനം പിന്നോട്ട് പോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക