Image

സൈനയാകാന്‍ ശ്രദ്ധാകപൂര്‍

Published on 27 April, 2017
സൈനയാകാന്‍ ശ്രദ്ധാകപൂര്‍


ബാഡ്‌മിന്റണ്‍ താരം സൈന നേവാളിന്റെ ജീവിതകഥ ചലച്ചിത്രമാകുന്നു. സൈന എന്നു പേരിട്ട ചിത്രത്തില്‍ നായികയാകുന്നത്‌ ശ്രദ്ധാകപൂര്‍ ആണ്‌. സൈനയുടെ ജീവിതം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം താരം ട്വിറ്ററില്‍ പങ്കുവച്ചു. 

ഇതുവരെ ചെയ്‌തിട്ടുള്ളതില്‍വച്ച്‌ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. അധോലോകനായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരി ഹസീനയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ഹസീനയായി അഭിനയിക്കുകയാണ്‌ ശ്രദ്ധ. 
 അമോല്‍ ഗുപ്‌തയാണ്‌ സൈന ഒരുക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക