Image

90 അംഗ മാവോയിസ്റ്റ്‌ സംഘം നിലമ്പൂര്‍ വനമേഖലയില്‍

Published on 27 April, 2017
90 അംഗ മാവോയിസ്റ്റ്‌ സംഘം നിലമ്പൂര്‍ വനമേഖലയില്‍

മലപ്പുറം: വന്‍ സ്‌ഫോടകവസ്‌തു ശേഖരങ്ങളുമായി 90ഓളം മാവോയിസ്റ്റ്‌ സംഘം കേരളത്തിലെ വനമേഖലകളില്‍ തങ്ങുന്നുവെന്ന്‌ രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര വകുപ്പിനു മുന്നറിയിപ്പു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂരും, അട്ടപ്പാടിയിലും, വയനാട്‌ അടക്കമുള്ള വനമേഖലയോട്‌ ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പോലീസ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

സി.പി.ഐ മാവോയിസ്റ്റ്‌ കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരക്ക്‌ പകരം ചോദിക്കാനാണ്‌ മാവോയിസ്റ്റ്‌ സംഘം എത്തിയിരിക്കുന്നത്‌. ബോംബ്‌ സ്‌ഫോടന പരമ്പരകള്‍ നടത്തിയോ ഉന്നത ഉദ്യോഗസ്ഥരെ തട്ടികൊണ്ടുപോയോ തിരിച്ചടിനല്‍കാനുള്ള നീക്കമാണുള്ളത്‌. 

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ്‌ വേട്ടക്ക്‌ നേതൃത്വം നല്‍കിയ മലപ്പുറം എസ്‌.പി ദേബേഷ്‌ കുമാര്‍ ബെഹ്‌റ, ഡി.വൈ.എസ്‌.പി എം.പി മോഹനചന്ദ്രന്‍, സി.ഐ എം.സി ദേവസ്യ എന്നിവര്‍ക്കടക്കം സുരക്ഷ വര്‍ധിപ്പിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക