Image

കശ്‌മീരില്‍ സൈനികക്യാമ്പില്‍ ഭീകരാക്രമണം; മൂന്ന്‌ സൈനികര്‍ കൊല്ലപ്പെട്ടു

Published on 27 April, 2017
കശ്‌മീരില്‍ സൈനികക്യാമ്പില്‍ ഭീകരാക്രമണം; മൂന്ന്‌ സൈനികര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക്‌ അതിര്‍ത്തിക്കടുത്ത്‌ സൈനിക ക്യാമ്പിന്‌ നേരെ ഭീകരാക്രമണം. ഒരു ക്യാപ്‌റ്റന്‍ ഉള്‍പ്പെടെ മൂന്ന്‌ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കുപ്‌വാരയിലെ പന്‍സ്‌ഗാം സൈനിക ക്യാമ്പിലാണ്‌ ആക്രമണമുണ്ടായത്‌.പുലര്‍ച്ചെ നാലോടെയാണ്‌ ആക്രമണമുണ്ടായത്‌. ചാവേറാക്രമമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. തിരിച്ചുള്ള ആക്രമണത്തില്‍ രണ്ട്‌ ഭീകരരും കൊല്ലപ്പെട്ടതായി പറയുന്നു. അഞ്ച്‌ പേര്‍ക്ക്‌ പരുക്കേറ്റിട്ടുമുണ്ട്‌.


ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ഭീകരര്‍ ഒളിച്ചിരിക്കുന്നതയാണ്‌ വിവരം. പുലര്‍ച്ചെ പ്രദേശത്ത്‌ കനത്ത മഞ്ഞാണ്‌ അനുഭവപ്പെട്ടത്‌. ഇതിന്റെ മറപറ്റിയാണ്‌ ഭീകരര്‍ സൈനിക ക്യാമ്പില്‍ കടന്നുകൂടിയതെന്നാണ്‌ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക