Image

നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ ഉദ്ഘാടനം 29 ശനി

പിഡി ജോര്‍ജ് നടവയല്‍ Published on 26 April, 2017
നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ ഉദ്ഘാടനം 29 ശനി
ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) എന്ന പ്രൊഫഷനല്‍ സംഘടന; ന്യൂയോര്‍ക് സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ളൂച്ചി ഏപ്രില്‍ 29ന് ശനിയാഴ്ച്ച  ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നയാക് കോളജ് ഡീന്‍ ഡോ. എലിസബത്ത് മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഡോ. ആനി പോള്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി, സെക്രട്ടറി ഡോ. അനു വര്‍ഗീസ്, ട്രഷറാര്‍ പ്രസന്നാ ബാബു, പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍ ലീനാ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു.

ആദ്യ സുവനീര്‍ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിങ്ങും ക്രമീകരിച്ചിട്ടുണ്ട്. 2016, 2017 വര്‍ഷങ്ങളില്‍ എന്‍ പി, ഡി എന്‍ പി, പി എച്ച് ഡി ബിരുദങ്ങള്‍ നേടിയവര്‍ക്ക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിക്കും. വിവിധ കലാപരിപാരികളും വിരുന്നു സല്‍ക്കാരവും ഉണ്ടായിരിçം. ഏപ്രില്‍ 29ന് ശനിയാഴ്ച്ച  ഉച്ചയ്ക്ക് 12 മുതല്‍ വൈരുന്നേരം 4 വരെ ന്യൂയോര്‍ക്കിലെ റോയല്‍ പാലസ് ഇന്‍ഡ്യന്‍ ഓഡിറ്റോറിയത്തിലാണ് ( 77 Knollwood Road, White Plains, NY 10607, 914- 289-1988) ഉദ്ഘാടന സമ്മേളനം. ഉദ്ഘാടന സമ്മേളനത്തില്‍ നേഴ്‌സ് പ്രാക്ടീഷനര്‍മാരും ഡോക്ടര്‍മാരും നേഴ്‌സുമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ഭാരത പാരമ്പര്യമുള്ള അമേരിക്കന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സിന്റെ സംഘടന എന്ന നിലയില്‍ അവരുടെ പ്രൊഫഷണല്‍ മികവിന് സംഘടിത പ്രോത്സാഹനം നല്‍കുക എന്ന മുഖ്യ ലക്ഷ്യമാണ് നിന്‍പയ്ക്കുള്ളത്. എവിഡന്‍സ് ബെയ്‌സ്ഡ് ചികിത്സാസമ്പ്രദായത്തിന്റെ സാധ്യതകളില്‍ നേഴ്‌സ് പ്രാക്ടീഷണമാര്‍ക്ക് മികവു പകരുക, നവാഗതരായി നേഴ്‌സ് പ്രാക്ടീഷണര്‍ പഠനം തുടരുന്നവര്‍ക്ക് ഗൈഡന്‍സ് നല്‍æക, കൂട്ടായ ആശയ വിനിമയം സാധിക്കുക, സാമൂഹിക പ്രതിബദ്ധത സജീവമാക്കുക, തത്തുല്യ സംഘടനകളുമായി സഹകരിക്കുക, അംഗങ്ങളുടെയും æടുംബങ്ങളുടെയും സമൂഹത്തിന്റെയും പാരസ്പര്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കര്‍മ രീതികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 623 8549, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത് 215 494 6753, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി 302 981 0109, സെക്രട്ടറി ഡോ. അëവര്‍ഗീസ് 508 376 4460, ട്രഷറാര്‍ പ്രസന്നാ ബാബു 718 619 3083, ഉദ്ഘാടനസമിതി ചെയര്‍പേഴ്‌സണ്‍ ലീനാ ആലപ്പാട്ട് 914 439 0783.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക