Image

ഇന്‍ഫോസിസ്‌ പൂണെ ക്യാമ്പസില്‍ രസീല രാജു കൊല്ലപ്പെട്ട കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു

Published on 26 April, 2017
 ഇന്‍ഫോസിസ്‌ പൂണെ ക്യാമ്പസില്‍ രസീല രാജു കൊല്ലപ്പെട്ട കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു

 മുംബൈ: ഇന്‍ഫോസിസ്‌ പൂണെ ക്യാമ്പസിലെ ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ട കേസില്‍ പോലീസ്‌,  പൂണെ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍  കുറ്റപ്പത്രം സമര്‍പ്പിച്ചു. 
ഇന്‍ഫോസിസിലെ സുരക്ഷ ജീവനക്കാരനായ അസം സ്വദേശി ബബന്‍ സൈക്യയാണ്‌ കേസിലെ പ്രതി. 

 തന്റെ ജോലി നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയില്‍ ബബന്‍ സൈക്യ രസീലയെ കഴുത്ത്‌ ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ്‌ കുറ്റപ്പത്രത്തിലുള്ളത്‌.
കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ ചുറ്റിയാണ്‌ രസീലെയെ കൊലപ്പെടുത്തിയത്‌. 

സംഭവദിവസം രാത്രി  ഓഫീസ്‌ കെട്ടിടത്തിലെ ഒമ്പതാം നിലയില്‍ രസീല മാത്രമേ ജോലിക്കുണ്ടായിരുന്നുള്ളു. ഇതിനിടെയാണ്‌ സുരക്ഷ ജീവനക്കാരനായ ബബന്‍ രസീലയെ മോശപ്പെട്ട രീതിയില്‍ തുറിച്ചുനോക്കിയത്‌. തന്നെ തുറിച്ചുനോക്കിയതിന്‌ മേലുദ്യോഗസ്ഥരോട്‌ പരാതിപ്പെടുമെന്ന്‌ രസീല ബബന്‍ സൈക്യയോട്‌ പറഞ്ഞിരുന്നു. 

തുടര്‍ന്ന്‌ തന്റെ മുറിയിലേക്ക്‌ പോയ ബബന്‍ നിമിഷങ്ങള്‍ക്കകം തിരിച്ചെത്തിയാണ്‌ രസീലയെ കൊലപ്പെടുത്തിയത്‌. 
രസീല മേലുദ്യോഗസ്ഥരോട്‌ പരാതിപ്പെട്ടാല്‍ തന്റെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയാണ്‌ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന്‌ കാരണമെന്നാണ്‌ ബബന്‍ പോലീസിനോട്‌ പറഞ്ഞത്‌.

 അസമിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്‌ ബബന്‍ സൈക്യയെ പോലീസ്‌ പിടികൂടിയത്‌.
Join WhatsApp News
Ponmelil Abraham 2017-04-26 16:00:50
Deep sorrow and condolences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക