Image

യുകെകെസിഎ കായികമേള ശനിയാഴ്ച ബര്‍മിംഗ്ഹാമിലേക്ക്

Published on 26 April, 2017
യുകെകെസിഎ കായികമേള ശനിയാഴ്ച ബര്‍മിംഗ്ഹാമിലേക്ക്
  ബര്‍മിംഗ്ഹാം: യുകെകെസിഎയുടെ കായികമേള ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍. യൂണീറ്റ് അടിസ്ഥാനത്തിലുള്ള വടംവലി, പെനാല്‍റ്റി ഷൂട്ട് എന്നിവ അരങ്ങേറും. കൂടാതെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള അത്‌ലറ്റിക് മത്സരങ്ങളും അരങ്ങേറും. 

വടംവലി മത്സര വിജയികള്‍ക്ക് യഥാക്രമം 351, 251, 151, 100 കാഷ് െ്രെപസും ട്രോഫിയും ലഭിക്കും. ഇത്തവണ യൂണീറ്റ് ചാന്പ്യന്‍ഷിപ്പിനു പുറമെ വ്യക്തിഗത ചാന്പ്യന്‍ഷിപ്പിനും സമ്മാനം ലഭിക്കും. ശനിയാഴ്ച രാവിലെ പത്തിന് കായികമേള ഉദ്ഘാടനവും, തുടര്‍ന്നു വിവിധ മത്സരങ്ങളും ആരംഭിക്കുമെന്നു സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജോസ് വടച്ചിറയും (വൈസ് പ്രസിഡന്റ്) 0798 3417 360, ഫിനില്‍ കളത്തില്‍കോട്ടം (ജോ. ട്രഷറര്‍) 0788 3090 410. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക