Image

കോളേജുകളിലെ ഇന്റര്‍ണല്‍ മാര്‍ക്ക്‌ നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന്‌ വിദഗ്‌ധ സമിതിയുടെ നിര്‍ദ്ദേശം

Published on 26 April, 2017
കോളേജുകളിലെ  ഇന്റര്‍ണല്‍ മാര്‍ക്ക്‌ നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന്‌ വിദഗ്‌ധ സമിതിയുടെ  നിര്‍ദ്ദേശം


തിരുവനന്തപുരം: കോളജുകളില്‍ ഇന്റര്‍ണല്‍ മാര്‍ക്ക്‌ നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന്‌ വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ.എം.ജി യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതിയുടെതാണ്‌ ശുപാര്‍ശ. 

ഇന്റര്‍ണല്‍ അസസ്‌മെന്റ്‌ പരിശോധിക്കുന്നതിനായി കോളജ്‌, സര്‍വകലാശാല തലത്തില്‍ ഓംബുഡ്‌സ്‌മാനെ നിയമിക്കാനും സമിതി ശിപാര്‍ശ ചെയ്‌തു. കോളേജുകളില്‍ അക്കാദമിക്‌ ഓഡിറ്റിങ്‌ നടത്താനും നിര്‍ദ്ദേശമുണ്ട്‌.

ഇന്റേണല്‍ അസസ്‌മെന്റ്‌ സംബന്ധിച്ച്‌ മന:പൂര്‍വമോ അല്ലാതെയോ ഉള്ള വീഴ്‌ചകളും പരാതികളും ഒഴിവാക്കുന്നതിനായി അക്കാദമിക്‌ ഓഡിറ്റിങ്‌, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മര്‍ കോഴ്‌സ്‌ എന്നീ നാലിന നടപടികളാണ്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക