Image

മണിയുടെ വിവാദ പ്രസംഗം ഡി.വൈ.എഫ്.ഐ പ്രദര്‍ശിപ്പിക്കും

Published on 26 April, 2017
മണിയുടെ വിവാദ പ്രസംഗം ഡി.വൈ.എഫ്.ഐ പ്രദര്‍ശിപ്പിക്കും
മൂന്നാര്‍: പെമ്പിളൈ ഒരുമൈക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ ഇരുപതേക്കറിലെ പ്രസംഗം വീണ്ടും കേള്‍പ്പിക്കുന്നു. പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്‌ക്രീനിന്‍ വിവാദ പ്രസംഗം പ്രദര്‍ശിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐയാണ് മുന്‍കൈ എടുക്കുന്നത്. ഇതിനു മുന്നോടിയായി മൂന്നാര്‍ ടൗണില്‍ സംഘടന പ്രകടനം നടത്തും. പ്രകടനത്തിലും പെമ്പിളൈ ഒരുമൈ സമരപ്പന്തലിന് 50 മീറ്റര്‍ അകലെ നടക്കുന്ന പൊതു യോഗത്തിലേക്കുമായി പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കാനും ഡിവൈഎഫ്‌ഐ ശ്രമിക്കുന്നുണ്ട്. ഈ യോഗത്തില്‍ വെച്ച് മണിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശം.

മണിയുടെ പ്രസംഗം തോട്ടം തൊഴിലാളികള്‍ക്കെതിരായായിരുന്നില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമുള്ള വാദത്തിനു പ്രചാരണം നല്‍കാനാണ് പ്രസംഗ പ്രദര്‍ശനം നടത്തുന്നത്. പാര്‍്ട്ടി തീരുമാനത്തിന്റെയും ഇടത് സര്‍ക്കാറിന്റെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണിത് പരിപാടി. ഇന്നലെ മൂലമറ്റത്തു നടന്ന സി.പി.എം യോഗത്തിലും മണിയുടെ പ്രസംഗം കാണിച്ചിരുന്നു. മണിയുടെ സത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചു പെമ്പിളൈ ഒരുമൈ നടത്തുന്ന സമരപന്തലിന് സമീപത്തു തന്നെയാണു വീണ്ടും അതേ പ്രസംഗത്തെ വീണ്ടും വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മണിയുടെ വിവാദ പ്രസംഗം ഡി.വൈ.എഫ്.ഐ പ്രദര്‍ശിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക