Image

കല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ: ഇന്ത്യ അപ്പീല്‍ നല്‍കി

Published on 26 April, 2017
കല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ: ഇന്ത്യ അപ്പീല്‍ നല്‍കി


ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച്‌ പാക്കിസ്ഥാനില്‍ പിടിയിലായ കല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ പാക്‌ കോടതിയില്‍ അപ്പീല്‍ നല്‍കി.

 ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക്‌ സൌകര്യം നല്‍കണമെന്നൂം ഇന്ത്യ ആവശ്യപ്പെട്ടു. പാക്‌ സൈനിക കോടതിയാണ്‌ ജാദവിനെ വധശിക്ഷക്ക്‌ വിധിച്ചിട്ടുള്ളത്‌.

ജാദവിനെ മോചിപ്പിക്കണമെന്നും നാല്‍പ്പത്‌ ദിവസത്തിനകം അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്‌ നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്‌.നേരത്തെ ഇന്ത്യയുടെ ഈ ആവശ്യം പാക്‌ സൈന്യം നിരാകരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക