Image

വമ്പന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ

Published on 26 April, 2017
വമ്പന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ
അമല്‍ നീരദ്‌ സംവിധാനം ചെയ്യുന്ന  ദുല്‍ഖര്‍ സല്‍മാന്‍  ചിത്രം സിഐഎയ്‌ക്ക്‌ വേണ്ടി
ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌ പ്രേക്ഷകര്‍.
 
ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ തിയേറ്റര്‍ പ്രദര്‍ശനങ്ങളില്‍ ഒന്നാണ്‌. മെയ്‌ അഞ്ചിന്‌ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ മാത്രമായി 160 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. 
  ചിത്രം ഇന്ത്യ ഒട്ടാകെ പ്രദര്‍ശിപ്പിക്കാനാണ്‌ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

  അജി ജോണ്‍ എന്ന പാലാക്കാരന്റെ വേഷത്തിലാണ്‌ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്‌. നാട്ടില്‍ നിന്ന്‌ അമേരിക്കയില്‍ എത്തുന്ന ഒരു സാധാരണക്കാരന്റെ കഥയാണ്‌ ചിത്രം. അകന്നുകഴിയുന്ന തന്റെ കാമുകിയെ തേടിയുള്ള യാത്രയാണിത്‌. 

നായിക കാര്‍ത്തിക മുരളീധരനാണ്‌ ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്‌. നായിക കഥാപാത്രത്തിന്റെ പേര്‌ ഇതുവരെ പുറത്ത്‌ വിട്ടിട്ടില്ല. സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്‌, ജോണ്‍ വിജയ്‌ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക