Image

ഇ.എം.എസ്‌ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തേണ്ടെന്ന്‌ യു.ഡി.എഫ്‌ തീരുമാനം

Published on 26 April, 2017
ഇ.എം.എസ്‌ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തേണ്ടെന്ന്‌ യു.ഡി.എഫ്‌ തീരുമാനം


തിരുവനന്തപുരം: ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇ.എം.എസിന്റെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തേണ്ടതില്ലെന്നു യു.ഡി.എഫ്‌ തീരുമാനം.
ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച നിയസഭാമന്ദിരത്തിനു മുമ്പിലെ നാലു പ്രതിമകളില്‍ പുഷ്‌പാര്‍ച്ചന തീരുമാനിച്ചിരുന്നു.


എന്നാല്‍ ഇതില്‍ ഇ.എം.എസിന്റെ പ്രതിമ ഒഴിവാക്കാനാണ്‌ യു.ഡി.എഫ്‌ തീരുമാനം. യു.ഡിഎഫ്‌ നിയമസഭാകക്ഷിയാണ്‌ തീരുമാനമെടുത്തത്‌. മഹാത്മാഗാന്ധി, ഡോ.ബി.ആര്‍ അംബേദ്‌കര്‍, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടേതാണു മറ്റു പ്രതിമകള്‍. ഈ പ്രതിമകളില്‍ മാത്രം പുഷ്‌പാര്‍ച്ചന നടത്തിയാല്‍ മതി എന്നാണ്‌ തീരുമാനം.

ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത്‌ 1957 ഏപ്രില്‍ അഞ്ചിനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക