Image

ചിക്കാഗൊയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പ് സംഭവങ്ങള്‍!

പി. പി. ചെറിയാന്‍ Published on 25 April, 2017
ചിക്കാഗൊയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പ് സംഭവങ്ങള്‍!
ചിക്കാഗൊ: 2017 ഏപ്രില്‍ 25 ചൊവ്വാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം നടന്ന വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 ന് തന്നെ ഇത്രയും സംഭവങ്ങള്‍ നടന്നിരുന്നതായി ട്രൈബ്യൂണ്‍ ഡാറ്റ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഇത്രയും രക്ത രൂക്ഷിതമായ വെടിവെപ്പുകള്‍ നടക്കുന്നത്. 108 പേരുടെ ജീവിതങ്ങളാണ് തോക്കുകള്‍ക്ക് മുമ്പില്‍ പിടഞ്ഞു വീണ് അവസാനിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ് ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച (ഏപ്രില്‍ 22 ന്) സിറ്റിയില്‍ നടന്ന പത്ത് വെടിവെപ്പുകളില്‍ 7 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ജന്മ നാട്ടില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ഫെഡറല്‍ സൈന്യം രംഗത്തെത്തിയിട്ടും, വെടിവെപ്പ് സംഭവങ്ങളില്‍ യാതൊരു മാറ്റവും കാണുന്നില്ല എന്നത് നഗരവാസികളെ അല്പമല്ലാത്ത പരിഭ്രമത്തിലാക്കിയിട്ടുണ്ട് അമേരിക്കയിലെ മറ്റേതൊരു സിറ്റികളില്‍ നടക്കുന്നതിനേക്കാള്‍ വലിയ തോതിലാണ് ഇവിടെ അക്രമികള്‍ അഴിഞ്ഞാടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പോലീസ് സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രജമാകുന്നില്ല എന്നതാണ് ഈ വര്‍ഷം ഇതിനകം തന്നെ ഇത്രയും സംഭവങ്ങള്‍ നടക്കുന്നത് ചൂണ്ടിക്കാണിക്കുന്നത്. ഷിക്കാഗൊ മേയര്‍ ഇമ്മാനുവേല്‍ അക്രമം അമര്‍ച്ച ചെയ്യുന്നതിന് ഫെഡറല്‍ സൈന്യത്തിന്റെ സഹകരം അഭ്യര്‍ത്ഥിച്ചിരുന്നു.


പി. പി. ചെറിയാന്‍

ചിക്കാഗൊയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പ് സംഭവങ്ങള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക