Image

എം.എം മണിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും

Published on 25 April, 2017
എം.എം മണിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

എം.എം മണിയുടെ പ്രസ്താവനകള്‍ നിരന്തരം സര്‍ക്കാറിനെയും പാര്‍ട്ടിയെയും  പ്രതിരോധത്തിലാക്കുന്നതായാണ് സെക്രട്ടറിയേറ്റിെന്റ വിലയിരുത്തല്‍. ഇയൊരു പശ്ചാത്തലത്തില്‍ മണിക്കെതിരെ നടപടിയെടുക്കണമെന്ന് സെക്രട്ടിയേറ്റില്‍ ധാരണയാവുകയായിരുന്നു. മണിക്കെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്നാര്‍ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് എം.എം മണി ഉയര്‍ത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക