Image

അവാര്‍ഡിന് താന്‍ അര്‍ഹനല്ലെങ്കില്‍ തിരിച്ചെടുക്കണം; അക്ഷയ് കുമാര്‍

Published on 25 April, 2017
അവാര്‍ഡിന് താന്‍ അര്‍ഹനല്ലെങ്കില്‍ തിരിച്ചെടുക്കണം; അക്ഷയ് കുമാര്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് താന്‍ അര്‍ഹനല്ലെങ്കില്‍ അവാര്‍ഡ് തിരിച്ചെടുക്കണമെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. സുരേഷ് ദേശായി ഒരുക്കിയ റുസ്തത്തിലെ അഭിനയത്തിനാണ് അക്ഷയ്ക്ക് അവാര്‍ഡ് ലഭിച്ചത്. പ്രിയദര്‍ശന്‍ അക്ഷ്യനായ ജൂറി അക്ഷയ് കുമാറിന് ഈ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്.

25 വര്‍ഷം സിനിമാ രംഗത്തു പ്രവര്‍ത്തിച്ചതിനു ശേഷമാണ് താന്‍ ഈ പുരസ്‌കാരം നേടുന്നതെന്നും എല്ലാവര്‍ഷവും അവാര്‍ഡ് പ്രഖ്യാപനം വരുമ്പോള്‍ ഇത്തരത്തിലുള്ള വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരാറുണ്ടെന്നും നടന്‍ പറഞ്ഞു. ഒരു പൊതു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അക്ഷയ് കുമാര്‍.

എന്നാല്‍, വലിയൊരു വിഭാഗം ഈ അവാര്‍ഡ് പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രിയദര്‍ശന്റെ ഇഷ്ടതാരമായതുകൊണ്ടാണ് അക്ഷയ് കുമാറിന് അവാര്‍ഡ് ലഭിച്ചത് എന്നായിരുന്നു ഇവരുടെ പക്ഷം. വിമര്‍ശവും പരിഹാസവും രൂക്ഷമായതോടെയാണ് അവാര്‍ഡ് ത്യജിക്കാന്‍ തയ്യാറാണെന്ന് നടന്‍ പരസ്യമായി പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക