Image

കായംകുളം കൊച്ചുണ്ണിക്കായി കളരി പഠിച്ച് നിവിന്‍

Published on 25 April, 2017
കായംകുളം കൊച്ചുണ്ണിക്കായി കളരി പഠിച്ച് നിവിന്‍
കളരിപയറ്റ് പഠിക്കുന്ന തിരക്കിലാണ് നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് വേണ്ടിയാണിത്. തിരുവിതാംകൂര്‍ ഭാഷയിലാണ് ചിത്രത്തില്‍ നിവിന്‍ സംസാരിക്കുന്നത്. കായംകുളവും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

മാത്രമല്ല, കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഗീതുമോഹന്‍ദാസിന്റെ ‘മൂത്തോനു’ശേഷം ‘കായംകുളം കൊച്ചുണ്ണി’യുടെ വര്‍ക്കുകള്‍ ആരംഭിക്കും. ഗീതുമോഹന്‍ദാസിന്റെ സിനിമയ്ക്കായി ഒരുമാസം നീണ്ടു നില്‍ക്കുന്ന അഭിനയക്കളരിയില്‍ നിവിന്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക