Image

ജയലളിതയുടെ ഗൂഡല്ലൂരിലെ വേനല്‍ക്കാല വസതിയില്‍ കവര്‍ച്ചാശ്രമം: സെക്യൂരിരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

Published on 24 April, 2017
ജയലളിതയുടെ ഗൂഡല്ലൂരിലെ വേനല്‍ക്കാല വസതിയില്‍ കവര്‍ച്ചാശ്രമം: സെക്യൂരിരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

കല്‍പ്പറ്റ: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന ഗൂഡല്ലൂര്‍ കോടനാട്‌ എസ്റ്റേറ്റ്‌ ബംഗ്‌ളാവില്‍ കവര്‍ച്ചാശ്രമം.

ഒരു സെക്യൂരിരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. മറ്റൊരു ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചതിന്‌ ശേഷം കെട്ടിയിട്ടു. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം. ഓംബഹാദൂറിനെ (50) യാണ്‌ അക്രമികള്‍ കൊന്നത്‌. കിസാന്‍ ബഹാദൂര്‍ എന്ന ജീവനക്കാരനെയാണ്‌ അക്രമിച്ചതിന്‌ ശേഷം കെട്ടിയിട്ടത്‌. ജയലളിത നേരിട്ട്‌ നിയമിച്ചവരാണ്‌ ഇവിടെയുള്ള സെക്യൂരിറ്റിക്കാര്‍.

 1200 ഏക്കര്‍ വിസ്‌തൃതിയുള്ള കോടനാട്‌ എസ്റ്റേറ്റിലെ ബംഗ്‌ളാവില്‍ എല്ലാ വര്‍ഷവും രണ്ടുമാസം വരെ വേനല്‍ക്കാലത്ത്‌ ജയലളിത എത്താറുണ്ടായിരുന്നു. ആ സമയം മന്ത്രിസഭാ യോഗം ചേരുന്നതും ഇവിടെ വച്ചായിരുന്നു. ഉന്നത പൊലീസ്‌ സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക