Image

വ്യാജ പാസ്‌പോര്‍ട്ട് കേസ്: ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

Published on 24 April, 2017
 വ്യാജ പാസ്‌പോര്‍ട്ട് കേസ്: ഛോട്ടാ രാജന്‍ കുറ്റക്കാരന്‍
ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന്‍ കുറ്റക്കാരന്‍. സിബിഐ പ്രത്യേക ജഡ്ജി വിരേന്ദര്‍ കുമാര്‍ ഗോയലാണ് വിധി പ്രസ്താവിച്ചത്. രാജനെ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു ഉദ്യോഗസ്ഥരേയും കോടതി കുറ്റക്കാരെന്ന് വിധിച്ചു. 

നേരത്തെ, ഛോട്ടാ രാജനെ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രത്യേക സിബിഐ കോടതി വിചാരണ ചെയ്തിരുന്നു. ഇവരുടെ സഹായത്തോടെ ആണ് മോഹന്‍ കുമാര്‍ എന്ന പേരില്‍ രാജന്‍ വ്യാജ പാസ്‌പോര്‍ട്ട് എടുത്തത്. നിലവില്‍ തിഹാര്‍ ജയിലിലാണ് ഛോട്ടാ രാജന്‍. 2015 ഒക്ടോബര്‍ 25ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് കുപ്രസിദ്ധ അധോലോക കുറ്റവാളിയായ ഛോട്ടാ രാജന്‍ അറസ്റ്റിലായത്. ഇന്ത്യയില്‍ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങള്‍ ചുമത്തി ഏഴുപതിലേറെ കേസുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക