Image

ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകള്‍ വരുന്നു; ടിക്കറ്റിന് കുറഞ്ഞ നിരക്ക്

Published on 24 April, 2017
ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകള്‍ വരുന്നു; ടിക്കറ്റിന് കുറഞ്ഞ നിരക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ള ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകള്‍ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എസി യാത്രി(ഉദയ്) എക്‌സ്പ്രസാണ് തിരക്കേറിയ റൂട്ടുകളില്‍ പരീക്ഷിക്കാന്‍ പോകുന്നത്. ട്രെയിനില്‍ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ജൂലൈയോടെ ട്രെയിന്‍ ഓടി തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചന നല്‍കി. ഡല്‍ഹി-ലക്‌നോ റൂട്ടിലാകും ട്രെയിന്‍ ആദ്യം ഓടിക്കുക. തേഡ് എസി മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ഈടാക്കുക.ചായ, ശീതള പാനീയങ്ങള്‍ എന്നിവ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകള്‍ വഴി ലഭ്യമാക്കും. വൈ ഫൈ സ്പീക്കര്‍ സംവിധാനം, വലിയ എല്‍സിഡി സ്‌ക്രീന്‍ എന്നിവ ഓരോ കോച്ചിലും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക