Image

വെള്ളത്തിന്മേതെ നടക്കാന്‍ കല്പിച്ചാല്‍ ഭയപ്പെടാതെ അനുസരിക്കുക: ഡോ. ജോര്‍ജ്ജ് ചെറിയാന്‍

പി. പി. ചെറിയാന്‍ Published on 24 April, 2017
വെള്ളത്തിന്മേതെ നടക്കാന്‍ കല്പിച്ചാല്‍ ഭയപ്പെടാതെ അനുസരിക്കുക: ഡോ. ജോര്‍ജ്ജ് ചെറിയാന്‍
ഡാളസ്സ്: ശാന്തമായി സഞ്ചരിക്കുന്ന വള്ളത്തില്‍ നിന്നും ഇറങ്ങി വെള്ളത്തിനു മീതെ നടക്കുവാന്‍ കല്‍പിച്ചാല്‍  ഭയപ്പെടാതെ അവിശ്വസിക്കാതെ അനുസരിക്കുന്ന വിശ്വാസത്തിന്റെ ഉടമകളായി നാം ഓരോരുത്തരും മാറേണ്ടതാണെന്നു ഡോ. ജോര്‍ജ്  ചെറിയാന്‍ ഉദ്‌ബോധിപ്പിച്ചു.

ഏപ്രില്‍ 21, 22, 23 തീയതികളിലായി നടന്നുവന്നിരുന്ന മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ പതിനാലാമത് വാര്‍ഷിക സമ്മേളനത്തിന്റെ സമാപനദിന മായ ഞായറാഴ്ച വൈകിട്ട് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ചെറിയാന്‍, മത്തായി 14 -ാം അധ്യാ യത്തെ ആസ്പദമാക്കി വെള്ളത്തിനു മീതേ നടക്കുവാന്‍ ആഗ്രഹിച്ച പത്രോസിന്റെ ജീവിതാനുഭവത്തെ ഹൃദയ സ്പര്‍ശിയായി വിശദീകരിച്ചു.

ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ താളടിയാകാതെ തകര്‍ന്നുപോകാതെ സംരക്ഷിക്കുവാന്‍ യേശുവിന്റെ സാമീപ്യം എല്ലായ്‌പോഴും ഉണ്ടെന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാന്‍ കഴിയുന്നത്. ഡോ. ജോര്‍ജ് ചെറിയാന്‍ പറഞ്ഞു.

മാര്‍ത്തോമാ ചര്‍ച്ച് വികാരി സജി അച്ചന്‍ മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പി. വി. ജോണ്‍ സ്വാഗതം പറഞ്ഞു. റവ. തോമസ്(സിഎസ്‌ഐ) ന്റെ പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനുശേഷം സമ്മേളനം സമാപിച്ചു.  ജയന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗാനാലാപന ശുശ്രൂഷയും ഉണ്ടായിരുന്നു.


പി. പി. ചെറിയാന്‍

വെള്ളത്തിന്മേതെ നടക്കാന്‍ കല്പിച്ചാല്‍ ഭയപ്പെടാതെ അനുസരിക്കുക: ഡോ. ജോര്‍ജ്ജ് ചെറിയാന്‍
വെള്ളത്തിന്മേതെ നടക്കാന്‍ കല്പിച്ചാല്‍ ഭയപ്പെടാതെ അനുസരിക്കുക: ഡോ. ജോര്‍ജ്ജ് ചെറിയാന്‍
Join WhatsApp News
ഹഠയോഗി 2017-04-24 13:17:11
മനുഷ്യരിൽ നിന്ന് വ്യത്യസ്തരാക്കി നിറുത്തിയാണ് ചില ദൈവങ്ങളെ ഭക്തന്മാർ സൃഷിട്ടിക്കുന്നത്. ഇവരിൽ മിക്കവാറും മരണശേഷമാണ് ദൈവങ്ങൾ ആകുന്നത്.  മരണ ശേഷമാണല്ലോ വിശുദ്ധകളും വിശുദ്ധരും ഉണ്ടാകുനന്നത്.  അപ്പോൾ ദൈവത്തിന്റെ ദിവ്യത്തം കൂട്ടാൻ അത്ഭുത പ്രവർത്തിയാക്കളുമായി ബന്ധിച്ചു വേണം പറയാൻ.  ഇതൊന്നും തെളിയിക്കാവുവന്നതല്ല (ഹഠയോഗി വെള്ളത്തിലായ കഥ നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും) എന്തായാലും ഇതുപോലെ പ്രസംഗം തട്ടി വിടുന്നതിനു മുന്പ് ഒരു വലിയ ടാങ്കിലുള്ള വെള്ളത്തിനു മീതെ നടന്നു കാണിക്കണം. എന്നിട്ട് പറഞ്ഞു മനസിലാക്കണം നമ്മൾക്ക് ഉറപ്പില്ലാതെ പരിപാടിക്ക് പോകരുതെന്ന്.  വെള്ളത്തിന്റെ മീതെ നടക്കാനോ ആകാശത്തു പറന്നു നടക്കാനോ നമ്മൾക്കാവില്ല.  ഞാൻ പറയുന്നത് കേട്ടാൽ നിങ്ങൾക്ക് കൊള്ളാം
റെജീസ് നെടുങ്ങാടപ്പള്ളി 2017-04-24 10:45:48
ഇന്നത്തെ കാലത്തും ഇങ്ങനെയൊക്കെ ആളുകൾ വിഡ്ഢിത്തം പറയുമോ ?? നമുക്ക് റോഡും കാറും ബസ്സും  തീവണ്ടിയും വിമാനവും ഒക്കെ ഇല്ലേ ??  വെള്ളത്തിന്റെ മീതെ നടന്നാൽ മുങ്ങി പോകും . ഏതു  ന്യൂജൻ പിള്ളാർക്കും ഇതൊക്കെ അറിയാം . ആരും ഇതൊന്നും വീട്ടിൽ  TRY  ചെയ്യരുതേ !!
എന്റെ പൊന്നു ദൈവമേ എന്നെ ഒരു നിരീശ്വര വാദി  ആക്കണമേ !! ഈ ആഹ്വാനം ചെയ്യുന്നവരൊ ക്കെ  ഒരു സെക്കന്റ് നേരം  ജലത്തിന്റെ മീത് ഒന്ന് നടന്നു കാണിക്കാമോ ?    ഓരോ  ഉഡായിപ്പു  ജീവിതങ്ങൾ ..കഷ്ട്ടം 
Jack Daniel 2017-04-24 10:53:27
മിക്കവാറും പേരെ  വീട്ടിൽ ചെന്ന് കണ്ടാൽ വെള്ളത്തിലാ. അതുകഴിഞ്ഞുള്ള ഇവരുടെ നടപ്പ് കണ്ടാൽ വിശ്വാസമില്ലാത്തവരുടെ ഒരു നടപ്പാ
Johnny Walker 2017-04-24 19:59:41
ആ വേല കയ്യിലിരിക്കട്ടെ. വെള്ളത്തിനു മീതെ നടക്കാൻ പറഞ്ഞാൽ അതു നടക്കുന്ന കാര്യമല്ല പക്ഷെ വെള്ളം അടിച്ചിട്ട് നടക്കാൻ പറഞ്ഞാൽ നടന്നെന്നിരിക്കും . എന്നാലും വിശ്വാസം പോരാ . പക്ഷെ എന്റെ പേരിൽ ഒരു വാക്കർ ഉള്ളത് കൊണ്ട് നടന്നേ പറ്റൂ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക