Image

എംഎം മണിയെ ചങ്ങലയ്‌ക്കിടണമെന്ന്‌ വിടി ബല്‍റാം

Published on 23 April, 2017
എംഎം മണിയെ ചങ്ങലയ്‌ക്കിടണമെന്ന്‌ വിടി ബല്‍റാം


മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിവാദത്തില്‍ തുടങ്ങി പൊമ്പിളൈ ഒരുമൈ സമരത്തിലെ സ്‌ത്രീകള്‍ക്കെതിരെയും മന്ത്രി എംഎം മണി അധിക്ഷേപാര്‍ഹമായ രീതിയില്‍ സംസാരിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു.

പൊമ്പിളൈ ഒരുമൈ സമരത്തിനിടെ കള്ളുകുടിയും മറ്റുപല പരിപാടികളുമാണ്‌ നടന്നതെന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം. ഇതിനെതിരെ വിടി ബല്‍റാം എംഎല്‍എ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
മന്ത്രി എംഎം മണി പറഞ്ഞുകൊണ്ടിരിക്കുന്ന തോന്ന്യാസങ്ങള്‍ക്ക്‌ യാതൊരുവിധത്തിലുളള ന്യായീകരണവുമില്ലെന്ന്‌ ബല്‍റാം പറയുന്നു.

പോക്രിത്തരവും തല്ലുകൊള്ളിത്തരവും ഒരു സംസ്ഥാന മന്ത്രിക്ക്‌ ഒട്ടും ചേര്‍ന്നതല്ല.
എംഎം മണിയെപ്പോലൊരു മന്ത്രി ജനാധിപത്യത്തിന്‌ അപമാനമാണെന്നും ബല്‍റാം കുറിക്കുന്നു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ, അവര്‍ക്ക്‌ മറുപടി പരസ്യമായി നല്‍കാന്‍ പരിമിതിയുണ്ട്‌ എന്നു കരുതി ഈ മട്ടില്‍ അധിക്ഷേപിക്കുന്ന ഒരു മന്ത്രി ജനാധിപത്യത്തിന്‌ അപമാനമാണ്‌.

തലയ്‌ക്ക്‌ വെളിവുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടെങ്കില്‍ ഇയാളെ എത്രയും പെട്ടെന്ന്‌ ചങ്ങലയ്‌ക്കിട്ടാല്‍ അത്രയും നന്നെന്നും ബല്‍റാം പറയുന്നു. അല്ലെങ്കില്‍ മണിക്ക്‌ ചിലപ്പോള്‍ ഊളമ്പാറയൊന്നും മതിയാകാതെ വരുമെന്നും ബല്‍റാം പറയുന്നു.

അതേസമയം മണിക്കെതിരെയുള്ള വ്യക്തിപരമായ പരിഹാസങ്ങളേയും ബല്‍റാം വിമര്‍ശിക്കുന്നു. എംഎം മണി കറുത്തിട്ടാണെന്നും ഗ്രാമീണനാണെന്നും വിദ്യാഭ്യാസം കുറവുള്ളവനാണെന്നും സൂചിപ്പിച്ചുകൊണ്ടുള്ള വരേണ്യമനസ്‌ക്കരുടെ അവഹേളനങ്ങളോട്‌ വിയോജിക്കുന്നുവെന്നും ബല്‍റാം പ്രതികരിക്കുന്നു.
Join WhatsApp News
പാപ്പാൻ തങ്കപ്പൻ 2017-04-23 20:34:10
പാവത്തിനെ ആ ഇടുക്കി വനത്തിലേക്ക് അഴിച്ചു വിട്ടേക്ക്. ഇനി മെരുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല . അല്ലെങ്കിൽ ചങ്ങല ചീത്ത വിളിക്കാൻ തുടങ്ങും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക