Image

സഹകരണത്തിന്റെ വസന്തകാലം വീണ്ടും, ഇന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനത്തിന്റെ സ്‌പൊണ്‍സര്‍ നിര സജീവമാവുന്നു

Published on 23 April, 2017
സഹകരണത്തിന്റെ വസന്തകാലം വീണ്ടും, ഇന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനത്തിന്റെ സ്‌പൊണ്‍സര്‍ നിര സജീവമാവുന്നു
ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍ സിന് ചിക്കാഗോയില്‍ കേളികൊട്ടുണരുമ്പോള്‍ സഹകരണത്തിന്റെ ദുന്ദുഭിനാദവും ഉയ രുകയായി. പ്രസ്ക്ലബ്ബിന് എക്കാലവും തണലായി നിന്ന സ്‌പൊണ്‍സര്‍മാരുടെ നിര വീ ണ്ടും സജീവമാവുന്നു. രണ്ടാമതൊരു ചിന്തയില്ലാതെ തുറന്ന മനസുമായി പ്രസ്ക്ലബ്ബിന് പിന്തുണ നല്‍കുന്ന സ്‌പൊണ്‍സര്‍മാരുടെ തിരയിളക്കം ഇക്കുറിയും ആവര്‍ത്തിക്കപ്പെടുകയാണ്.

ഐ.ടി കണ്‍സള്‍ട്ടന്റും മാധ്യമ സ്‌നേഹിയുമായ ചിക്കാഗോ മലയാളി സജി മാടപ്പളളില്‍, വ്യവസായ പ്രമുഖനും സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യവുമായ ന്യൂയോര്‍ക്കില്‍ നി ന്നുളള ബേബി ഊരാളില്‍, ബിസിനസ് മേഖലയില്‍ മൂന്നു പതിറ്റാണ്ടിന്റെ വിജയ ചരിത്ര മെഴുതിയ ബി. മാധവന്‍ നായര്‍ എന്നിവരാണ് സ്‌പൊണ്‍സണ്‍ഷിപ്പ് കാലേക്കൂട്ടി വാഗ്ദാ നം ചെയ്തവര്‍.

മൂന്നു പ്രധാന നഗരങ്ങളില്‍ നിന്നുളളവര്‍ സ്‌പൊണ്‍സര്‍മാരായി കടന്നു വരുന്നത് അ മേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാന്നിധ്യ മേഖലകളില്‍ ഇന്ത്യ പ്രസ്ക്ലബ്ബിനുളള സ്വാ ധീനവും അംഗീകാരവുമാണ് തെളിയിക്കുന്നതെന്ന് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഐ.ടി കണ്‍സണ്‍ട്ടന്റായ സജി മാടപ്പളളില്‍ മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തരോടുമു ളള സ്‌നേഹാദരങ്ങള്‍ കാത്തൂസൂക്ഷിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിലും അമേരിക്കയിലുമാ യി പരന്നു കിടക്കുന്ന ബിസിനസ് ശൃംഖലയുളള സജി പ്രധാനമായും ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍, ഗ്യാസ് റീട്ടെയില്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട്, എന്‍വയ ണ്‍മെന്റ്, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

ചിക്കാഗോയില്‍ ഇന്റേണല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. മീരയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

മഹാസംഘടനകളില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവും വന്ന വ്യവസായ പ്രമുഖനാണ് ബേബി ഊരാളില്‍. ഇന്ത്യ പ്രസ്ക്ലബ്ബിന്റെ നാളിതുവരെ നടന്ന സമ്മേളനങ്ങളില്‍ ഭൂരിഭാഗ ത്തിന്റെയും സ്‌പൊണ്‍സറായിരുന്ന ബേബി ഊരാളില്‍ മഹാസമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ മതസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരി ക്കയുടെ (കെ.സി.സി.എന്‍.എ) പ്രസിഡന്റായിരുന്ന ബേബി ഊരാളില്‍ തുടര്‍ന്ന് ഏറ്റവും വലിയ സാമൂഹ്യ സംഘടനായ ഫോമയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ക്രൂസ് കണ്‍വ ന്‍ഷന്‍ നടത്തിയാണ് അദ്ദേഹം വ്യത്യസ്തത കാട്ടിയത്. അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു സംഘടന കപ്പലില്‍ കണ്‍വന്‍ഷന്‍ നടത്തുന്നത് അതാദ്യമായിരുന്നു. ഡോക്ടര്‍മാരുടെ സം ഘടനയായ എ.കെ.എം.ജിയാണ് അതിന് മുമ്പ് ക്രൂസ് കണ്‍വന്‍ഷന്‍ നടത്തിയിട്ടുളളത്.

ആരോഗ്യരക്ഷാ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബേബി ഊരാളിലിന് ന്യൂയോ ര്‍ക്കിലും ഡാളസിലും ഹൂസ്റ്റണിലും സ്ഥാപനങ്ങളുണ്ട്. ന്യൂയോര്‍ക്കിലെ ലോംഗ് ഐ ലന്‍ഡിലാണ് താമസം.ഇന്‍ഷുറന്‍സ്, ഇന്‍സ്റ്റ്‌മെന്റ്മാനേജ്‌മെന്റ് മേഖലയില്‍ മുപ്പതാണ്ടിന്റെ പ്രവര്‍ത്തി പരിച യവും വിജയനേട്ടവും കൈമുതലായുളള ബി. മാധവന്‍ നായര്‍ സംഘടനാ പ്രവര്‍ത്തന രം ഗത്തും അപൂര്‍വതകള്‍ സമ്മാനിച്ച വ്യക്തിയാണ്. നാമം എന്ന പേരിലുളള സംഘടനക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടക്കമിട്ട മാധവന്‍ നായര്‍ ഇന്നത്തെ നിലയിലേക്ക് നാമത്തെ വള ര്‍ത്തുന്നതിലും ശ്രദ്‌ധേയമായ പങ്കു വഹിച്ചു. ഒരു സംഘടനാ രൂപീകരണത്തിലൂടെ സ്വന്തം പ്രശസ്തി ലക്ഷ്യമിടുകയല്ല അദ്ദേഹം ശ്രമിച്ചത്. മറിച്ച് സൂമഹത്തിനായി ശ്രദ്‌ധേയ സംഭാ വനകള്‍ അര്‍പ്പിക്കുന്നവരെ ആദരിക്കാനും ബഹുമാനിക്കാനും അദ്ദേഹം തയാറാവുകയും മുന്നോട്ടു വരികയും ചെയ്യുന്നു.

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും പഴക്കവും പാരമ്പര്യവുമുളള സംഘടനയായ ഫൊ ക്കാനയുടെ പ്രസിഡന്റാവാന്‍ മുന്നോട്ടു വന്നെങ്കിലും മത്സരമൊഴിവാക്കാനായി അതില്‍ നിന്നു പിന്മാറി വിട്ടുവീഴ്ച ചെയ്തത് മാധവന്‍ നായരുടെ സംഘടനാ പ്രവര്‍ത്തന കരി യറിലെ എടുത്തു പറയേണ്ട ഏടാണ്.

അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയുടെ പ്രഭവ കേ ന്ദ്രമായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ ഫറന്‍സ് ഓഗ്‌സ്റ്റ് 24, 25, 26 നാണ് ചിക്കാഗോയിലെ ഇറ്റാസ്കയിലുളളള ഹോളിഡേ ഇന്‍ ഹോട്ടലില്‍ അരങ്ങേറുക. കേരളത്തില്‍ നിന്നുളള മാധ്യമ, രാഷ്ട്രീയ പ്രമുഖരും സാഹിത്യ പ്രവര്‍ത്തകരും അതിഥികളാവുന്ന കോണ്‍ഫറന്‍സില്‍ പ്രസ്ക്ലബ്ബിന്റെ ഏഴു ചാപ്റ്ററില്‍ നി ന്നുളള പ്രതിനിധികളും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പരിഛേദവും സൗഹൃദ കൂ ട്ടായ്മയൊരുക്കും.
സഹകരണത്തിന്റെ വസന്തകാലം വീണ്ടും, ഇന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനത്തിന്റെ സ്‌പൊണ്‍സര്‍ നിര സജീവമാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക