Image

ലോക പുസ്തകദിനം: പരിപോഷിപ്പിക്കാം നമുക്ക് വായനയെ

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 23 April, 2017
ലോക പുസ്തകദിനം: പരിപോഷിപ്പിക്കാം നമുക്ക് വായനയെ
ഏപ്രില്‍ 23 ലോക പുസ്തക ദിനമായി ആഘോഷിക്കുന്നു.എല്ലാ വര്‍ഷവും ഏപ്രില്‍ 23 ന് വായനയും, പ്രസാദനവും, പകര്‍പ്പവകാശവും പ്രചരിപ്പിക്കുന്നതിനായി യുനെസ്‌കോ ലോക പുസ്തക ദിനം ആഘോഷിക്കുന്നു. പുസ്തക ദിനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല സ്ഥലങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ വളര്‍ന്ന് വരുമ്പോഴും പുസ്തകങ്ങളേയും വായനയേയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക എന്നതാണ് ലോക പുസ്തക ദിനത്തിന്റെ സന്ദേശം

ജനനവും മരണവും ഒരേ മാസത്തിലെ ദിനത്തിലാകുക. ആ ദിനം ലോകം അംഗീകരിക്കപ്പെട്ട പുസ്തക ദിനമാവുക. ഷേക്‌സ്പിയര്‍ എന്ന എഴുത്തുകാരനല്ലാതെ മറ്റാര്‍ക്കാണ് ഈ ദിനത്തിന്റെ സവിശേഷത ചേരുക

വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ചരമദിനമായ ഏപ്രില്‍ 23 ആണ് ലോക പുസ്തക ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്1564 ഏപ്രില്‍ മാസത്തില്‍ 8 ഷേക്‌സ്പിയര്‍ സഹോദരന്മാരില്‍ ഒരാളായി വില്ല്യം ജനിച്ചു. തികച്ചും സാധാരണക്കാരനായി ജനിച്ച ഷേക്‌സ്പിയര്‍ എഴുത്തുകാരനായത് ജന്മനാല്‍ ഉള്ള പ്രതിഭ കൊണ്ട് തന്നെയാണ്. പതിനെട്ടാം വയസ്സില്‍ തന്നെക്കാള്‍ എട്ടു വയസ്സോളം പ്രായക്കൂടുതല്‍ ഉള്ള അന്ന ഹാത്വേയെ കല്യാണം കഴിക്കുകയും അവരോടൊപ്പം വലിയ കുഴപ്പമിലാതെ അദ്ദേഹം ജീവിക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ കുട്ടിയായ മക്കളില്‍ ഒരാളുടെ മരണം അദ്ദേഹത്തിന് താങ്ങാവുന്നതിലും അധികമായിരുന്നുവത്രേ.

ഷേക്‌സ്പീരിയന്‍ സാഹിത്യനാടക ജീവിതത്തെ വിവിധ വശങ്ങളായി വരച്ചു വച്ചാല്‍ ഓരോ സമയത്തും അദ്ദേഹം എഴുതിയത് കൃത്യമായ നിലപാടുകള്‍ ഉള്ള എഴുത്തുകളായിരുന്നു. . ജനങ്ങളില്‍ വായനയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള എഴുത്തകാരുടെയും പ്രസാധകരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. ഷേക്‌സ്പിയറിനു പുറമെ പമുഖ സ്പാനിഷ് എഴുത്തുകാരന്‍ മിഗല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനം കൂടിയാണ് ഏപ്രില്‍ 23. സ്‌പെയിനില്‍ നിന്നുതന്നെയാണ് ദിനാചരണത്തിന്റെ ആശയം ഉണ്ടായത്. സ്‌പെയ്‌നില്‍ റോസ് ദിനമായാണ് ഏപ്രില്‍ ദിനം ആഘോഷിച്ചിരുന്നത്. ആ ദിവസം ആളുകള്‍ പരസ്പരം റോസാപൂക്കള്‍ കൈമാറുകയും ചെയ്യും. എന്നാല്‍ 1926 ഏപ്രില്‍ 23ന് സെര്‍വാന്റസിന്റെ വേര്‍പാടില്‍ അനുശോചിച്ച് ജനങ്ങള്‍ പുസ്തകങ്ങളാണ് കൈമാറിയത്. അത് തുടര്‍ന്നുപോകുകയും ചെയ്തു.

ചരിത്രപരമായ വിജ്ഞാനം മറ്റുള്ളവരില്‍ എത്തിക്കാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യകതയാണ് വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.

1995 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തിട്ടുണ്ട് 
Join WhatsApp News
വിദ്യാധരൻ 2017-04-23 16:51:11
വായിപ്പോർക്കരുളുന്നനേക വിധമാം -
             വിജ്ഞാന, മേതെങ്കിലും 
ചോദിപ്പോർക്കുചിതോത്തരങ്ങളരുളി 
             ത്തീർക്കുന്നു സന്ദേഹവും 
വാദിപ്പോർക്കുതകുന്ന യുക്തി പലതും 
            ചൂണ്ടിക്കൊടുക്കും വൃഥാ 
ഖേദിപ്പൊർക്കാരുളുന്നു സാന്ത്വന വച -
           സ്സുൽക്കൃഷ്ടമാം പുസ്തകം (  ആർ . ഈശ്വരപിള്ള )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക