Image

സ്ത്രീ വിരുദ്ധ പരാമര്‍ശം: മന്ത്രി എം.എം മണിയെ തള്ളി കോടിയേരി

Published on 23 April, 2017
സ്ത്രീ വിരുദ്ധ പരാമര്‍ശം: മന്ത്രി എം.എം മണിയെ തള്ളി  കോടിയേരി
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാമര്‍ശം തെറ്റാണെന്നും വിഷയം പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി വളയത്ത് പറഞ്ഞു. 

മണിയെ തള്ളി മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ രംഗത്തെത്തി. പരാമര്‍ശം ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരാമര്‍ശത്തിനെതിരെ സി.പി.എം വനിതാ നേതാക്കളും പ്രതിഷേധവുമായെത്തി. 

സ്ത്രീവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.  സഹോദരിമാരെ അപമാനിക്കുന്ന പരാമര്‍ശം ശരിയായില്ലെന്ന് പി.കെ ശ്രീമതി എം.പിയും പ്രതികരിച്ചു.

ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന രീതി നല്ലതല്ലെന്നായിരുന്നു മന്ത്രി എ.കെ ബാലന്റെ പ്രതികരണം. 

മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് എം.കെ മൂനീര്‍ എം.എല്‍.എയും പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക