Image

ചിക്കാഗോ കെസിഎസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 22 April, 2017
ചിക്കാഗോ കെസിഎസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്
ചിക്കാഗോ: ചിക്കാഗോ കെ സി എസ് മെയ് 13 നു നടത്തപെടുന്ന ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ സ്‌റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റ് ഓണ്‌ലൈനിയില്‍ ലഭ്യമാണ് . വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ തുടര്‍ന്ന് സംഘാടകര്‍ ടിക്കറ്റിന്റെ ലഭ്യതക്കായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് . ഈ വര്ഷം അമേരിക്കയില്‍ വരുന്ന ഏറ്റവും വലുതും കലാകാരന്മാരെ കൊണ്ട് സമ്മാനവുമായ ഏക ഷോ എന്നതില്‍ ദിലീപ് ഷോ ഏറെ പ്രേസക്തി നേടി കഴിഞ്ഞു.

ചിക്കാഗോയിലെ മുഴുവന്‍ മലയാളീ സമൂഹവും ഈ ഷോ യെ നെഞ്ചിലേറ്റി കഴിഞ്ഞു. കേരളത്തിലെ സ്‌റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരമാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക് ഏറെ മാറ്റ് കൂട്ടിയിട്ടുണ്ട്. നാദിര്ഷാ അണിയിച്ചൊരുക്കുന്ന ഈ ഷോയില്‍ ദിലീപിനെ കൂടാതെ റിമി റ്റോമി, കാവ്യാ മാധവന്‍ , പിഷാരടി, ധര്‍മ്മജന്‍ തുടങ്ങി വാന്‍ താരനിരയാണ് അരങ്ങത്ത് മാറ്റുരക്കുന്നത് . ഇനിയും ടിക്കറ്റ് ലഭിക്കാത്തവര്‍ക്കു താഴെ കൊടിത്തിരിക്കുന്ന ലിങ്ക് വഴി ടിക്കറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുക്കാവുന്നതാണ് . https://www.ticketfly.com/purchase/event/1415648

ദിലീപ് ഷോക്ക് ബിനു പുത്തറയില്‍, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടില്‍ ഡിബിന്‍ വിലങ്ങുകല്ലേല്‍ , ഷിബു മുളയാനികുന്നേല്‍, ബൈജു കുന്നേല്‍, തോമസ് പൂതക്കരി , ജിനോ കക്കാട്ടില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ , സാജന്‍ പച്ചിലമാക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
For Tickets click the link below
https://www.ticketfly.com/purchase/event/1415648
ചിക്കാഗോ കെസിഎസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക