Image

ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ യോങ്കേഴ്‌സില്‍

നിബു വെള്ളവന്താനം Published on 22 April, 2017
ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ യോങ്കേഴ്‌സില്‍
ന്യൂയോര്‍ക്ക്: ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയന്‍ 27മത് വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ് 26 വെള്ളി മുതല്‍ 28 ഞായര്‍ വരെ ന്യൂയോര്‍ക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ട്രെയ്ഡ് ടെക്‌നിക്കല്‍ ഹൈസ്ക്കൂള്‍ ( 183, Palmer road, Yonkers, NY 10701) ഓഡിറ്റോറിയത്തില്‍ നടക്കും.

റീജിയന്‍ പ്രസിഡന്റ് റവ. എ.എം. വര്‍ഗീസ് ആത്മീയ സമ്മേളനം ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 6 ന് പൊതുയോഗം ആരംഭിക്കും.

അനുഗ്രഹീത സുവിശേഷ പ്രഭാഷകരായ ഡോ. മാര്‍ക്ക് എല്‍. വില്യംസ്, റവ. റെജി ശാസ്താംകോട്ട എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. 28 ന് ഞായറാഴ്ച രാവിലെ 9 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയ്ക്കും ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്കും പ്രസിഡന്റ് റവ. എ.എം.വര്‍ഗീസും റീജിയനിലെ മറ്റ് ദൈവദാസന്മാരും കാര്‍മ്മികത്വം വഹിക്കും.

വിവിധ ഭാഷകളില്‍ ശ്രുതിമധുരമായ ആത്മീയ ഗാനങ്ങള്‍ ദൈവസഭ ക്വയര്‍ ആലപിക്കും. റീജിയന്‍ ഭാരവാഹികളായ പാസ്റ്റര്‍ എ.എം. വര്‍ഗീസ്, പാസ്റ്റര്‍ സി.ഡി. ഏബ്രഹാം, പാസ്റ്റര്‍ റെജി.പി.ചെറിയാന്‍, ബ്രദര്‍ ജോളി തോമസ്, ബ്രദര്‍ ബിനു ജോര്‍ജ് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nercog.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക