Image

'പിപ്പിലാന്ത്രി' സിനിമയിലൂടെ ജോയ്‌സ് തോന്ന്യാമല ഗാനരചനയിലേക്ക് (എ.എസ് ശ്രീകുമാര്‍)

Published on 22 April, 2017
'പിപ്പിലാന്ത്രി' സിനിമയിലൂടെ ജോയ്‌സ് തോന്ന്യാമല ഗാനരചനയിലേക്ക് (എ.എസ് ശ്രീകുമാര്‍)
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോയ്‌സ് തോന്ന്യാമലയുടെ ഗാനരചനാ വൈഭവം തെളിയിക്കുന്ന സിനിമയാണ് പിപ്പലാന്ത്രി. തന്റെ ആദ്യ സിനിമാ ഗാനം ഗന്ധര്‍വ ഗായകന്‍ ദാസേട്ടന്‍ ആലപിച്ചതിന്റെ അപൂര്‍വ അനുഗ്രഹത്തിലാണ് ജോയ്‌സ് തോന്ന്യാമല. തന്റെ സര്‍ഗ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു ചെന്നൈയിലെ പാട്ട് റെക്കോഡിങ് എന്ന് ജോയ്‌സ് പറഞ്ഞു.

പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ പരലോകത്തു പറഞ്ഞയയ്ക്കാന്‍ തിരക്കു കൂട്ടുന്നവര്‍ക്കു മുമ്പില്‍ പിപ്പലാന്ത്രി ഗ്രാമത്തിന്റെ കഥ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം. പെണ്‍കുഞ്ഞുണ്ടായാല്‍ കൊന്നുകളയുന്ന അപരിഷ്‌കൃത ഗ്രാമത്തില്‍ നിന്ന് ഒരു മലയാളി കുടുംബം, പെണ്‍കുട്ടി പിറന്നാല്‍ 111 മരം നട്ട് ആഘോഷമാക്കുന്ന പിപ്പലാന്ത്രി ഗ്രാമത്തിലെത്തുന്നതാണ് കഥ. ഔഷധ വൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണു നടുക. 21,000 രൂപ പിരിവെടുത്ത് കുഞ്ഞിന്റെ അച്ഛനു നല്‍കും. അച്ഛന്‍ 10,000 രൂപ കൂടി ചേര്‍ത്ത് ബാങ്കിലിടും. ഒപ്പം, പ്രായപൂര്‍ത്തിയാകും മുമ്പ് കെട്ടിച്ചയയ്ക്കില്ലെന്ന ഉറപ്പും ഗ്രാമത്തലവനു നല്‍കണം.

''ഒരു ചെടിയെങ്കിലും നടാന്‍ നമുക്ക് കഴിയണം. വീട്ടിലായാലും ഫ്‌ളാറ്റിലായാലും. അത് രാജസ്ഥാനിലെ പിപ്പിലാന്ത്രിയില്‍ മാത്രമല്ല ലോകമെമ്പാടും ആവശ്യമുള്ളതാണ്. ഭാവിയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഗുണകരമായൊരു കാര്യത്തെപ്പറ്റി പറയുന്ന  പിപ്പിലാന്ത്രി സിനിമയുടെ ഭാഗമാകാന്‍, ആലങ്കാരികമായി പറഞ്ഞാല്‍, സ്റ്റുഡിയോയിലല്ല പിപ്പിലാന്ത്രിയിലെ പുല്‍ത്തകിടിയില്‍ നിന്ന് മനോഹരമായ ജോയ്‌സിന്റെ ആ ഗാനം പാടാന്‍ കഴിഞ്ഞത് ഒരു നിയോഗം പോലെ തോന്നുന്നു. ആദിവാസി സമൂഹത്തിന്റെ രക്ഷകനായ, അമ്പതിനായിരത്തിലധികം മരങ്ങള്‍ നട്ട അലോക് സാഗറെക്കുറിച്ചും നാം ഓര്‍ക്കണം...'' ചെന്നൈയിലെ സ്റ്റുഡിയോയില്‍ റെക്കാഡിങ്ങിനെത്തിയപ്പോള്‍ മലയാളത്തിലെ മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ യേശുദാസ് പറഞ്ഞു. 

ഒട്ടേറെ ക്രിസ്തീയ ഭക്തിഗാന രചനയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ ജോയ്‌സ് തോന്ന്യാമല എഴുതിയ 'വാനം മേലെ കാറ്...തുടികൊട്ടും പാട്ടിന്റെ ചേല്...' എന്നു തുടങ്ങുന്ന പാട്ടാണ് ദാസേട്ടന്‍ പാടിയത്. ''ഗാനത്തിന്റെ റെക്കോഡിങ്ങിന് ദാസേട്ടനെ സമീപിച്ചപ്പോള്‍ ലിറിക്‌സ് അയച്ചുതരാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. വരികള്‍ ഇഷ്ടപ്പെട്ട ദാസേട്ടന്‍ ഒരാഴ്ചയ്ക്കുള്ളില്‍ റെക്കോഡിങ്ങിന് ഡേറ്റ് തരികയായിരുന്നു. സൂപ്പര്‍ ഹിറ്റായ പുലിമുരുകന്‍ സിനിമയാക്കുവേണ്ടിയുള്ള പാട്ടിനായി ഗോപി സുന്ദര്‍ ആറുമാസം കാത്തിരുന്നുവെന്നോര്‍ക്കണം. ജോയ്‌സിന്റെ ആദ്യ സിനിമാഗാനം ദാസേട്ടനെന്ന സംഗീത ഇതിഹാസം പാടിയത് വളരെ ചുരുക്കം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്...'' പിപ്പിലാന്ത്രിയുടെ സംവിധായകന്‍, ഏറ്റുമാനൂര്‍ കാണക്കാരിയില്‍ താമസിക്കുന്ന കാസര്‍കോട് കമ്പല്ലൂര്‍ സ്വദേശി ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

രാജസ്ഥാനിലെ രാജ്‌സമനിലായിരുന്നു 90 മിനിറ്റ് നീളുന്ന പിപ്പിലാന്ത്രയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. സ്ത്രീയെ ആദരിക്കുന്ന പിപ്പലാന്ത്രി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി സ്ത്രീപ്രേക്ഷകര്‍ക്ക് പുതുമയാകുന്ന കുടുംബചിത്രമെന്ന രീതിയിലാണ് കഥാഗതി. പുതുമുഖങ്ങളായ റിഷിയും സൗമ്യയുമാണ് പ്രധാന റോളുകളില്‍. രാജസ്ഥാനിലായിരുന്നു ഷൂട്ടിംഗ് നടന്നതെങ്കിലും ജോയ്‌സിന്റെയും ചിറ്റൂര്‍ ഗോപിയുടെയും ഗാനങ്ങള്‍ കഥയ്ക്ക് മലയാളിത്തം നല്‍കുന്നു. സ്‌ക്രിപ്റ്റ് ഷെല്ലി ജോയി, ഷോജി. മലയാളത്തിലും ഹിന്ദിയിലുമായി എത്തുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍, കമല്‍ഹാസന്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സിജോ എം എബ്രഹാമാണ്. പ്രൊഫ. ജോണ്‍ മാത്യൂസാണ് നിര്‍മാതാവ്.

ഈ സിനിമ ഏറെ ചര്‍ച്ചചെയ്യപ്പെടും എന്ന് ഉറപ്പാണ്. മാതൃഭൂമിയില്‍ സാന്ദീപനി എഴുതിയ 'പിപ്പലാന്ത്രിയിലെ പെണ്‍മരങ്ങള്‍' എന്ന  ഫീച്ചറാണ്  സിനിമയുടെ പ്രചോദനം. എഡിറ്റിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. താമസിയാതെ റിലീസ് ചെയ്യും.

'പിപ്പിലാന്ത്രി' സിനിമയിലൂടെ ജോയ്‌സ് തോന്ന്യാമല ഗാനരചനയിലേക്ക് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
പേരില്ലാ കുന്നിലപ്പൻ 2017-04-22 07:43:44
കാശു കൊടുത്താൽ പാടാത്ത പനം തത്തയുണ്ടോ? യേശു ദാസിനെ ഗന്ധർവ്വൻ എന്ന് വിളിക്കുന്നു എങ്കിലും നമ്മളെ പ്പോലെ ഒരു ദിവസം മൃത്യവിനു കീഴടങ്ങുന്ന വ്യക്തിയല്ലേ ? എല്ലാ മനുഷ്യർക്കും ഓരോ ഗുണങ്ങൾ ഉണ്ട് അത് കണ്ടെത്തി വളർത്തിയെടുക്കുക. അദ്ദേഹം അത് ചെയ്‌തു. പാപ്പിലാത്രി തമിഴോ കന്നടയോ അതോ മലയാളം വാക്കോ?
വായിനോക്കി 2017-04-22 13:49:01
എന്താ ശ്രീകുമാരാ.  ദിവസവും പത്തും പതിനഞ്ചും എണ്ണം പടച്ചുവിടുന്ന ഞങ്ങടെ വിദ്യാധരൻ വിചാരിച്ചാൽ ഒന്നല്ല അഞ്ചു സിനിമക്ക്  ഒറ്റയടിക്ക് ഗാനങ്ങളെഴുതിയെന്നിരിക്കും. പിന്നെ പന്ധിതന്മാരൊന്നും ആ പണിക്കു പോകാത്തതല്ലേ.
Ninan Mathullah 2017-04-22 16:05:29
Again we see a type of intolerance here common in India now. Can we learn to appreciate the good in others irrespective of race, religion and culture? Congratulations and best wishes Joice. I am eager to see the movie.
Obsorver 2017-04-22 17:39:05
Oh 'പിപ്പല' പാപ്പിലോ ബുദ്ദ യുടെ മറ്റൊരു കോപ്പി ?
വായിനോക്കി 2017-04-23 06:54:39
എന്താ ശ്രീകുമാരാ, ഒരു ‘സെൻസ് ഓഫ് ഹ്യൂമർ’ ഇല്ല?
വായനക്കാരൻ 2017-04-23 07:30:55
ഹോളിവുഡ് നടന്മാരും, സിനിമാ നിർമ്മാതാക്കളും, ഗാനരചയിതാക്കളും അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമല്ല . ഇത് മനസിലാക്കാത്ത സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും വളർച്ചയില്ല.
വിദ്യാധരൻ 2017-04-23 08:05:27
പല പല ഗാനങ്ങൾ ഉണ്ടെൻറെ കയ്യിൽ 
അതുപാടാൻ മാത്രം ഗായകരില്ല 
ഹൃദയവിപഞ്ചികയിൽ നിന്നുതിർന്ന 
അനുരാഗഗാനം
അത് തകർന്നപ്പോൾ മീട്ടിയ 
ശോകഗാനം 
നിര്‍വ്വികാരമല്ലെൻ വരികളെങ്കിലും 
പാട്ടുകാരാ പരാങ്‌മുഖനെന്തേ നീ? 
വെള്ളിനാണയമൊരുക്കുന്ന 
കിലുകിലാരവ സംഗീതം ഇല്ലാതെ 
നീ പാടുമോ പാട്ടുകാരാ - ഒരിക്കൽ മാത്രം ?
മീശമാധവൻ 2017-04-23 00:49:58
തോന്നിയ മല കൂലി എഴുത്തുകാര കൊണ്ടായാലും കുറച്ചു തൻ മഹിമ കൊട്ടി ആഘോഷിക്കുകയാണിവിടെ. പുള്ളി പറയുന്ന സാഹിത്യ ലോബിയിലെ പുങ്കന്മാർ ചെയ്യുന്ന അതെ പുങ്കത്തരം തോന്നിയ മലയും ചെയുന്നു. എല്ലാം കൊള്ളാം.  2 വീക്ക് മുൻപ്  അതാണ് സാഹിത്യം എ എന്നൊക്കെ പറഞ്ഞു പല മുതിർന്നവർക്കിയിട്ടും , മാന്യനായ വിദ്യാധരൻ സാറിനിട്ടും ഒരു കോട്ടുക്കോട്ടി. എന്നാൽ മുദ്ര കാരനും ചില വമ്പന്മാർക്കിട്ടും ഒന്ന് കൊട്ടിയാലും സാരമില്ല. എന്നാൽ കൊട്ടുന്നവനും പറയുന്നവനും 
അത്തരം പുങ്കത്തരം കാട്ടരുത്.
എ.എസ് ശ്രീകുമാര്‍ 2017-04-23 03:08:33
'വായിനോക്കി' എന്ന പേരില്‍ ഒരു മഹാന്റെ കമന്റ് വായിച്ചു. ഇത് അദ്ദേഹത്തിന്റെ പേരുമാത്രമല്ല തൊഴിലും കൂടിയാണെന്ന് മനസിലാക്കാന്‍ വലിയ പാണ്ഡിത്യമെന്നും വേണ്ട. കീപ്പ് ഇറ്റ് അപ്പ്...ചെറുപ്പത്തില്‍ അപ്പനും അമ്മയും ചേര്‍ന്ന് നമുക്ക് പേരിടുമ്പോള്‍ അവര്‍ക്ക് വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരിക്കില്ല...പക്ഷേ, പട്ടിണിയിലാണെങ്കിലും പറുദീസയിലാണെങ്കിലും ചൊല്ലി വിളിക്കാന്‍ ഒരു നാമം. ജനിപ്പിച്ച 'സ്വന്തം' മാതാപിതാക്കളുടെ ആഗ്രഹവും അവകാശവുമാണത്. അത് മറച്ച് പ്രതികരിക്കുന്നവര്‍ക്ക് വിഡ്ഢികളുടെ സ്വര്‍ഗത്തിലും ഭീരുക്കളുടെ നരകത്തിലും സ്ഥാനമില്ല...പിന്നെ 'വായിവോക്കി' എന്നത് അങ്ങയുടെ തൂലികാ നാമമാണെങ്കില്‍ യാഥാര്‍ഥ വായിനോക്കികള്‍ ആ പാദങ്ങളില്‍ സാഷ്ടാഗം വീണ് ചരമമടയും...അവര്‍ക്ക് നിങ്ങളുടെ പണ്ഡിത ശിരോമിണികള്‍ ചാക്കാലപ്പാട്ടൊരുക്കുകയും ചെയ്യും...

നാരദർ 2017-04-23 16:39:16
വിദ്യാധരനെ ഇതോടെ നമ്മൾക്ക് ഒതുക്കണം.  അവനാഴികയിൽ നിന്ന് ഒരു പ്രതികരണ ഗാനം തൊടുത്തു വിടൂ. ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു 

വ്യാജൻ നാരദന് 

'നാരദർ' എന്ന് ബഹുമാനത്തോടെ പ്രയോഗിക്കണം അല്ലെങ്കിൽ പൂച്ചു വെളിച്ചത്താകും 
നാരദർ 2017-04-23 19:59:54
പ്രതികരണ കോളം വേതാളങ്ങളുടെ സ്ഥലമാണ്.  ഇവിടെ എല്ലാവരും ഏകോദരസഹോദരങ്ങളെപ്പോലയാണ്. അവർ തിരക്കിലുമാണ് ഇന്ന് ഒരു പേരാണെങ്കിൽ നാളെ മറ്റൊരു പേരായിരിക്കും. ഇന്ന് കണ്ടവരെ നാളെ കാണാറില്ല .  ഇന്ന് പറയുന്നത് നാളെ ഓർക്കാറുമില്ല.  അതുകൊണ്ടു വേതാളങ്ങളുടെ ലോകത്തിലേക്ക് സ്വാഗതം.  
ഗന്ധർവൻ 2017-04-23 18:41:31
‘കോതക്കു പാട്ടി’നെന്തിനു പ്രതികരണ ഗാനം നാരദരേ?
വ്യാജൻ 2017-04-24 08:53:45
അതെ ഗന്ധർവ്വ - നിങ്ങൾക്ക് സ്വാഗതം
ജ്ഞാനം 2017-04-24 10:34:00
വിദ്യാധരനിട്ട് കേറി മുട്ടണ്ട. അദ്ദേഹം സാഹിത്യ തരികടക്കാരെ നിലക്ക് നിറുത്തുന്ന ഒരാളാണ്, അങ്ങേരോട് കേറി മുട്ടാത്ത മലയാളി എഴുത്തുകാർ ഇവിടെയില്ല. ചിലരെ ഇപ്പോൾ കാണാറില്ല.  നിങ്ങളും കുറച്ചു പൊങ്ങച്ചത്തരം കുറക്കുന്നത് നല്ലതാണ്. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക